Just In
- 1 hr ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 2 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 2 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 3 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടിക്കും മോഹന്‍ലാലിനും മാതൃകയാക്കാം സൂര്യയെ! വെറുതെയല്ല ഈ നടനെ നമ്മളിത്ര സ്നേഹിക്കുന്നത്! കാണൂ
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രമല്ല മറ്റ് വിഷയങ്ങളിലും സജീവമായ ഇടപെടലുകള്‍ നടത്തുന്ന താരകുടുംബമാണ് ശിവകുമാറിന്റേത്. അഭിനേതാവായും നിര്‍മ്മാതാവായും സിനിമയില്‍ നിറഞ്ഞുനില്ക്കുന്ന ശിവകുമാറിനെയും കുടുംബത്തെയും ഏറെ ഇഷ്ടമാണ് സിനിമാപ്രേമികള്‍ക്ക്. മൂത്ത മകനായ സൂര്യയും ഭാര്യ ജ്യോതികയും മാത്രമല്ല രണ്ടാമത്തെ മകനായ കാര്‍ത്തിയും സിനിമയില്‍ സജീവമാണ്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഇവരെല്ലാം. 2ഡി എന്റര്ടൈന്മെന്സിലൂടെ നിര്‍മ്മാണരംഗത്തും സൂര്യ സാന്നിധ്യം അറിയിച്ചിരുന്നു.
നടി അഞ്ജു മരിച്ചു? സോഷ്യല്‍ മീഡിയയിലെ പ്രചാരണം മാനസികമായി തളര്‍ത്തുന്നുവെന്ന് താരം! കാണൂ!
മമ്മൂട്ടിയാണ് എല്ലാം! അയ്യപ്പന്റെ കഥയുമായെത്തുന്ന ഇക്കയുടെ ശകടം റിലീസിങ്ങിനൊരുങ്ങുന്നു! കാണൂ!
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് ജ്യോതിക. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള താരത്തിന്റെ തിരിച്ചുവരവില്‍ കുടുംബാംഗങ്ങളും ആരാധകരും ഒരുപോലെ സംതൃപ്തരാണ്. സൂര്യയുടെ പിന്തുണയെക്കുറിച്ച് വാചാലയായി താരപത്നി രംഗത്തെത്തിയിരുന്നു.സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രമല്ല മറ്റ് വിഷയങ്ങളിലും ഇവര്‍ ഇടപെടാറുണ്ട്. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സഹായ ഹസ്തവുമായി മുന്നിട്ടിറങ്ങിയവരില്‍ ഇവരുമുണ്ടായിരുന്നു. ആദ്യം ധനസഹായം പ്രഖ്യാപിച്ചതും അത് കേരളത്തിലേക്കെത്തിച്ചതും സൂര്യയും കാര്‍ത്തിയുമായിരുന്നു. സിനിമയ്ക്കപ്പുറത്ത് നടത്തുന്ന ഇത്തരം ഇടപെടലുകളാണ് ഇവരെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. അടുത്തിടെ താരകുടുംബം നടത്തിയ പ്രവര്ത്തനള്ക്കെല്ലാം നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.
പുര കത്തുമ്പോ ലൈന്‍ വലിച്ച പൃഥ്വി! അയ്യപ്പനും മാണിക്കനും അറഞ്ചം പുറഞ്ചം ട്രോള്‍! കാണൂ!

