For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി എത്തിയത് അവസാനം! മുരളിയുടെ പിന്‍മാറ്റം താരത്തിന് അനുഗ്രഹമായി

  |

  മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് പപ്പയുടെ സ്വന്തം അപ്പൂസ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ബാദുഷ, സീന ദാദി, ശോഭന, ശങ്കരാടി, ടിപി മാധവന്‍, രവീന്ദ്രന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരായിരുന്നു ചിത്രത്തിനായിരുന്നു അണിനിരന്നത്.

  പൃഥ്വിരാജിന്‍റെ നൂലുകെട്ടിന് മല്ലികയ്ക്ക് സുകുമാരന്‍ നല്‍കിയ സമ്മാനം! ആദ്യമായി ലഭിച്ചതായിരുന്നു അത്!

  അപ്പൂസിനൊപ്പം ബാലതാരങ്ങളായി ഫഹദ് ഫാസിലും ഫര്‍ഹാന്‍ ഫാസിലും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സുരേഷ് ഗോപി അതിഥി താരമായെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ഗോപനെന്ന ഡോക്ടറുടെ വേഷത്തിലേക്ക് ആദ്യം തിരഞ്ഞെടുത്തത് മുരളിയെ ആയിരുന്നു. മുരളിയെ ഉള്‍ക്കൊള്ളിച്ചുള്ള രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്ത് മറ്റൊരു ചിത്രത്തിലും അഭിനയിക്കുന്നുണ്ടായിരുന്നു അദ്ദേഹം. അതിനിടയിലായിരുന്നു പരിക്ക് പറ്റിയത്.

  ഉപ്പും മുളകും കാണാനില്ല! പ്രമോയും നിര്‍ത്തി? പരിപാടിക്ക് എന്ത് സംഭവിച്ചു? ആകാംക്ഷയോടെ ആരാധകര്‍

  ഇതോടെയാണ് അദ്ദേഹം പപ്പയുടെ സ്വന്തം അപ്പൂസില്‍ നിന്നും പിന്‍വാങ്ങിയത്. മുരളി അന്തരിച്ചിട്ട് 11 വര്‍ഷം പൂര്‍ത്തിയായത് കഴിഞ്ഞ ദിവസമായിരുന്നു താരങ്ങളും സംവിധായകരുമെല്ലാം അദ്ദേഹത്തെ അനുസ്മരിച്ച് എത്തിയിരുന്നു. ഗോപാലകൃഷ്ണനെന്ന സിനിമാപ്രേമിയായിരുന്നു പപ്പയുടെ സ്വന്തം അപ്പൂസിലെ കാര്യങ്ങളെക്കുറിച്ച് എഴുതിയത്. അദ്ദേഹത്തിന്‍രെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

  Murali
  Dulquer Salmaan Faced Privacy Probelms In His Childhood | FilmiBeat Malayalam

  മലയാള സിനിമയുടെ ഏറ്റവും കരുത്തുറ്റ അഭിനേതാക്കളിൽ ഒരാളായ ശ്രീ മുരളിയുടെ പതിനൊന്നാം ചരമവാർഷിക ദിനമാണിന്ന്. 1992 ഓണക്കാലത്ത് തിയറ്റിലെത്തിയ ഫാസിലിന്റെ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിൽ സുരേഷ് ഗോപി ചെയ്ത ഡോ.ഗോപൻ എന്ന കഥാപാത്രമായി ആദ്യം അഭിനയിച്ചത് മുരളിയായിരുന്നു.

  കാവ്യയും സംയുക്തയും സീതയും ജീവിതത്തില്‍ ഇങ്ങനെയാണ്! ടെലിവിഷനിലെ മിന്നും നായികമാരുടെ യഥാര്‍ത്ഥ മുഖം

  എന്നാൽ അതേ സമയത്ത് ചിത്രീകരണം നടന്നു കൊണ്ടിരുന്ന സിബി മലയിലിന്റെ വളയം എന്ന ചിത്രത്തിന്റെ സംഘട്ടന രംഗത്തിൽ പരുക്ക് പറ്റിയതോടെ മുരളിയ്ക്ക് കുറച്ച് നാൾ വിശ്രമം വേണ്ടിവന്നു. പിന്നീട് വളയം ചിത്രീകരണത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടി വന്നതിനാൽ, അപ്പൂസിൽ തുടർന്ന് അഭിനയിക്കാൻ കഴിയാതെ വന്നു. ഒരു രംഗം മാത്രമേ മുരളിയെ വച്ച് ഷൂട്ട് ചെയ്തിരുന്നുള്ളൂ എന്നതിനാൽ, ഫാസിൽ ആ കഥാപാത്രം സുരേഷ് ഗോപിയ്ക്ക് നൽകി. മുരളിക്ക് ഓർമ്മപൂക്കൾ, ഇതായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്.

  വാനമ്പാടി സീരിയല്‍ അവസാനിക്കുന്നു! സങ്കടത്തോടെ നായകന്‍! നിങ്ങളെയെല്ലാം ഇനി മിസ്സ് ചെയ്യുമെന്ന് താരം

  English summary
  Suresh Gopi replaced Murali's role in Pappayude Swantham Appoos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X