For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മോനെയെന്ന് മാത്രമെ രതീഷേട്ടൻ എന്നെ വിളിച്ചിട്ടുള്ളൂ, ഡയാന ചേച്ചി ധീര വനിതയാണ്'; കണ്ണുനിറഞ്ഞ് സുരേഷ് ​ഗോപി!

  |

  ഒരു കാലത്ത് വില്ലനായും നായകനായും മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു രതീഷ്. വെള്ളാരം കണ്ണുകളുള്ള സുന്ദരനായ നായകന് അന്ന് ഒട്ടനവധി ആരാധകരുമുണ്ടായിരുന്നു.

  അന്നും ഇന്നും മലയാളി രതീഷിനെ ഓർമിക്കുന്നത് കമ്മീഷണറിലെ വില്ലനായ മോഹൻ തോമസ് എന്ന കഥാപാത്രത്തിലൂടെയാണ്. അത്രത്തോളം മനോഹരമായാണ് മോ​ഹൻ തോമസിനെ രതീഷ് അവതരിപ്പിച്ചത്. ഇന്നും ആ റോളിൽ മറ്റൊരു നടനെ മലയാളിക്ക് സങ്കൽപ്പിക്കാനാവില്ല.

  Also Read: 'അവൾ എന്റെ യഥാർഥ ജീവിതത്തിലേയും നായിക'; കത്രീനയുടെ പേര് കേട്ടപ്പോൾ നാണം കൊണ്ട് ചുവന്ന് സൽമാൻ ഖാൻ!

  വളരെയേറെ താരമൂല്യമുള്ള നടനായിരുന്നിട്ടും എവിടെയൊക്കയോ ചില താളപിളകൾ അദ്ദേഹത്തിനുണ്ടായി. അദ്ദേഹം കടക്കെണിയിൽപ്പെടാനും കാരണമായി. വെറും നാൽപത്തിയെട്ട് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അദ്ദേഹം അന്തരിച്ചത്.

  2002 ഡിസംബർ 23ന് രാവിലെ എട്ട് മണിക്ക് നെഞ്ചുവേദനയെ തുടർന്ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രതീഷ് അവിടെവച്ച് അന്തരിച്ചു. മരണസമയത്ത് രതീഷിന്റെ പുനലൂരിലുള്ള ഫാം ഹൗസിലായിരുന്നു ഭാര്യ ഡയാന.

  Also Read: 'വേറെ വഴിയില്ല.... അവസാനം ഞാൻ അത് ചെയ്യാൻ തീരുമാനിച്ചു'; വർക്കൗട്ടിനായി ജിമ്മിൽ‌ ചേർന്ന് നടി ബീന ആന്റണി!

  രതീഷ് പോയതോടെ നാല് മക്കളേയും കൊണ്ട് പിന്നീടങ്ങോട്ട് പോരാട്ട ജീവിതമാണ് ഭാര്യ ഡയാന നയിച്ചത്. അപ്പോഴെല്ലാം സഹായവുമായി ചെന്ന സിനിമാ സുഹൃത്തുക്കളിൽ ഒരാൾ നടൻ സുരേഷ് ​ഗോപിയായിരുന്നു. രതീഷേട്ടന്റെ ഭാര്യയ്ക്കും മക്കൾക്കും എന്ത് സഹായത്തിനും സുരേഷ് ​ഗോപി ഓടി എത്തുമായിരുന്നു.

  രതീഷിന്റെ നാല് മക്കൾക്കും ഇന്ന് സുരേഷ് ​ഗോപി അച്ഛന്റെ സ്ഥാനത്താണ്. തനിക്കുള്ള നാല് മക്കളെപ്പോലെ തന്നെയാണ് സുരേഷ് ​ഗോപി നടൻ രതീഷിന്റെ മക്കളേയും കാണുന്നതും സ്നേഹിക്കുന്നത്.

