twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഇത് എന്റെ അവസാന സീരിയല്‍'; മലയാള സിനിമ തന്നോടു ചെയ്തത് തുറന്നു പറഞ്ഞ് നടന്‍ കൃഷ്ണ

    |

    മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് കൃഷ്ണ. യുവതാരമായി കടന്നുവന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകപ്രീതി നേടിയ കൃഷ്ണയ്ക്ക് പക്ഷെ, സിനിമാരംഗത്ത് വേണ്ടത്ര ശോഭിക്കാന്‍ സാധിച്ചിരുന്നില്ല. സിനിമയില്‍ നിന്നും പിന്‍വാങ്ങി പതിയെ സീരിയലുകളില്‍ സജീവമായി താരം. മിനിസ്‌ക്രീനിലെ നിരവധി സീരിയലുകളില്‍ നായകപ്രാധാന്യമുള്ള വേഷങ്ങള്‍ കൈകാര്യം ചെയ്ത കൃഷ്ണ ഒരിടവേളക്ക് ശേഷം ഇപ്പോള്‍ വീണ്ടും സിനിമകളില്‍ സജീവമാവുകയാണ്.

    തന്റെ സിനിമാ-സീരിയല്‍ ജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് കൃഷ്ണ. വളരെ കഷ്ടപ്പെട്ട് സിനിമയില്‍ വന്നിട്ട് സീരിയലില്‍ ഒതുങ്ങേണ്ട ആളല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് കൃഷ്ണ പറയുന്നു. സീരിയലുകളില്‍ നിന്നും പതിയെ പിന്നോട്ട് വലിഞ്ഞ് സിനിമകളില്‍ സജീവമാകാന്‍ താന്‍ തയ്യാറെടുക്കുന്നതായും കൃഷ്ണ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

    സിനിമയില്‍ നിന്നും സീരിയലിലേക്ക്

    'മലയാള സിനിമയില്‍ വേണ്ടവിധം തനിക്ക് ശോഭിക്കാനായോ എന്നതില്‍ സംശയമുണ്ട്. ചിലപ്പോഴൊക്കെ അതോര്‍ത്ത് ദുഃഖിക്കാറുണ്ട്. ഒത്തിരി കഷ്ടപ്പെട്ടാണ് സിനിമയിലെത്തിയത്. അങ്ങനെ കഷ്ടപ്പെട്ട ഞാന്‍ ഇവിടെയെത്തിയാല്‍ മതിയോ എന്നൊക്കെ സ്വയം തോന്നാറുണ്ട്. പക്ഷെ, അങ്ങനെ മലര്‍ന്നു കിടന്ന് തുപ്പിയിട്ട് കാര്യമില്ല.

    സിനിമയില്ലാതായപ്പോള്‍ സീരിയലുകള്‍ കിട്ടി. സീരിയലുകളില്‍ കിട്ടിയ മികച്ച അവസരങ്ങള്‍ നന്നായി ഉപയോഗപ്പെടുത്താനായി എന്നു കരുതുന്നു. പല കാര്യങ്ങളും പുതുതായി പഠിക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും സീരിയലുകള്‍ എനിക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്ത് പല തരത്തിലും എനിക്ക് സഹായമായത് സീരിയലുകളായിരുന്നു.

    പല പുതിയ കാര്യങ്ങളും സമയമെടുത്ത് പഠിക്കാന്‍ സീരിയലുകളിലൂടെ സാധിച്ചു. പലപ്പോഴും സിനിമയില്‍ അത് ലഭിക്കാറില്ല. അവിടെ വളരെ തിരക്കുള്ള ചിത്രീകരണമാണ്. നമ്മേക്കാള്‍ വലിയ കഴിവുകളുള്ളവരോടൊപ്പമാണ് ജോലി ചെയ്യുന്നത്. അതിന്റേതായ ഗുണവുമുണ്ട്.

