twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാന്‍ തികഞ്ഞ ഈശ്വര വിശ്വാസി, ആരെയും വെറുതെ വിടില്ല, എന്റെ അയ്യന്‍.. നെഞ്ചിൽ കൈവെച്ച് സുരേഷ് ഗോപി

    |

    സിനിമകൾ മാത്രമല്ല സുരേഷ് ഗോപിയുടെ നിലപാടുകളും ഏറെ ചർച്ചയാകാറുണ്ട്. സിനിമകളിൽ ഉപയോഗിക്കുന്ന മാസ് ഡയലോഗുകൾ പോലെ തന്നെ അദ്ദേഹത്തിന്റെ സംഭാഷണങ്ങളും വൈറലാകാറുണ്ട്.ലോക്സഭ തിരഞ്ഞടുപ്പ് പ്രചാരണ സമയത്ത് സുരേഷ് ഗോപി പറഞ്ഞ ഡയലോഗ്.''ഈ തൃശൂർ എനിക്ക് വേണം, ഈ തൃശൂർ നിങ്ങൾ എനിക്ക് തരണം,ഈ തൃശൂർ ഞാനിങ്ങ് എടുക്കുവാ'' ഇത് ഇന്നും സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമാണ്. മാസ് ഡയലോഗ് മാത്രമല്ല ജീവിതത്തിലും നല്ല മനുഷ്യനാണ് താരം.

    മുഖം നോക്കാതെ തന്റെ നിലപാടുകൾ കൃത്യമായി താരം തുറന്നടിക്കാറുണ്ട്. സിനിമയിൽ രാഷ്ട്രീയം കൂട്ടികലർത്താത്ത താരം,ജോലിയേയും പൊതുപ്രവർത്തനത്തേയും രണ്ടായിട്ടാണ് കൊണ്ടു പോകുന്നത്. താരത്തിന്റെ പല പ്രതികരണവും അത്തരത്തിലുള്ളതാണ്. ബിനീഷ് കോടിയേരി വിഷയത്തിൽ അമ്മ എടുത്തു ചാടി തീരുമാനമെടുക്കേണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ നിലപാട്. ഇപ്പോഴിത കേരളത്തിലെ രാഷ്ട്രീയ മാറ്റത്തെ കുറിച്ച് സുരേഷ് ഗോപിയുടെ പ്രതികരണം വീണ്ടും ചർച്ചയാകുന്നു . കേരളം ഇങ്ങെടുക്കുമോ? എന്ന സുരേഷ് ഗോപി സ്റ്റൈൽ ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.

    ജനങ്ങൾ  തീരുമാനിക്കും

    കേരളത്തിലെ ജനത അവരുടെ ശത്രുവാരെന്ന് കണ്ടെത്തി. ഇനി അവർ തീരുമാനിക്കും. ഇത്തവണയെങ്കിലും എനിക്ക് ഈ വാക്ക് ഉപയോഗിക്കേണ്ടി വരരുത്. ഇത്തവണയെങ്കിലും ശരിയായ തീരുമാനമെടുത്ത് അവസരം നൽകണം. നിങ്ങളുടെ ചെറിയൊരു മനംമാറ്റം മതി. ശക്തമായ ഭരണത്തിന്റെ പ്രകടനം കാഴ്ചവയ്ക്കുവാനുള്ള അവസരമാണ് ചോദിക്കുന്നത്. ശക്തമായ പിന്തുണ നൽകിയാൽ കേരളത്തില്‍ എവിടെയൊക്കെ ബിജെപി ഭരിക്കുന്നുവോ അവിടെയൊക്കെ ഭരണം വേറിട്ടു നിൽക്കും.'-സുരേഷ് ഗോപി പറഞ്ഞു.

    ഞാനൊരു  ഈശ്വര വിശ്വാസിയാണ്

    ഞങ്ങൾ ഇപ്പോൾ ബന്ധുക്കളല്ല, ഉടന്‍ തന്നെ ബന്ധുക്കളായി മാറും. അത് പ്രവർത്തനത്തിലൂടെ കാഴ്ചവയ്ക്കും. ഇപ്പോഴത്തെ വിവാദങ്ങളെക്കുറിച്ച് ഇപ്പോഴൊന്നും പറയാനാകില്ല. . പക്ഷെ ഞാന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണ്. ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല. ഞാന്‍ സ്ഥാനാര്‍ഥിയല്ല. അതുകൊണ്ട് നെഞ്ചത്തു കൈവെച്ച്‌ പറയുന്നു- എന്റെ അയ്യന്‍, എന്റെ അയ്യന്‍.. സുരേഷ് ഗോപി പറഞ്ഞു.

     അമ്മ  എടുത്ത് ചാടി   തീരുമാനമെടുക്കേണ്ട

    ബിനീഷ് കോടിയേരി വിഷയത്തിലും സുരേഷ് ഗോപിയുടെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാഷ്ട്രീയത്തിന് അപ്പുറമായിരുന്നു താരത്തിന്റെ നിലപാട്. കുറ്റവാളിയെ തീരുമാനിക്കേണ്ടത് നിയമമാണ്. അതിന്‌ശേഷം സംഘടന തീരുമാനം എടുത്താല്‍ മതിയെന്ന് സുരേഷ് ഗോപി പറഞ്ഞത് . ബിനീഷിന്റെ കാര്യത്തില്‍ അമ്മ സംഘടന യോഗ്യമായ തീരുമാനം എടുക്കും. എടുത്തുചാടി തീരുമാനിക്കേണ്ട ഒന്നല്ല ഇത്.എടുത്തുചാടി തീരുമാനം എടുത്തിട്ട് അത് തിരുത്തേണ്ടി വരികയും വിവാദമാവുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം വ്യക്തമാക്കി.സിനിമയ്ക്ക് വേണ്ടി സ്വയം സമർപ്പിച്ച് പ്രായമാകുന്നവര്‍ക്ക് അന്നത്തിനും മരുന്നിനും പണം നല്‍കുന്ന സംഘടനയാണ് അമ്മ . അതിനാല്‍ സംഘടന നിലനില്‍ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു . തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂജപ്പുര വാര്‍ഡ് സ്ഥാനാര്‍ത്ഥി വിവി രാജേഷിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

    Recommended Video

    പടം മുടങ്ങിയപ്പോള്‍ മമ്മൂക്ക പറഞ്ഞത് | Filmibeat Malayalam
      സിനിമയിൽ സജീവം

    ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി സിനിമയിലും സജീവമായിരിക്കുകയാണ്. ഇനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയു‍ടെ മടങ്ങി വരവ്. ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. കാവൽ , ഒറ്റക്കൊമ്പൻ, ലേലം 2 ഇവയാണ് പുറത്തു വരനുള്ള സുരേഷ് ഗോപി ചിത്രങ്ങൾ. നിലവിൽ സുരേഷ് ഗോപി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ്. .ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും. സുരേഷ് ഗോപിയുടെ 250ാം മത്തെ ചിത്രമായ 'ഒറ്റക്കൊമ്പൻ ആണ്. ടോമിച്ചൻ മുളക് പാടം നിർമ്മിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.

    English summary
    Suresh Gopi Reaction Trending On Sabarimala Issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X