കേരളത്തെ സഹായിച്ചു
അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ നിന്നും കരകയറാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നവകേരള നിര്‍മ്മാണത്തിനായുള്ള ഫണ്ട് ശേഖരണം സജീവമായി നടക്കുകയാണ്. മഴയക്ക് മുന്നില്‍ വിറുങ്ങലിച്ച് നിന്ന കേരളത്തെ സഹായിക്കാന്‍ സൂര്യയും കാര്‍ത്തിയും എത്തിയിരുന്നു. 25 ലക്ഷം രൂപയായിരുന്നു താരസഹോദരങ്ങള്‍ കേരളത്തിനായി നല്‍കിയത്. ആദ്യം ധനസഹായം പ്രഖ്യാപിച്ച താരങ്ങളും ഇവരായിരുന്നു. തമിഴ്നാട്ടിലെന്ന പോലെ കേരളത്തില്‍ നിന്നും ഇവര്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അമ്മയ്ക്ക് സംഭാവന
താരസംഘടനയായ എഎംഎംഎ നടത്തിയ മെഗാഷോയായ അമ്മമഴവില്ലില്‍ മുഖ്യാതിഥിയായി എത്തിയത് സൂര്യയായിരുന്നു. അവസാന നിമിഷമാണ് മോഹന്‍ലാല്‍ തന്നെ ഈ പരിപാടിയിലേക്ക് വിളിച്ചതെന്നും അദ്ദേഹം വിളിച്ചാല്‍ വരാതിരിക്കാനാവില്ലെന്നുമായിരുന്നു താരം പറഞ്ഞത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സൂര്യയും വേദിയിലേക്കെത്തിയപ്പോള്‍ നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. സിനിമയ്ക്കായി ഇവരെന്നാണ് ഒരുമിച്ചെത്തുന്നതെന്നായിരുന്നു പലരും ചോദിച്ചത്. കെവി ആനന്ദന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും സൂര്യയുമാണ് മുഖ്യവേഷത്തിലെത്തുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള സൂര്യ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഗജ ദുരിതബാധിതര്‍ക്ക് ധനസഹായം
കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്നാട്ടില്‍ ആഞ്ഞടിച്ച ഗജ ചില്ലറ നാശനഷ്ടങ്ങളല്ല ഉണ്ടാക്കിയത്. ദുരിതം പേറുന്നവരെ ആശ്വസിപ്പിക്കുന്നതിനായി സിനിമാലോകവും മുന്നിട്ടിറങ്ങിയിരുന്നു. സൂര്യയും കുടുംബവും 50 ലക്ഷം രൂപയാണ് ധനസഹായമായി നല്‍കുന്നത്. ജ്യോതികയും ശിവകുമാറും കാര്ത്തിയുമുള്പ്പടെ കുടുംബത്തിലെല്ലാവരും ചേര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്ന് ഇവരോട് അടുപ്പമുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുരിതബാധിതരെ സഹായിക്കുന്നതിനായി വിജയ് സേതുപതിയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

മാതൃകയാക്കാവുന്ന പ്രവര്‍ത്തി
സിനിമയ്ക്കപ്പുറത്ത് സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളിലും ഇവര്‍ ഇടപെടാറുണ്ട്. ആരാധകരെ കാണാനും അവരുടെ സന്തോഷങ്ങളില്‍ പങ്കെടുക്കാനും ആശ്വസിപ്പിക്കാനുമൊക്കെ ഇവര്‍ നേരിട്ടെത്താറുണ്ട്. ചെയ്തുപോയെ പ്രവര്‍ത്തി തെറ്റാണെന്ന് മനസ്സിലാക്കിയാല്‍ ക്ഷമ പറയാനും തങ്ങള്‍ക്ക് മടിയില്ലെന്ന് ഈ താരകുടുംബം തെളിയിച്ചിരുന്നു. അടുത്തിടെ വീഡിയോ എടുത്ത ചെറുപ്പക്കാരന്റെ മൊബൈല്‍ തട്ടിത്തെറുപ്പിച്ച പ്രവര്‍ത്തിയില്‍ ക്ഷമ ചോദിച്ച് ശിവകുമാര്‍ ര്ംഗത്തെത്തിയിരുന്നു. പുതിയ ഫോണും സമ്മാനിച്ചിരുന്നു. മാതൃകയാക്കാവുന്ന തരത്തിലുള്ള പ്രവര്‍ത്തിയായിരുന്നു ഇവരുടെതെന്ന് അന്നേ ആരാധകര്‍ പറഞ്ഞിരുന്നു.

താരങ്ങളാക്കിയത് ഇവരാണ്
സിനിമയില്‍ നിന്നും മികച്ച സ്വീകാര്യതയും പിന്തുണയും ലഭിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ പ്രേക്ഷകരാണ്. അത്തരത്തില്‍ പ്രേക്ഷക സമൂഹത്തെ ബാധിക്കുന്ന തരത്തിലുള്ള ദുരിതങ്ങള്‍ വരുമ്പോള്‍ വെറുതെയിരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് സൂര്യയും കുടുംബവും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രേക്ഷക സമൂഹത്തെക്കുറിച്ചും കൃത്യമായ ബോധ്യമുള്ളവരാണ് ഈ താരകുടുംബം. സിനിമയ്ക്കപ്പുറത്തുള്ള ഇത്തരം ഇടപെടലുകളാണ് ഇവരെ മറ്റ് താരങ്ങളില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നതിന് പിന്നില്‍.

