ലേലം രണ്ടാം ഭാഗത്തിൽ ലാലേട്ടനല്ല! പകരം എത്തുന്നത് സാക്ഷാൽ ആനക്കാട്ടിൽ ചാക്കോച്ചി തന്നെ!!

സുരേഷ് ഗോപി ചെയ്ത് ആനക്കാട്ടിൽ ചാക്കോച്ചി എന്ന കഥാപാത്രം രണ്ടാം ഭാഗത്തിലും അദ്ദേഹം തന്നെയാണ് അവതരിപ്പിക്കുന്നത്.

By Ankitha

സുരേഷ് ഗോപിയുടെ ആനക്കാട്ടിൽ ചാക്കോച്ചിയെ അത്ര വേഗം പ്രേക്ഷകരാരും മറക്കില്ല. അത്രയ്ക്ക് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു രഞ്ജി പണികർ-ജോഷി കൂട്ടുക്കെട്ടിൽ പിറന്ന ലേലം. സിനിമ എത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ആനക്കാട്ടിൽ ചാക്കോച്ചിയേയും, അപ്പൻ ആനക്കാട്ടിൽ ഇപ്പച്ചനേയും ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല.

sursh gopi

ഇപ്പോൾ ലേലത്തിന്റെ രണ്ടാം പതിപ്പു വരുന്നു. എന്നാൽ രണ്ടാം പതിപ്പിപ്പിൽ ചക്കോച്ചിയായി എത്തുന്നത് സുരേഷ് ഗോപി അല്ല പകരം മോഹൻലാലാണെന്നു തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വാർത്തയുടെ സത്യാവസ്ഥ ചിത്രത്തിന്റെ സംവിധായകൻ നിഥിൻ രഞ്ജിപ്പണിക്കർ തന്നെ വ്യക്തമാക്കുകയാണ്. പ്രമുഖ ഒൺലൈൻ മാധ്യമമായ സൗത്ത് ലൈവിനു നൽകിയ അഭിമുഖത്തിലാണ് നിഥിൽ മനസ് തുറന്നത്.

ചക്കോച്ചിയായി എത്തുന്നത് സുരേഷ് ഗോപി

ചക്കോച്ചിയായി എത്തുന്നത് സുരേഷ് ഗോപി

പ്രചരിക്കുന്ന വാർത്തകൾ അക്ഷരംപ്രതി തള്ളിയിരിക്കുകയാണ് നിഥിൻ. സുരേഷ് ഗോപി ചെയ്ത് ആനക്കാട്ടിൽ ചാക്കോച്ചി എന്ന കഥാപാത്രം രണ്ടാം ഭാഗത്തിലും അദ്ദേഹം തന്നെയാണ് അവതരിപ്പിക്കുന്നത്. അദ്ദേഹ തന്നെയാണ് ചിത്രത്തിന്റെ നായകനെന്നും നിഥിൻ വ്യക്തമാക്കി. മാർച്ചോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

20 വർഷങ്ങൾക്ക് ശേഷം

20 വർഷങ്ങൾക്ക് ശേഷം

1997 ൽ പ്രദർശനത്തിനെത്തിയ ലേലം 20 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ഭാഗം പുറത്തു വരുന്നത്. വർഷങ്ങൾക്കു മുൻപ് തിയേറ്ററിൽ നിന്ന് നിറഞ്ഞ കയ്യടിയാണ് ചിത്രത്തിന് ലഭിച്ചത്. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജിപി വിജയകുമാർ നിർമ്മിച്ച ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രൺജി പണിക്കർ ആണ്. എന്നാൽ രണ്ടാം ഭാഗം നിഥിനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

 ചിത്രത്തിൽ ഗോകുലും

ചിത്രത്തിൽ ഗോകുലും

ലേലം രണ്ടാം ഭാഗത്തിൽ ഗോകുൽ സുരേഷും എത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. സുരേഷ് ഗോപിയുടെ മകനായിട്ടാണ് ഗോകുൽ ചിത്രത്തിലെത്തുന്നത്. എന്നാൽ ഇതു സംബന്ധമായ ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല.

സെൽഫി

സെൽഫി

‌ നിഥിനും ഗോകുലും ഒരുമിച്ചു നിൽക്കുന്ന സെൽഫി പുറത്തു വന്നതിനു പിന്നാലെ യാണ് ചിത്രത്തിൽ ഗോകുലും എത്തുന്നു എന്നുള്ള വാർത്ത പുറത്തു വന്നത്. എന്നാൽ ഇതിനു ഔദ്യോഗിക സ്ഥിരികരണം ലഭിച്ചിട്ടില്ല.

രാഷ്ട്രീയ തിരക്കുകൾ

രാഷ്ട്രീയ തിരക്കുകൾ

രാഷ്ട്രീയ തിരക്കുകൾ മൂലം ചിത്രത്തിൽ നിന്ന് സുരേഷ് ഗോപി വിട്ടു നിൽക്കുകയാണെന്നും, ഈ സാഹചര്യത്തിലാണ് ചക്കോച്ചിയായി മോഹൻ ലാലിനെ പരിഗണിച്ചത്രേ. എന്നായിരുന്നു പുറത്തു വന്ന വാർത്തകൾ

സുരേഷ് ഗോപിയുടെ ഹിറ്റ് ചിത്രം

സുരേഷ് ഗോപിയുടെ ഹിറ്റ് ചിത്രം

സുരേഷ് ഗോപിയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ലേലം. ചിത്രത്തിലെ ആനക്കാട്ടിൽ ചാക്കോച്ചി എന്ന കഥാപാത്രം സുരേഷ് ഗോപിക്കല്ലാതെ മറ്റൊരാൾക്ക് അഭിനയിച്ചു ഫലിപ്പിക്കുക എന്നത് ഏറെ പ്രയാസമാണ്. ചാക്കോച്ചിയെപ്പോലുള്ള കഥാപാത്രങ്ങൾ സുരേഷ് ഗോപി എന്ന നടനു മാത്രമേ സൂപ്പർ ഹിറ്റാക്കാൻ സാധിക്കു.

ഇന്നും പ്രേക്ഷകർ  ഓർമിക്കുന്നു

ഇന്നും പ്രേക്ഷകർ ഓർമിക്കുന്നു

ഇന്നത്തെക്കാലത്തും പ്രേക്ഷക ശ്രദ്ധ ലഭിച്ച ഒരു ചിത്രമാണ് ലേലം. ഇന്നത്തെ തലമുറയിലുള്ളവരും ആനക്കാട്ടിൽ ചാക്കേച്ചിയേയും അപ്പനേയും ഓർമിച്ചു വയ്ക്കുന്നുണ്ട്. അന്ന് നിറഞ്ഞ കൈയടി നേടിയ സംഭാഷണങ്ങൾ ഇന്നും സൂപ്പർ ഹിറ്റാണ്. സേമൻ അവതരിപ്പിച്ച ആനക്കാട്ടിൽ ഈപ്പച്ചനേയും അദ്ദേഹത്തിന്റെ '' നേരാ തിരുമേനി ആനക്കാട്ടിൽ ഈപ്പച്ചൻ പള്ളികുടത്തിൽ പോയിട്ടില്ല'' മാസ് ഡയലോഗും പ്രേക്ഷകർ ഇപ്പോഴും നെഞ്ചിലേറ്റുന്നുണ്ട്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X