»   » ചരിത്രം ആവര്‍ത്തിച്ചില്ല!!! മമ്മൂട്ടി നിരസിച്ച ചിത്രം ഏറ്റെടുത്ത് സുരേഷ് ഗോപിക്ക് പണികിട്ടി!!!

ചരിത്രം ആവര്‍ത്തിച്ചില്ല!!! മമ്മൂട്ടി നിരസിച്ച ചിത്രം ഏറ്റെടുത്ത് സുരേഷ് ഗോപിക്ക് പണികിട്ടി!!!

Posted By: Karthi
Subscribe to Filmibeat Malayalam

മമ്മൂട്ടി നിരസിച്ച ചിത്രത്തില്‍ നായകനായി എത്തി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ന്ന താരമാണ് സുരേഷ് ഗോപി. സുരേഷ് ഗോപി മാത്രമല്ല മോഹന്‍ലാലിനേയും സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ എത്തിച്ചത് മമ്മൂട്ടി നിരസിച്ച ചിത്രമാണ്.

എന്നാല്‍ എല്ലായ്‌പ്പോഴും ഇത് സംഭവിക്കാറില്ല. കൈവിട്ട ചിത്രം മറ്റൊരാള്‍ ഹിറ്റാക്കുന്നത് കണ്ട അതേ മമ്മൂട്ടിക്ക് താന്‍ ഒഴിവാക്കിയ ചിത്രം മറ്റൊരാള്‍ ചെയ്ത് വന്‍പരാജയമാകുന്നതും കണ്ടും. സുരേഷ് ഗോപിക്കായിരുന്നു ആ പണി കിട്ടിയത്. 

സ്റ്റാലിന്‍ ശിവദാസിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ടിഎസ് സുരേഷ് ബാബു ആസൂത്രണം ചെയ്ത ചിത്രമായിരുന്നു മാര്‍ക്ക് ആന്റണി. എന്നാല്‍ സ്റ്റാലിന്‍ ശിവദാസ് കരിയറിലെ വലിയ പരാജയമായത് കൊണ്ട് മമ്മൂട്ടി മാര്‍ക്ക് ആന്റണിയില്‍ താല്പര്യം കാണിച്ചില്ല.

മമ്മൂട്ടി ചിത്രം നിരസിച്ചെങ്കിലും പ്രോജക്ടുമായി സുരേഷ് ബാബു മുന്നോട്ട് പോയി. ഒടുവില്‍ ചിത്രത്തില്‍ സുരേഷ് ഗോപി നായകനായി. ദിവ്യാ ഉണ്ണിയായിരുന്നു നായിക. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു.

ടിഎസ് സുരേഷ് ബാബു ചിത്രങ്ങളില്‍ മമ്മൂട്ടി നായകനായപ്പോഴെല്ലാം സൂപ്പര്‍ ഹിറ്റുകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ് എന്നിവ മമ്മൂട്ടിയെ നായകനാക്കി സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രമായിരുന്നു.

കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഏഴ് വര്‍ഷം കഴിഞ്ഞ് മമ്മൂട്ടിയെ നായകനാക്കി സുരേഷ് ബാബു സംവിധാനം സംവിധാനം ചെയ്ത ചിത്രമായിരുന്നു സ്റ്റാലിന്‍ ശിവദാസ്. എന്നാല്‍ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ വലിയ ദുരന്തമായി മാറി. അതുകൊണ്ടായിരുന്നു തൊട്ടടുത്ത വര്‍ഷം സുരേഷ് ബാബു മാര്‍ക്ക് ആന്റണിയുമായി മമ്മൂട്ടിയെ സമീപിച്ചപ്പോള്‍ നിരസിച്ചത്.

സുരേഷ് ഗോപിയുടെ കരിയറിലെ എക്കാലത്തേയും മികച്ച അച്ചായന്‍ സിനിമകളില്‍ ഒന്നായിരുന്നു ലേലം. രണ്‍ജി പണിക്കരുടെ രചനയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റായി മാറി. അതേ സ്വഭാവത്തിലുള്ള ചിത്രമായിരുന്നു മാര്‍ക്ക് ആന്റണി. ലേലം പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ചിത്രത്തിനായില്ല.

മുമ്പും മമ്മൂട്ടി നിരസിച്ച ചിത്രങ്ങളില്‍ മറ്റ് താരങ്ങള്‍ നായകന്മാരായി എത്തി വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. മമ്മൂട്ടി നിരസിച്ച ഏകലവ്യനായിരുന്നു സുരേഷ് ഗോപിയെ സൂപ്പര്‍ സ്റ്റാറാക്കിയത്. മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാറാക്കിയ രാജവിന്റെ മകനും മമ്മൂട്ടി നിരസിച്ച ചിത്രമായിരുന്നു.

English summary
Mammootty rejected the lead role in Mark antony. Suresh Gopi replaced Mammootty. TS Suresh Babu direct the movie followed by the box office disaster of Stalin Sivadas.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam