For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറ്റൊരാളുടെ ബെഡ്റൂമിലേക്ക് എത്തി നോക്കുന്നതെന്തിന്?; ഞങ്ങളുടെ ജീവിതം മധുര പ്രതികാരമാണ്; സൂര്യ

  |

  ട്രാൻസ് വിഭാ​ഗത്തിൽ പെട്ടവർക്ക് ഏറെ പ്രചോദനമായ സംഭവമായിരുന്നു സൂര്യയും ഇഷാനും തമ്മിലുള്ള വിവാഹം. ട്രാൻസ് വുമണായ സൂര്യയും ട്രാൻസ്മെൻ ആയ ഇഷാനും ഒരുമിച്ചപ്പോൾ അത് വലിയ തോതിൽ വാർത്തയുമായി. സൂര്യയുടെയും ഇഷാന്റെയും സന്തുഷ്ടകരമായ വിവാഹ ജീവിതം നാല് വർഷം പിന്നിട്ടിരിക്കുകയാണ്. തങ്ങളുടെ കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സൂര്യയും ഇഷാനും ഇപ്പോൾ.
  40 വർഷം ഒരുമിച്ച് ജീവിക്കണമെന്നാണ് സൂര്യ പറയുന്നത്.

  Also Read: 'ആഭരണമായി ധരിക്കുന്നതാണ്, ചിലത് സുഹൃത്തുക്കൾ കെട്ടിയതാണ്, ബിഷപ്പുമാർ സംശയത്തോടെ നോക്കിയിട്ടുണ്ട്'; ലാൽ‌ ജോസ്

  അതാണ് ഞങ്ങളുടെ ജീവിതത്തിലൂടെ ഞങ്ങൾക്ക് കൊടുക്കാനുള്ള മറുപടി.
  കാരണം ഞങ്ങളുടെ വിവാഹം കഴിഞ്ഞപ്പോൾ ആളുകൾ പറഞ്ഞു ഒരു മാസം തികച്ചുണ്ടാവില്ല, ഇത് വേഷം കെട്ടലാണ്. കോപ്രായങ്ങളാണ് എന്നൊക്കെ പറഞ്ഞ് ഒരുപാട് അധിക്ഷേപങ്ങൾ ഉണ്ടായിരുന്നു. അവർക്കുള്ള മധുര പ്രതികാരമാണിതെന്നും സൂര്യ പറഞ്ഞു. വെറെെറ്റി മീഡിയയോടാണ് പ്രതികരണം.

  വിവാഹക്കാര്യം പറഞ്ഞപ്പോൾ തന്നെ ഒരുപാട് പേർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്ന് ഇഷാൻ പറയുന്നു. നിനക്ക് ഒരു പെണ്ണിനെ തന്നെ കിട്ടില്ലേ എന്ന് ചോദിച്ചു. പക്ഷെ അങ്ങനെ ഒരു പെൺകുട്ടിയെ ഈ പറയുന്നവർ കൊണ്ട് തരുമെന്ന് തോന്നുന്നുണ്ടോ. ഞാൻ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ സൂര്യയെ തന്നെ കല്യാണം കഴിക്കൂ എന്ന് വീട്ടുകാരോട് പറഞ്ഞിട്ടുണ്ടായിരുന്നു.ഞങ്ങളുടെ തീരുമാനം തെറ്റായിരുന്നില്ല.

  Also Read: ജീവിതത്തിലെ ആദ്യത്തെ ലിപ് കിസ്സ് ഒരു ചേട്ടനുമായിട്ടാണ്, നല്ല ഫിറ്റായിരുന്നു!; അനുഭവം പറഞ്ഞ് നടൻ ബാല

  ട്രാൻസ്മെന്നിനെ പ്രണയിക്കാൻ മുന്നോട്ട് വരുന്ന സ്ത്രീകൾ ഉണ്ട്. ട്രാൻസ്വുമണിനെ പ്രണയിക്കാൻ വരുന്ന പുരുഷൻമാരുണ്ട്. അവർ ഞങ്ങളുടെ ജീവിതം മാതൃകയാക്കുന്നു എന്ന് പറയുന്നത് വലിയൊരു സന്തോഷവും അഭിമാനവുമാണെന്ന് സൂര്യയും വ്യക്തമാക്കി.

  'പ്രണയത്തിന് കണ്ണില്ല, മൂക്കില്ല എന്നത് പറയുന്നത് പോലെ ജെൻഡറുമില്ല. രണ്ട് പേരും ഒരുമിച്ച് ജീവിക്കുന്നതിൽ സെക്സ് അല്ല ആവശ്യം എന്ന് മനസ്സിലാക്കണം. പക്ഷെ സമൂഹം കൽപ്പിച്ചിരിക്കുന്നത് ആണും പെണ്ണും കല്യാണം കഴിക്കുക, സെക്സ് ചെയ്യുക, കുട്ടികൾ ഉണ്ടാവുക. കല്യാണം കഴിഞ്ഞ് കുട്ടികളായില്ലെങ്കിൽ ആശുപത്രിയിൽ പോയി നോക്ക് എന്ന് പറയുക എന്നതൊക്കെയാണ്. കല്യാണം കഴിയുന്നത് കുട്ടികളുണ്ടാവാൻ വേണ്ടി ആണ് എന്ന രീതി. മറ്റൊരാളുടെ ജീവിതത്തിലേക്ക് ചൂഴ്ന്ന് ചിന്തിക്കുന്നത് തെറ്റാണ്'

  നമ്മുടെ ജീവിതം നമ്മുടെ അവകാശമാണ്. പ്രണയവും ലൈ​ഗികതയും എന്റെ അവകാശമാണ്. അതാരും ചോദിക്കേണ്ട കാര്യമില്ല. നിങ്ങളുടെ ബെഡ്റൂമുകളിൽ ഞങ്ങൾ എത്തി നോക്കുന്നുണ്ടോ. ഇല്ലാത്തിടത്തോളം കാലം തിരിച്ചും പാടില്ല. നാളെ എന്റെ അമ്മ ഒരു രണ്ടാം കെട്ട് കാരനെയോ ചെറുക്കനെയോ കല്യാണം കഴിച്ചയക്കുന്നതൊന്നും ട്രാൻസ് വ്യക്തിയെന്ന നിലയിൽ നടക്കില്ല. അവിടെ ചെന്നാൽ എന്തൊക്കെ കേൾക്കേണ്ടി വരും. പക്ഷെ ഞാനിന്ന് ഒരു മരുമകളാണെന്നും സൂര്യ പറഞ്ഞു.

  പള്ളിക്കമ്മിറ്റിക്കാരിൽ നിന്നും തന്റെ പിതാവിനുണ്ടായ ദുരനുഭവും ഇഷാൻ പങ്കുവെച്ചു. സൂര്യയുടെ പഴയ ഡാൻസ് വീഡിയോകൾ കാണിച്ച് ഇവൾ അഴിഞ്ഞാട്ടക്കാരി ആണെന്ന് പറഞ്ഞു. ബാപ്പ എന്നേക്കാൾ പാവമാണ്. അദ്ദേഹത്തിന് അത് വിഷമം ആയെന്നും ഇഷാൻ പറഞ്ഞു. പള്ളിക്കമ്മിറ്റി തന്റെ കുടുംബത്തിനെതിരെ അനൗദ്യോ​ഗിക വിലക്കേർപ്പെടുത്താൻ ശ്രമിച്ചെന്നും ഇഷാൻ പറഞ്ഞു.

  Read more about: surya
  English summary
  Surya Ishan's Hilarious Jibe Against Criticizes On Her Wedding Anniversary Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X