For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്തവണ ഭാര്യയോട് ക്ഷമ പറയുകയാണ്; 15-ാം വിവാഹവാര്‍ഷികത്തില്‍ ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി കിഷോര്‍ സത്യ

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ് കിഷോര്‍ സത്യ. അഭിനയിച്ച സീരിയലുകളിലൂടെയെല്ലാം വലിയ ആരാധകരെ സ്വന്തമാക്കാന്‍ കിഷോറിന് സാധിച്ചിരുന്നു. അതേ സമയം തന്റെ കുടുംബത്തിലെ വിശേഷങ്ങളാണ് നടനിപ്പോള്‍ ആരാധകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. ഭാര്യ പൂജയുടെയും തന്റെയും വിവാഹവാര്‍ഷികമായിരുന്നുവെന്നാണ് കിഷോര്‍ പറയുന്നത്.

  പതിനഞ്ച് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയെന്ന സന്തോഷമാണ് നടന്‍ പങ്കുവെച്ചത്. എന്നാല്‍ ഇത്തവണ ഭാര്യയോട് ക്ഷമ പറയേണ്ട അവസ്ഥയിലാണ് താരം. കാരണം തിരക്കുകള്‍ കാരണം വിവാഹവാര്‍ഷികം കഴിഞ്ഞ് ഒരു ദിവസം വൈകിയാണ് ആശംസയുമായി കിഷോര്‍ എത്തിയത്. എങ്കിലും പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

  Also Read: നടിയായ ഭാര്യയോട് ഇത്രയും അടുത്ത് നില്‍ക്കാന്‍ കാരണമുണ്ട്; ഞങ്ങള്‍ അനുഭവിച്ചതെല്ലാം ഒരേ കാര്യമെന്ന് രണ്‍വീര്‍

  'ഇന്ന് 15 വര്‍ഷങ്ങള്‍... പക്ഷെ, ഈ 15 വര്‍ഷങ്ങള്‍ 15 പകലുകള്‍ പോലെ, താങ്ക്യൂ ഭാര്യേ... സോറിട്ടോ, ശബരിമല യാത്ര കാരണം പോസ്റ്റ് ഇത്തിരി വൈകിപ്പോയി' എന്നാണ് ഭാര്യയ്ക്ക് ആശംസ അറിയിച്ച് കൊണ്ട് കിഷോര്‍ സത്യ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഇരുവരുടെയും വിവാഹത്തിനിടയില്‍ നിന്നും താലി കെട്ടുന്നതും പുതിയതുമായ ഫോട്ടോസും നടന്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെ താരദമ്പതിമാര്‍ക്ക് ആശംസാപ്രവാഹമാണ്.

  Also Read: കൂട്ടുകാരെല്ലാം കെട്ടി, എനിക്ക് മാത്രമേ കുട്ടികൾ ഇല്ലാത്തതുള്ളു; തിരിച്ചറിവുണ്ടായ നിമിഷത്തെ പറ്റി റിതു മന്ത്ര

  എല്ലാവര്‍ക്കും കമന്റിനുള്ള മറുപടിയിലൂടെ നന്ദി അറിയിക്കുകയും തന്റെ സ്‌നേഹം പങ്കുവെക്കുകയുമൊക്കെ കിഷോര്‍ ചെയ്യുന്നുണ്ട്. രണ്ട് തവണ വിവാഹിതനായ നടനാണ് കിഷോര്‍ സത്യ. ആദ്യം നടി ചാര്‍മിളയയാണ് വിവാഹം കഴിക്കുന്നത്. ഈ ബന്ധം ഒഴിവാക്കിയതിന് ശേഷമാണ് കിഷോര്‍ സത്യ രണ്ടാമതും വിവാഹിതനാവുന്നത്. നിലവില്‍ ഭാര്യ പൂജ സത്യയുടെയും മകന്‍ നിരഞ്ജന്റെയും കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ് താരം.

  ഇടക്കാലത്ത് തന്റെ പ്രണയത്തെ കുറിച്ചും ഭാര്യയെ കുറിച്ചും കിഷോര്‍ മനസ് തുറന്നിരുന്നു. പക്വത വന്നതിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ പ്രണയത്തെ പറ്റിയാണ് നടന്‍ സംസാരിച്ചത്. 'പ്രണയിച്ചവരെയൊന്നും വിവാഹം കഴിക്കാന്‍ പറ്റിയിരുന്നില്ലെന്നാണ് കിഷോര്‍ പറഞ്ഞത്. ഒരു പരിധി വരെ അങ്ങനെ സംഭവിക്കാത്തത് നന്നായി. നഷ്ടപ്പെട്ട് പോയ പ്രണയത്തെ കുറിച്ച് ആലോചിക്കുമ്പോഴുള്ള സുഖം പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ലെന്നാണ്', കിഷോറിന്റെ അഭിപ്രായം.

  ഇതിനിടെ ഭാര്യയും കാമുകിയും തമ്മിലുള്ള വ്യത്യാസത്തെ വളരെ രസകരമായ രീതിയില്‍ കിഷോര്‍ ഉപമിച്ചിരുന്നു. 'ഭാര്യ തുറന്നിട്ടൊരു ചന്ത പോലെയാണ്. അതില്‍ നിന്നും എന്തൊക്കെ വേണ്ടതെന്ന് നമ്മള്‍ തന്നെ തിരഞ്ഞെടുക്കണം. എന്നാല്‍ കാമുകി ഒരു സൂപ്പര്‍ മാര്‍ക്കറ്റ് പോലെയാണ്. അവിടെ എല്ലാം പാക്ക് ചെയ്ത് വെച്ചിട്ടുണ്ടാവും. നമുക്ക് വേണ്ടത് മാത്രം ഇങ്ങെടുത്താല്‍ മതിയെന്ന്', നടന്‍ പറയുന്നു. കിഷോറിന്റെ ഈ അഭിപ്രായം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

  ഒത്തിരി സിനിമകളിലും സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുള്ള താരമാണ് കിഷോര്‍ സത്യ. സിനിമയില്‍ കൂടുതലും വില്ലന്‍ വേഷങ്ങളായിരുന്നെങ്കില്‍ സീരിയലുകളില്‍ നായകന്‍ കൂടിയാണ്. മന്തക്കോടി എന്ന സീരിയലാണ് കിഷോറിന് ഏറെ ജനപ്രീതി നേടി കൊടുത്തത്. അതിന് ശേഷം കറുത്തമുത്ത് അടക്കം നിരവധിയെണ്ണത്തില്‍ അഭിനയിച്ചു. നിലവില്‍ സൂര്യ ടിവിയിലെ സ്വന്തം സുജാതയിലാണ് അഭിനയിക്കുന്നത്. ഇതിലൂടെ പ്രകാശന്‍ എന്ന നായകന്റെയും വില്ലന്റെയും വേഷം ഒരുപോലെ ചെയ്യാന്‍ നടന് സാധിച്ചിരുന്നു.

  English summary
  Swantham Sujatha Serial Actor Kishor Sathya's Apologies To Wife On 15th Wedding Anniversary Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X