  Also Read: മുരളി എന്ന് പേരെടുത്ത് വിളിച്ചു, മമ്മൂട്ടിയുടെ സെറ്റിൽ മുരളി പൊട്ടിത്തെറിച്ചു; തുറന്ന് പറഞ്ഞ് സംവിധായകൻ

  രതീഷിന്റെ മക്കളുടെ വിവാഹ ചടങ്ങുകളിൽ കാരണവർ സ്ഥാനത്ത് സുരേഷ് ​ഗോപിയും ഭാര്യ രാധികയുമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴിത തനിക്ക് എത്രത്തോളം ആത്മബന്ധം രതീഷുമായി ഉണ്ടായിരുന്നുവെന്ന് അമൃത ടിവിയിലെ ജനനായകൻ പരിപാടിയിൽ വെച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ​ഗോപി.

  രതീഷിന്റെ ആൺമക്കളിൽ ഒരാളായ പത്മരാജൻ ചടങ്ങിൽ പങ്കെടുക്ക് സംസാരിച്ചപ്പോഴാണ് സുരേഷ് ​ഗോപി രതീഷിന്റെ കുടുംബവുമായുള്ള തന്റെ ബന്ധം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വെളിപ്പെടുത്തിയത്. 'രതീഷേട്ടൻ‌ എന്നെ മോനെ എന്നല്ലാതെ വിളിച്ചിട്ടില്ല.'

  'ഞാൻ ആദ്യമായി ഒരു ലക്ഷ്വറി കാറിൽ കയറിയത് രതീഷേട്ടന്റെ കാറിലാണ്. അന്ന് സ്റ്റാന്റേർഡ് 2000 ഇറങ്ങിയ സമയമായിരുന്നു. എല്ലാവരും ആ വാഹനം വരുമ്പോൾ‌ അന്താളിച്ച് നോക്കി നിൽക്കും. രാജാവിന്റെ മകൻ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ ആ വണ്ടി കൊണ്ടുവന്നിട്ടുണ്ടായിരുന്നു.'

  'ആ സിനിമയിൽ ആ വാഹനം ഉപയോ​ഗിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അതുപോലെ രതീഷേട്ടന്റെ ഭാര്യ ഡയാന ചേച്ചി ഒരു ധീര വനിത തന്നെയാണെന്ന് ഞാൻ പറയും. ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ മരിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്യുമായിരുന്നു.'

  'പക്ഷെ ചേച്ചി ഈ നാല് മക്കളേയും ചിറകിനടിയിൽ ഒതുക്കികൊണ്ട് നടന്ന ഒരു തള്ളക്കോഴിയായിരുന്നു. കണ്ണ് നിറഞ്ഞ്' സുരേഷ് ​ഗോപി പറഞ്ഞു. രതീഷിന്റെ മകൻ പത്മരാജൻ സുരേഷ് ​ഗോപി സിനിമ കാവലിലടക്കം അഭിനയിച്ചിട്ടുണ്ട്.

  ഒരു മകൾ പാർവതി കുഞ്ചാക്കോ ബോബൻ സിനിമ മധുരനാരങ്ങയിലൂടെ അഭിനയത്തിലേക്ക് എത്തിയിരുന്നു. തിരക്കഥയുടെ നിലവാരമോ തന്റെ വേഷത്തിന്റെ പ്രാധാന്യമോ ഒന്നും നോക്കാതെ നായകനായും ഉപനായകനായും കിട്ടിയ വേഷങ്ങൾ വാരിവലിച്ച് രതീഷ് ചെയ്തതാണ് വിനയായത്.

  ബി, സി ​​ഗ്രേഡ് നിലവാരത്തിലുള്ള സിനിമകളിൽ പോലും രതീഷ് നായകനായിട്ടുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിൽ കുറച്ച് വർഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന രതീഷ് അയ്യർ ദി ഗ്രേറ്റ് ഉൾപ്പെടെ ചില സിനിമകൾ നിർമ്മിച്ചു.

  ഇതിലൂടെയാണ് വലിയ രീതിയിൽ സാമ്പത്തീക നഷ്ടം വന്നത്. താരത്തിന്റെ ഭാര്യ ഡയാന കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചത്. 54 വയസായിരുന്നു മരിക്കുമ്പോൾ ഡയാനയുടെ പ്രായം.

  Read more about: suresh gopi ratheesh
  English summary
  Suresh Gopi Open Up About His Bond With Actor Ratheesh's Family, Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X