'കണ്ടില്ലെങ്കില്‍ കണ്ടോളി കണ്ടോല് പറഞ്ഞോളി ഈ ജീവി എന്താണെന്ന്'സുരഭിയ്ക്ക് കിട്ടിയത് കിടിലന്‍ സമ്മാനം
ഇലയുടെ ആകൃതിയില്‍ കാണുന്ന ഒരു തരം പച്ചില ജീവിയെയായിരുന്നു സുരഭിയ്ക്ക് കിട്ടിയിരുന്നത്.
ദേശീയ അവാര്‍ഡ് നേടിയതിന് ശേഷം വാര്‍ത്തകളില്‍ നിറസാന്നിധ്യമാണ് സുരഭി ലക്ഷ്മി. കഴിഞ്ഞ ദിവസം എം 80 മൂസയിലെ സുരഭിയുടെ മകളായി അഭിനയിക്കുന്ന അഞ്ചുവിന്റെ വീട്ടിലെത്തിയ നടിക്ക് വളരെ വ്യത്യസ്തമായ ഒരു സമ്മാനം കിട്ടിയിരിക്കുകയാണ്.
ഫേസ്ബുക്കിലുടെ അതിനെ നടി എല്ലാവര്‍ക്കും കാണിച്ചും കൊടുത്തിരിക്കുകയാണ്. 'കണ്ടില്ലെങ്കില്‍ കണ്ടോളി കണ്ടോല് പറഞ്ഞോളി ഈ ജീവി എന്താണെന്ന്' പറഞ്ഞാണ് സുരഭി പോസ്റ്റ് ഇട്ടിരിക്കുന്നത്.

ഇലയുടെ ആകൃതിയില്‍ കാണുന്ന ഒരു തരം പച്ചില ജീവിയെയായിരുന്നു സുരഭിയ്ക്ക് കിട്ടിയിരുന്നത്. ഇതിന് മുമ്പ് അത്തരമൊരു ജീവിയെ കണ്ടിട്ടില്ലെന്നാണ് സുരഭി പറയുന്നത്. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറയണമെന്നും നടി പറയുന്നു.
സുരഭിയുടെ വീഡിയോയ്ക്ക് ഇതിനകം നിരവധി കമന്റുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. വലിഞ്ഞു കേറി വന്ന ജീവിയാണെങ്കില്‍ അതിനെ 'കുമ്മനം' എന്നും വിളിക്കാം എന്ന പറഞ്ഞ് ഇന്നലത്തെ മെട്രോ ഉദ്ഘാടനത്തിന് ശേഷമുണ്ടായ ട്രോളുകള്‍ പലരും ഉള്‍പ്പെടുത്തിയിരിക്കുകയാണ്.


Click it and Unblock the Notifications











