Just In
- 6 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 6 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 7 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 7 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ദ്രന്‍സ് തന്ന ആ മഞ്ഞ ഷര്‍ട്ടിന്റെ ചൂടിലാണ് എന്റെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്നത്; സുരേഷ് ഗോപി
സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിവസമായ ഇന്നലെ (ജൂണ്‍ 26) താരത്തിന് ആശംസകള്‍ അറിയിച്ച് പലരും രംഗത്തെത്തിയിരുന്നു. ആരാധകരും സുഹൃത്തുക്കളും സിനിമാ താരങ്ങളുമെല്ലാം മലയാളത്തിന്റെ ആക്ഷന്‍ ഹീറോയ്ക്ക് അറുപത്തിയൊന്നാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. സുരേഷ് ഗോപിയ്ക്കൊപ്പമുള്ള ചില അനുഭവങ്ങള്‍ ചിലര്‍ പങ്കുവച്ചു. അക്കൂട്ടത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
നടന് ഇന്ദ്രന്‍സും താനുമായുള്ള ആത്മബന്ധത്തെ കുറിച്ച് സുരേഷ് ഗോപി തന്നെ പറയുന്ന ഒരു വീഡിയോ ആണത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരന് പരിപാടിയിലാണ് കണ്ണ് നനയ്ക്കുന്ന ആ ബന്ധത്തെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. ഹോട്ട് സീറ്റിലിരിയ്ക്കുന്ന മത്സരാര്‍ത്ഥിയ്ക്ക് ഇന്ദ്രന്‍സിന്റെ ഛായ തോന്നിയതുകൊണ്ടാണ് അത് പറയാന്‍ കാരണം. സുരേഷ് ഗോപിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം.
'ഇന്ദ്രന്‍സ് പണ്ട് സിനിമയില്‍ വസ്ത്രാലങ്കാരകനായിരുന്നു. എന്റെ ഒരുപാട് സിനിമകളില്‍ അദ്ദേഹം വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ഒരു വലിയ, തുന്നിപിടിപ്പിച്ച ബന്ധമുണ്ട് ഇന്ദ്രന്‍സിന്. സുരേഷ് ഉണ്ണിത്താന് സര് സംവിധാനം ചെയ്ത ഉത്സവമേളം എന്ന സിനിമയില്‍ ഞാന്‍ ധരിച്ചിരിയ്ക്കുന്ന ഷര്‍ട്ടുകളെല്ലാം ഇന്ദ്രന്‍സ് തുന്നി തന്നതാണ്. ആ സിനിമയില്‍ ഒരു രംഗത്ത് ഞാനിടുന്ന മഞ്ഞ ഷര്‍ട്ടുണ്ട്. മഞ്ഞയില്‍ നേര്‍ത്ത വരകളുള്ള ഒരു ഷര്‍ട്ട്. മഞ്ഞ നിറത്തോടുള്ള എനിക്കുള്ള ഭ്രമം കാരണം അന്ന് മമ്മൂട്ടി അടക്കമുള്ളവര്‍ എന്നെ വിളിച്ചിരുന്നത് മഞ്ഞന്‍ എന്നായിരുന്നു.
മമ്മൂട്ടിയുടെ സംശയം തീർത്ത് പ്രദീപ് കോട്ടയം, സൂപ്പർ താരം വരെ അതിശയിച്ച് പോയി
ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍, ഈ ഷര്‍ട്ട് കൊണ്ടു വന്നപ്പോള്‍ ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞു ഈ ഷര്‍ട്ട് എനിക്ക് കൊണ്ടു പോകാന്‍ തരണേ എന്ന്. ഷൂട്ടിങ് കഴിഞ്ഞ് പോവുമ്പോള്‍ ആ ഷര്‍ട്ട് പൊതിഞ്ഞ് ഇന്ദ്രന്‍സ് എനിക്ക് കൊണ്ടു തന്നു. ആ ഷര്‍ട്ട് ഞാന്‍ ഇടയ്ക്കിടെ ധരിക്കുമായിരുന്നു. 1992 ജൂണ്‍ 6 ന് എന്റെ മകളെയും ഭാര്യയെയും അനിയനെ ഏല്പിച്ച് എറണാകുളത്ത് വന്ന്, തിരിച്ച് പോകുന്ന വഴിക്കാണ് മകളുടെ അപകടം അറിയുന്നത്. പിന്നെ അവളില്ല. അന്ന് ഞാനിട്ടിരുന്നത് ഈ ഷര്‍ട്ടാണ്. നേരെ ആശുപത്രിയില്‍ പോയി. അവിടെയുള്ള കാര്യങ്ങളൊക്കെ നോക്കി. പിറ്റേ ദിവസം അടക്കത്തിന് അവളെ പെട്ടിയില്‍ കൊണ്ട് വന്ന് വച്ചപ്പോള്‍ ആ ഷര്‍ട്ട് ഊരി ഞാനവളുടെ മുഖമടക്കി മൂടി. എന്റെ വിയര്‍പ്പ് എപ്പോഴും അത്രമേല്‍ ഇഷ്ടപ്പെടുന്ന മകളാണ് ലക്ഷ്മി. അവളിന്ന് ഉറങ്ങുന്നത് ഇന്ദ്രന്‍സ് തന്ന ആ ഷര്‍ട്ടിന്റെ ചൂടിലാണ്' ഇത്രയും പറഞ്ഞ് കഴിയുമ്പോഴേക്കും സുരേഷ് ഗോപിയുടെ കണ്ണുകള്‍ നനഞ്ഞിരുന്നു