Don't Miss!
- Sports
IND vs ENG: ആരെ തഴയും?, തലപുകച്ച രാഹുല്‍ ദ്രാവിഡ്, മുന്നില്‍ മൂന്ന് വെല്ലുവിളി!
- Automobiles
Alturas G4 എസ്യുവിയുടെ 4X2 വേരിയന്റ് ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ച് Mahindra
- Finance
17,500 കോടി കെട്ടിക്കിടക്കുന്നു! 140 രൂപ ഡിവിഡന്റ്; പിന്നാലെ 20% പ്രീമിയത്തില്‍ ബൈബാക്കും; നോക്കുന്നോ?
- News
'ചിലയാളുകൾ അസഭ്യം പറഞ്ഞത് ദു:ഖകരം'; കുടുംബ ചിത്രത്തെ അസഭ്യം പറഞ്ഞവർക്കെതിരെ കെ വി തോമസ്
- Lifestyle
എന്ത് ബിസിനസ് ചെയ്താലും ലാഭവും നേട്ടവും ഈ 6 രാശിക്ക്
- Technology
നെറ്റ്ഫ്ലിക്സിലും പ്രൈമിലും ഹോട്ട്സ്റ്റാറിലുമുള്ള ഈ ഓപ്ഷന്റെ നേട്ടങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ
- Travel
രാമപാദങ്ങള്‍ പിന്തുടര്ന്ന് രാമസ്മൃതിയിലൂടെയൊരു യാത്ര... ഐആര്‍സിടിസിയുടെ ഗംഗാ രാമായണ് യാത്ര
ഫോട്ടോ വാങ്ങിക്കാനായി നമ്പര്‍ വാങ്ങി; ടോഷിനെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് നടി ചന്ദ്ര ലക്ഷ്മണ്‍
മാസങ്ങള്‍ക്ക് മുന്‍പാണ് ടെലിവിഷന്‍ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും വിവാഹിതരാവുന്നത്. സ്വന്തം സുജാത എന്ന സിനിമയിലൂടെ ശ്രദ്ധേയരായ താരങ്ങള്‍ സീരിയല്‍ ലൊക്കേഷനില്‍ നിന്നാണ് പരിചയപ്പെടുന്നത്. വീട്ടുകാര്‍ക്കും ബന്ധം ഇഷ്ടമായതോടെ പൂര്‍ണസമ്മതത്തോടെ വിവാഹം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.
വിവാഹശേഷവും സീരിയലില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് താരങ്ങള്‍. ഇതര മതത്തിൽ നിന്നും വിവാഹിതരായി, ഇപ്പോൾ സന്തുഷ്ടരായി കഴിയുന്നതിനെ പറ്റി മുൻപ് താരങ്ങൾ പറഞ്ഞിട്ടുണ്ട്. ഇതിനിടെ തങ്ങൾ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ചും അന്ന് എന്താണ് സംസാരിച്ചത് എന്നതിനെ പറ്റിയും ടോഷും ചന്ത്രയും മനസ് തുറക്കുകയാണിപ്പോൾ. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരങ്ങള്‍.

സ്വന്തം സുജാതയില്‍ ആദം ജോണ്‍ വന്നതിന് ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. അതിനെ പറ്റി നടി വെളിപ്പെടുത്തുന്നതിങ്ങനെ..
'ഒരു കായലിന്റെ സൈഡില്‍ നിന്നുമാണ് അന്ന് ഷൂട്ടിങ് നടക്കുന്നത്. അവിടെ വെച്ച് ഞങ്ങളൊന്നിച്ച് സെല്‍ഫി ചിത്രങ്ങള്‍ എടുത്തിരുന്നു. ടോഷേട്ടന്റെ സീനുകള്‍ അപ്പോഴാണ് വന്ന് തുടങ്ങുന്നത്. സ്വന്തം സുജാതയില്‍ ഇനി മുതല്‍ താനും വര്‍ക്ക് ചെയ്യുകയാണെന്ന് ഫേസ്ബുക്കിലിടാന്‍ ഒരു ഫോട്ടോ എടുക്കാമെന്ന് ടോഷേട്ടന്‍ പറഞ്ഞു. അങ്ങനെ ഫോട്ടോസ് എടുത്തു. അത് എന്റെ ഫോണില്‍ നിന്നും അയച്ച് കൊടുക്കുന്നതിന് വേണ്ടിയാണ് നമ്പര്‍ വാങ്ങിയത്' എന്ന് ചന്ദ്ര പറയുന്നു.