    ചാന്‍സ് തേടി ലഭിച്ചത്

    സിനിമയില്‍ എനിക്ക് ലഭിച്ചിട്ടുള്ള അവസരങ്ങളെല്ലാം ചാന്‍സ് ചോദിച്ചിട്ട് ലഭിച്ചവ തന്നെയാണ്. ജീത്തു ജോസഫ് സാറിന്റെ അടുത്ത് ചാന്‍സ് ചോദിച്ച് ചെന്നപ്പോളാണ് ദൃശ്യം 2-ല്‍ അഭിനയിക്കാന്‍ അവസരം നല്‍കിയത്. പിന്നീട് അദ്ദേഹത്തിന്റെ തന്നെ റാമിലും അഭിനയിക്കാന്‍ സാധിച്ചു. ഇപ്പോള്‍ അഞ്ചാറു സിനിമകളില്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. വലിയ കഥാപാത്രമൊന്നും അല്ലെങ്കിലും പ്രേക്ഷകന്റെ ഉള്ളില്‍ ഒരു സ്പാര്‍ക്ക് ഉണ്ടാക്കുന്ന വേഷം ചെയ്യുന്നതാണ് താത്പര്യം. ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്ന കഥാപാത്രമാകാനാണ് ശ്രമിക്കുന്നത്. സിബിഐ 5-ലും ഒരു ചെറിയ വേഷമാണ് ചെയ്യുന്നത്.

    അവസരം ലഭിച്ചാലേ നമുക്ക് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധിക്കൂ. ഒരു പടം തന്നതിനു ശേഷം നമ്മള്‍ തെളിയിച്ചു കഴിഞ്ഞാല്‍ പിന്നെ അവര്‍ നമ്മെ വിളിക്കും എന്നു തന്നെയാണ് എനിക്കു പറയാനുള്ളത്.

    ഇപ്പോള്‍ ചെയ്യുന്ന സീരിയല്‍ തന്റെ അവസാന സീരിയല്‍ ആയിരിക്കുമെന്നും ഇനി സിനിമയില്‍ വേഷങ്ങള്‍ ചെയ്യാനാണ് താത്പര്യമെന്നും കൃഷ്ണ പറയുന്നു. മുന്നോട്ടും നല്ല വേഷങ്ങള്‍ സിനിമയില്‍ തന്നെ ചെയ്യണമെന്നു തന്നെയാണ് ആഗ്രഹം.' കൃഷ്ണ വ്യക്തമാക്കുന്നു.

    Recommended Video

    പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
    ഇനി സിനിമയില്‍ കാണാം

    സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ഋഷ്യശൃംഗന്‍ എന്ന ചിത്രത്തിലൂടെ സിനിമാഭിനയം ആരംഭിച്ച നടനാണ് കൃഷ്ണ. പിന്നീട് ദയ, അയാള്‍ കഥയെഴുതുകയാണ്, ഹരികൃഷ്ണന്‍സ്, ഇന്‍ഡിപ്പെന്‍ഡന്‍സ്, വാഴുന്നോര്‍, മേലെവാര്യത്തെ മാലാഖക്കുട്ടികള്‍, ഷാജഹാന്‍, സ്‌നേഹിതന്‍, മാര്‍ഗ്ഗം, തില്ലാന തില്ലാന, മിഴികള്‍ സാക്ഷി, കെമിസ്ട്രി, സഹസ്രം, അവന്‍, കന്യാകുമാരി എക്‌സ്പ്രസ്, ട്രാഫിക, ഓഗസ്റ്റ് 15, നത്തോലി ഒരു ചെറിയ മീനല്ല, നിര്‍ണ്ണായകം, ലോഹം, ഹെലന്‍ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

    വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ട്, മഹേഷും മാരുതിയും, എതിരെ എന്നിവയാണ് കൃഷ്ണയുടെ വരാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍. നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള കൃഷ്ണ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ ജഡ്ജായും പങ്കെടുത്തിട്ടുണ്ട്.

    Read more about: krishna aniyathipravu
    English summary
    Swantham Sujatha Actor Krishna Reveals He Will Stop Doing Serials For This Reason
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X