സ്വീകാര്യതയ്ക്ക് പിന്നില്‍
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരകുടുംബങ്ങളിലൊന്നായ ശിവകുമാറിനും മക്കള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയേക്കാളുപരി മറ്റുള്ളവരുമായി ഇടപെടുന്നതും സഹായം ആവശ്യമുള്ളവര്‍ക്ക് അത് നല്കുന്നതുമൊക്കെയാണ് ഈ സ്വീകാര്യതയ്ക്ക് പിന്നില്‍. വെള്ളിത്തിരയ്ക്ക് അപ്പുറത്ത് സാധാരണക്കാരില്‍ സാധാരണക്കാരായി ജീവിക്കാനിഷ്ടപ്പെടുന്നവരാണ് തങ്ങളെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു.

താരജാഡയില്ലാത്ത ഇടപെടലുകള്‍
താരജാഡയില്ലാതെ ഇടപെടുന്നവരാണ് സൂര്യയും കാര്‍ത്തിയും. ജ്യോതികയും ഇക്കാര്യത്തില്‍ സമാനമായ രീതിയാണ് പിന്തുടരുന്നത്. ആരാധകരുടെ വിവാഹത്തിലും മറ്റും പങ്കെടുക്കാനായി ഇവരെത്താറുണ്ട്. അവശരായവരെയും ശാരീരിക വെല്ലുവിളി നേരിടുന്നവരെയുമൊക്കെ സഹായിക്കാനായും സൂര്യ മുന്നിട്ടിറങ്ങാറുണ്ട്. താരമെന്നതിനും അപ്പുറത്ത് സൂര്യയെന്ന സാധാരണക്കാരാനായാണ് അദ്ദേഹം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാറുള്ളത്. ഇത് തന്നെയാണ് സ്വീകാര്യതയ്ക്ക് പിന്നിലെ പ്രധാന ഘടകം.

ജ്യോതികയുടെ തിരിച്ചുവരവ്
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ജ്യോതിക. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. നായികയായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലായിരുന്നു താരം സൂര്യയെ വിവാഹം ചെയ്തത്. വിവാഹ ശേഷം കുടുംബ ജീവിതവുമായി മുന്നേറുകയായിരുന്നു. ദിയയുടെയും ദേവിന്റേയും കാര്യങ്ങളുമായി ആകെ തിരക്കിലായിരുന്നു താരം. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരികെയെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സൂര്യയുടെ പിന്തുണയാണ് ഈ തിരിച്ചുവരവിലേക്ക് നയിച്ചതെന്ന് താരം പറഞ്ഞിരുന്നു.

കണ്ടുപഠിക്കണമെന്ന് സോഷ്യല്‍ മീഡിയ
മലയാളി താരങ്ങള്‍ തമിഴകത്തെ താരങ്ങളെ കണ്ട് പഠിക്കണമെന്ന വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. മുന്‍നിര താരങ്ങളില്‍ പലരും ഇത്തരം ഘട്ടങ്ങളില്‍ മിണ്ടാതിരുന്നതിനെക്കുറിച്ചൊക്കെയുള്ള വിവാദങ്ങള്‍ നേരത്തെ അരങ്ങേറിയിരുന്നു. കേരളത്തില്‍ അപ്രതീക്ഷിതമായി പ്രളയമെത്തിയപ്പോള്‍ ആദ്യം സഹായഹസ്തവുമായെത്തിയത് തമിഴ് താരങ്ങളായിരുന്നു. മലയാളത്തിലെ പലരും പ്രതികരിക്കാതെ നില്ഡക്കുകയായിരുന്നു. പിടിച്ചുനില്‍ക്കാനാവില്ലെന്ന അവസ്ഥ വന്നപ്പോഴാണ് പലരും ധനസഹായം പ്രഖ്യാപിച്ചതെന്ന തരത്തിലുള്ള ആക്ഷേപം നേരത്തെ ഉയര്‍ന്നുവന്നിരുന്നു.