അപ്പോള്‍ ഫോട്ടോ എടുക്കാനെന്ന വ്യാജേന ഫോണ്‍ നമ്പര്‍ വാങ്ങിയതല്ലേ എന്നായി അവതാരക. നീയിങ്ങനെ മെഗാസീരിയലിലെ ട്വിസ്റ്റ് പോലെ വളച്ചൊടിക്കേണ്ടതില്ലെന്ന് ചന്ദ്ര സൂചിപ്പിച്ചു. മനസില്‍ ലഡു പൊട്ടിയില്ലേ എന്ന ചോദ്യത്തിന് തമാശരൂപേണ ടോഷ് പറയുന്നു. അങ്ങനെ ഫോട്ടോ അയച്ച് കൊടുത്തെങ്കിലും പിന്നീട് കോണ്‍ടാക്ട് ഒന്നുമില്ലായിരുന്നു.

ടോഷേട്ടനുമായി ആദ്യമായി സംസാരിച്ചത് സ്വന്തം സുജാതയുടെ നൂറാമത്തെ ദിവസം സെലിബ്രേറ്റ് ചെയ്തപ്പോഴാണ്. അന്ന് ഞങ്ങള്‍ രണ്ട് പേരോടും പാട്ട് പാടാന്‍ പറഞ്ഞിരുന്നു. എന്ത് പാട്ട് പാടണമെന്നുള്ള കണ്‍ഫ്യൂഷന്‍ ഉണ്ടായി. അന്ന് പാട്ട് സെല്ക്ട് ചെയ്യുന്നതിനെ പറ്റി അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചപ്പോള്‍ ഞങ്ങളുടെ താല്‍പര്യങ്ങളെ കുറിച്ച് പറഞ്ഞു. ആദ്യ ദിവസം തന്നെ ഒരുമിച്ച് പാടിയപ്പോള്‍ എല്ലാവരും നന്നായെന്ന് പറഞ്ഞു. പിന്നാലെ ട്രോളുകളൊക്കെ അവിടെ ഉണ്ടായി.
Also Read: ഒരു ദിവസം കാമുകിയും ഭാര്യയുമാകും; ക്രിസ്ത്യാനി പെണ്‍കുട്ടികള്‍ക്ക് സിനിമ കാണാന്‍ പറ്റില്ലായിരുന്നെന്ന് ഷീല

ഒരു കാര്യവുമില്ലാതെ ലൊക്കേഷനില്‍ ട്രോളുകള്‍ വന്നിരുന്നു. ഞാനവിടെ പുതിയതായത് കൊണ്ട് എനിക്ക് ട്രോള് കിട്ടിയതല്ല. പക്ഷേ ചന്ദ്രയെ പലരും കൡാക്കി. ടോഷേട്ടന്റെ പ്രത്യേകത എല്ലാവരുമായി പെട്ടെന്ന് കമ്പനിയാവുമെന്നതാണ്. പക്ഷേ എനിക്ക് അതിന് കുറച്ച് സമയം കൂടുതലെടുക്കും. എല്ലാവരോടും കൂട്ട് കൂടി നില്‍ക്കുമെങ്കിലും ഫ്രീയായി സംസാരിക്കണമെങ്കില്‍ സമയമെടുക്കും. പക്ഷേ ആളിങ്ങിനെ ആയത് കൊണ്ട് ആ ഓളത്തിന് നമ്മളും സംസാരിച്ച് തുടങ്ങിയെന്നും ചന്ദ്ര പറയുന്നു.