Don't Miss!
- News
ശ്രീരാമന്റെ പ്രതിമയ്ക്ക് ഉപയോഗിക്കുന്നത് ശാലിഗ്രാം കല്ലുകള്‍; എന്താണ് ഈ കല്ലുകളുടെ പ്രത്യേകത
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
മേനകയുടെയോ കീര്‍ത്തിയുടെയോ പേരില്‍ അറിയപ്പെടുന്നതില്‍ പരിഭവമില്ലെന്ന് ജി സുരേഷ് കുമാര്‍
വര്‍ഷങ്ങളായി സിനിമാരംഗത്ത് സജീവമാണ് ജി സുരേഷ് കുമാര്‍. നിര്‍മ്മാണരംഗത്ത് ആക്ടീവായ അദ്ദേഹത്തിന്റെ മക്കളും സിനിമയില്‍ സജീവമാണ്. അമ്മയ്ക്ക് പിന്നാലെയായി അഭിനയ മേഖലയിലേക്ക് എത്തുകയായിരുന്നു കീര്‍ത്തി സുരേഷ്. ബാലതാരമായി സിനിമയിലെത്തിയ താരം പിന്നീട് നായികയായി എത്തുകയായിരുന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി മുന്നേറുകയാണ് ഈ താരപുത്രി. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സാന്നിധ്യം അറിയിച്ചിട്ടുണ്ട് കീര്‍ത്തി സുരേഷ്.
കീര്‍ത്തിയുടെ ചേച്ചിയായ രേവതിയാവട്ടെ സംവിധാനത്തിലായിരുന്നു താല്പര്യം പ്രകടിപ്പിച്ചത്. സിനിമയ്ക്ക് പിന്നില്‍ പ്രവര്ത്തിക്കാനിഷ്ടമുള്ള താരപുത്രി വൈകാതെ തന്നെ സംവിധാനത്തിലേക്ക് കടക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. അനിയത്തിയെ നായികയാക്കിയായിരിക്കുമോ ചേച്ചിയുടെ സിനിമയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. അത്തരത്തിലുള്ളൊരു അവസരത്തിനായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു കീര്‍ത്തി പറഞ്ഞത്.

കീര്‍ത്തിയുടേയും മേനകയുടേയും പേരുകളില്‍ അറിയപ്പെടുന്നതിന് സന്തോഷമേയുള്ളൂവെന്ന് സുരേഷ് കുമാര്‍ പറയുന്നു. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം കുടുംബത്തെക്കുറിച്ച് വാചാലനായത്. കോംപ്ലക്സ് ഇല്ലാത്തയാളാണ് താനെന്ന് അദ്ദേഹം പറയുന്നു. മേനക സുരേഷ് എന്ന് അറിയപ്പെടുന്നതില്‍ സങ്കടമൊന്നുമില്ല. എങ്ങനെ അറിയപ്പെട്ടാലും കുഴപ്പമില്ല. സുരേഷ് എന്നുള്ളത് വളരെ കോമണായിട്ടുള്ളൊരു പേരാണ്. സുരേഷിനെ വിളിക്കുമ്പോള്‍ കുറേ പേരുണ്ടാവും. സുരേഷ് ഇവിടുണ്ട്, ഏത് സുരേഷെന്ന് ചോദിക്കുമ്പോള്‍ മേനക സുരേഷെന്നാണ് പറയാറുള്ളത്.
Recommended Video
പപ്പിയെ കല്യാണം കഴിക്കുമ്പോള്‍ ഇതേക്കുറിച്ച് മനസ്സിലാക്കിയിരുന്നു. അറിയപ്പെടുന്ന നടിയായിരുന്നു പപ്പി. എന്നെ ആരും അറിയത്തില്ല.സിനിമാമേഖലയിലുള്ളവര്‍ മാത്രമേ അറിയൂ. രേവതിയുടെ അച്ഛനെന്നും ഇനി പറയും. അതില്‍ കുഴപ്പമില്ല. നമുക്ക് നമ്മുടേതായ വ്യക്തിത്വവും മറ്റ് കാര്യങ്ങളുമെല്ലാമുണ്ട്. ഇവരുടെ പേരുകളുമായി വിശേഷിപ്പിക്കുന്നതില്‍ കോപ്ലംക്സുമില്ല. അതിനാല്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും സുരേഷ് കുമാര്‍ പറയുന്നു.
-
'മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും'; ശകുന്തളയ്ക്ക് വേണ്ടി സാമന്ത അനുഭവിച്ച കഷ്ടപ്പാടുകൾ
-
അഞ്ഞൂറാനാവാൻ ആ നടൻ ആഗ്രഹിച്ചു, കൊടുത്തിരുന്നെങ്കിൽ ചിത്രം ഫ്ലോപ്പ് ആയേനെ! അത് പറഞ്ഞാൽ മനസിലാവില്ല; സിദ്ദിഖ്
-
'ജീവിതത്തിൽ ഞാൻ ചെയ്ത നന്മ എന്ന് പറയുന്നത് അതാണ്...'; അമ്മയെ കുറിച്ചുള്ള ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!