For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നാലാമത്തെ അവിഹിതമാണ് റൂബിയ്ക്ക്'; എൻ്റെ മുഖം കണ്ടാൽ ഒരടി തരാൻ തോന്നുമെന്ന് പലരും പറയാറുണ്ടെന്ന് നടി അനു നായർ

  |

  സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലാണ് സ്വന്തം സുജാത. ചന്ദ്രലക്ഷ്ണും കിഷോര്‍ സത്യയും കേന്ദ്രകഥാപാത്രങ്ങളെ അവതരിച്ച സീരിയലിലെ മെയിന്‍ വില്ലത്തിയാണ് റൂബി. സുജാതയുടെ ദാമ്പത്യ ജീവിതം തകര്‍ത്ത റൂബിയുടെ കഥ പ്രേക്ഷകരെയും ത്രില്ലടിപ്പിച്ചിരുന്നു. ഇങ്ങനെയും വില്ലത്തിമാരുണ്ടോ എന്ന ചോദ്യം വരെ റൂബിയുടെ കാര്യത്തില്‍ ഉയര്‍ന്ന് വന്നിരുന്നു.

  നടി അനു നായരാണ് തുടക്കം മുതല്‍ റൂബിയായി അഭിനയിക്കുന്നത്. സീരിയലിലെ പ്രകടനം കണ്ട് മുഖത്തിനിട്ട് ഒന്ന് തരാന്‍ തോന്നുന്നുവെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് അനുവിപ്പോള്‍. സീരിയല്‍ ടുഡേ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടി. ഒപ്പം തന്റെ മകളെ കുറിച്ചും അനു പറയുന്നു.

  റൂബിയുടെ വില്ലത്തരത്തെ കുറിച്ച് അനുവിന്റെ വാക്കുകളിങ്ങനെ..

  'സ്വന്തം സുജാതയിലെ റുബി എന്ന കഥാപാത്രം തന്നെയാണ് എന്റെ ഐഡിന്റ്റിറ്റി. ഇപ്പോള്‍ റൂബിയുടെ വില്ലത്തരവും അടിയും കുത്തും തെറി വിളിയുമൊക്കെ കൂടി വരികയാണ്. എന്നെ കണ്ടാല്‍ ഒന്നടിക്കാന്‍ തോന്നുമെന്ന് എല്ലാവരും പറയുന്ന കാര്യമാണെന്ന് നടി വെളിപ്പെടുത്തുന്നു'. വിഷുവിന് അമ്പലത്തില്‍ പോയപ്പോള്‍ നടന്ന സംഭവത്തെ കുറിച്ചും നടി വിശദീകരിച്ചു.

  Also Read: ഫോട്ടോ വാങ്ങിക്കാനായി നമ്പര്‍ വാങ്ങി; ടോഷിനെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് നടി ചന്ദ്ര ലക്ഷ്മണ്‍

  അമ്പലത്തിനുള്ളില്‍ തൊഴുത് നിന്നപ്പോള്‍ കുഴപ്പമില്ലായിരുന്നു. പക്ഷേ പുറത്തേക്കിറങ്ങിയപ്പോള്‍ നിന്നെ കണ്ട് പറയാന്‍ വേണ്ടി ആലിന്‍ ചോട്ടില്‍ കാത്തിരിക്കുകയായിരുന്നെന്ന് പറഞ്ഞ് ചിലരെത്തി. കുറച്ച് അമ്മൂമ്മമാരാണത്. പിന്നെ സംസാരിച്ച് കഴിയുമ്പോള്‍ കുഴപ്പമില്ല. സീരിയലില്‍ കാണുന്നത് പോലെയല്ലല്ലോ, നേരിട്ട് കുഴപ്പമില്ലെന്നൊക്കെ പറഞ്ഞു.

  Also Read: പുറത്ത് ലവ് ട്രാക്ക് നടക്കുന്നുണ്ടെന്ന് ലക്ഷ്മിപ്രിയയും ധന്യയും; ദില്‍ഷയും റോബിനും പുറത്താവില്ലെന്ന് താരങ്ങൾ

  വില്ലത്തരം കൂടി വരുന്നതൊന്നും തന്റെ കൈയ്യിലുള്ളതല്ല. റൈറ്റര്‍ എഴുതുന്നത് കൊണ്ടാണ്. അത് കൂടുന്നത് കൊണ്ടാണ് ടിആര്‍പി കൂടി വരിക. സംവിധായകന്‍ ചിലത് കാണിച്ച് തരും. ഞാനത് ഇമിറ്റേറ്റ് ചെയ്യുന്നു എന്ന് മാത്രമേയുള്ളു. ശരിക്കും റൂബിയെ പോലെയുള്ള ആള്‍ക്കാര്‍ ഉണ്ടോ, എങ്ങനെയാണ് ഇങ്ങനെ എഴുതാന്‍ സാധിക്കുന്നതെന്ന് ഞാന്‍ തിരക്കഥാകൃത്തിനോട് ചോദിക്കാറുണ്ട്. അങ്ങനത്തെ ആളുകളൊക്കെയുണ്ട്. ചിലര്‍ സൈക്കോ ആണ്.

  Also Read: മുൻഭർത്താവിൻ്റെ രണ്ടാം വിവാഹത്തിന് ആശംസ; ജീവിതം പാഴാക്കിയ താനൊരു മണ്ടിയാണെന്ന് ഡി ഇമ്മൻ്റെ ആദ്യഭാര്യ മോണിക

  മൊത്തത്തില്‍ നാലാമത്തെ അവിഹിതമാണ് റൂബിയുടേത്. ഇനി എങ്ങോട്ട് കൊണ്ട് പോകണമെന്ന് റൈറ്റര്‍ ആണ് തീരുമാനിക്കുന്നത്. മകളെ സീരിയലൊന്നും കാണിക്കാറില്ല. ഇടയ്ക്ക് തന്റെ കൂടെ ഇരുന്ന് കാണുമെങ്കിലും സ്ഥിരമായി കാണിക്കാറില്ല. അമ്മ ഭയങ്കര വില്ലത്തിയാണെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ എന്നൊക്കെ അവള്‍ ചോദിക്കും. അതുകൊണ്ടാണ് കാണണ്ടെന്ന് താന്‍ മകളോട് പറഞ്ഞതെന്നും അനു വ്യക്തമാക്കുന്നു. ഇത്ര വില്ലത്തരമൊന്നും മകള്‍ കണ്ടിട്ടില്ല. ഇപ്പോള്‍ മകള്‍ പത്താം ക്ലാസിലേക്കായെന്നും നടി സൂചിപ്പിച്ചു.

  Recommended Video

  ഭാര്യ ഡോക്ടർ നീരജ പറയുന്നു #ronson #biggbossmalayalamofficial #Biggbossmalayalam

  ശീമാട്ടിയുടെ പരസ്യം കണ്ടിട്ടാണ് ഉള്‍ട്ട എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. തന്റെ ഒരു സീന്‍ ഓഡിഷനിലൂടെ അഭിനയിച്ച് കാണിക്കേണ്ടി വന്നു. അത് കണ്ട് ഇഷ്ടപ്പെട്ടതോടെ സെലക്ടായി. അങ്ങനെ താനിപ്പോള്‍ സിനിമയിലും അഭിനയിച്ചെന്നും അനു നായര്‍ പറയുന്നു.

  Read more about: serial സീരിയല്‍
  English summary
  Swantham Sujatha Actress Anu Nair Opens Up About Her Character Ruby And Onscreen Marriages
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X