For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വാസികയെ ഞെട്ടിച്ച അഭിനന്ദനം! ഇത്രയും വലിയ ആളാണെന്നറിഞ്ഞില്ലെന്ന് ജോഷിയുടെ കമന്‍റ്!

  |

  സീതയെന്ന പരമ്പരയിലൂടെയാണ് സ്വാസിക മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തമായി മാറിയത്. സീരിയലിലും സിനിമയിലുമൊക്കെയായി സജീവമായ താരത്തെ പലരും വിളിക്കുന്നത് സീതയെന്നാണ്. ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയത്തിന് പുറമെ നൃത്തത്തിലും കഴിവുണ്ടെന്ന് തെളിയിച്ചാണ് സ്വാസിക മുന്നേറുന്നത്. സ്റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമായും സ്വാസിക എത്താറുണ്ട്. മോഹന്‍ലാലിനും ഷെയ്ന്‍ നിഗത്തിനുമൊപ്പവുമൊക്കെ സ്വാസിക ചുവടുവെച്ചിരുന്നു. വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക അഭിനയരംഗത്ത് തുടക്കം കുറിച്ചത്. തുടക്കത്തില്‍ അത്ര നല്ല അവസരങ്ങളായിരുന്നില്ലെങ്കിലും പിന്നീട് സ്വാസികയുടെ അഭിനയ ജീവിതം മാറി മറിയുകയായിരുന്നു.

  സിനിമാകമ്പനി, അയാളും ഞാനും തമ്മില്‍, പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, ഇഷ്‌ക്, ശുഭരാത്രി, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളിലെല്ലാം സ്വാസികയുടെ സാന്നിധ്യമുണ്ടായിരുന്നു. മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന, ടൊവിനോ തോമസിന്റെ എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്. മിനിസ്‌ക്രീനില്‍ സീതയായി മിന്നിത്തിളങ്ങുന്നതിനിടയിലാണ് ബിഗ് സ്‌ക്രീനില്‍ നിന്നും മികച്ച അവസരങ്ങള്‍ താരത്തെ തേടിയെത്തിയത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ സിനിമാ-സീരിയല്‍ വിശേഷങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു.

  സീത ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ അഭിനയിച്ചത്. സീതയില്‍ നിന്നും നേരെ വിപരീതമായ കഥാപാത്രമായിരുന്നു ഇത്. കുശുമ്പും കുന്നായ്മയും പറ്റിപ്പുമൊക്കെയുള്ള കഥാപാത്രമായിരുന്നു. തേച്ചിട്ട് പോവുന്ന കഥാപാത്രമായിരുന്നു. നാദിര്‍ഷക്കയുടെ ഭാര്യയാണ് തന്നെക്കുറിച്ച് പറഞ്ഞത്. സീതയും തന്റെ ഡാന്‍സ് പരിപാടികളുമൊക്കെ അവര്‍ കണ്ടിരുന്നു. ചിത്രത്തില്‍ ഒരു ഡാന്‍സ് രംഗത്തിന് വേണ്ടിയാണ് തന്നെ ക്ഷണിച്ചത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി മറ്റൊരു താരത്തെയായിരുന്നു നിശ്ചയിച്ചിരുന്നത്. അവര്‍ക്ക് വരാന്‍ പറ്റാതായതോടെയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറഞ്ഞത്.

  സിനിമ റിലീസ് ചെയ്ത സമയത്ത് സീതയുടെ ഷൂട്ടിലായിരുന്നു. സുഹൃത്തുക്കളൊക്കെ വിളിച്ച് സ്വാസികയുടെ രംഗങ്ങള്‍ വരുമ്പോള്‍ നല്ല കൈയ്യടിയായിരുന്നു എന്ന് പറഞ്ഞിരുന്നു. അങ്ങനെ കൈയ്യടിക്കാനും മാത്രമുള്ള സീനേതാണെന്നൊന്നും അറിയില്ല. 3 ദിവസമായിരുന്നു ഷൂട്ട്. അതിന് ശേഷം രാത്രി പോയി സിനിമ കണ്ടപ്പോഴാണ് അത് മനസ്സിലായത്. തേപ്പുകാരി ചേച്ചിയെന്നായിരുന്നു പലരും വിളിച്ചത്. ബിബിനും വിഷ്ണുവും നാദിര്‍ഷക്കയുമൊക്കെ നന്നായി പിന്തുണച്ചിരുന്നു. സീരിയലില്‍ നിന്നും വരുന്നതിനാല്‍ യാതൊരു തരത്തിലുള്ള മാറ്റിനിര്‍ത്തലുമുണ്ടായിരുന്നില്ല. 3 വര്‍ഷമായിട്ടും പലരും തേപ്പുകാരി എന്നാണ് വിളിക്കുന്നത്.

  കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയില്‍ താന്‍ അഭിനയിച്ചിരുന്നു. ആ സിനിമയുടെ അസോസിയേറ്റായിരുന്നു അനുരാജ് ചേട്ടന്‍. അന്ന് പരിചയപ്പെട്ടതാണ് അദ്ദേഹത്തെ. സ്വന്തം സിനിമ ചെയ്യുന്നതിനിടയില്‍ അദ്ദേഹം വിളിക്കുകയായിരുന്നു. മുഴുനീള കഥാപാത്രമൊന്നുമല്ല, എന്നാല്‍ ആകെക്കുറച്ച് കഥാപാത്രങ്ങളേ ചിത്രത്തിലുള്ളൂവെന്നും പറഞ്ഞിരുന്നു. റിഹേഴ്‌സലൊക്കെ നോക്കിയാണ് സിനിമ ചിത്രീകരിച്ചത്. ഷെയ്‌നും മാല പാര്‍വതി ചേച്ചിയുമൊക്കെ നല്ല പിന്തുണയായിരുന്നു. അവരുമായുള്ള ബോണ്ടിങ്ങാണ് കുഞ്ഞേച്ചിയെ മനോഹരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞതിന് പിന്നില്‍.

  ജോഷി സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായാണ് വിളി എത്തിയത്. താന്‍ ഒരു ഡാന്‍സ് പരിപാടിക്കായി നില്‍ക്കുന്നതിനിടയിലായിരുന്നു വിളിയെത്തിയത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാനാവുമോയെന്നും ഡേറ്റുണ്ടാവുമോയെന്നൊക്കെയായിരുന്നു ആശങ്ക. സീരിയല്‍ കാണാതെയാണോ വിളിക്കുന്നതെന്നായിരുന്നു മറ്റൊരു സംശയം., യൂട്യൂബിലൂടെ ജോഷി സാര്‍ തന്റെ ക്ലിപ്പിംഗ് കണ്ടിരുന്നു. അത് കണ്ടിട്ടാണ് വിളിക്കുന്നതെന്നറിഞ്ഞപ്പോള്‍ ആശ്വാസമായിരുന്നു. ഡേവിഡ് കാച്ചപ്പിള്ളി സാറായിരുന്നു വിളിച്ചത്.

  മേക്കപ്പ് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ തിരഞ്ഞെടുക്കൂള്ളൂവെന്ന് അന്ന് പറഞ്ഞിരുന്നു. കാരവാനില്‍ പോയി മേക്കപ്പ് ചെയ്യുമ്പോഴും ആശങ്കയായിരുന്നു. താന്‍ ദൂരെ നിന്നും വരുന്നത് കണ്ടപ്പോള്‍ അദ്ദേഹം കൊള്ളാമെന്ന് പറഞ്ഞിരുന്നു. മനമറിയുന്നോളേ ഗാനമായിരുന്നു ആദ്യം ചിത്രീകരിച്ചത്. 3 ദിവസം നൈറ്റ് ഷൂട്ടായിരുന്നു. ഇതിന് ശേഷമാണ് ഈ സിനിമയുടെ ഭാഗമാണ് താനുമെന്നും ഉറപ്പായത്. ചെമ്പന്‍ ചേട്ടന്റെ ഭാര്യയായ ലിസി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സീരിയസായിട്ടുള്ള കഥാപാത്രമായിരുന്നു.

  ഭാര്യയെ പുകഴ്ത്തിപ്പാടുന്ന പാട്ടാണ്. അതിന്റെ യൂട്യൂബ് കമന്റുകള്‍ കണ്ടപ്പോള്‍ താങ്കള്‍ ഇത്രയും വലിയ ആളാണെന്നറിഞ്ഞില്ല, എന്തായാലും സന്തോഷമെന്നായിരുന്നു ജോഷി സാര്‍ പറഞ്ഞത്. പൈസ കൊടുത്ത് ചെയ്യിപ്പിക്കുന്നതാണോ ഈ കുട്ടിയെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. പൊതുവെ നെഗറ്റീവ് വരാറുണ്ട്, എന്നാല്‍ ഈ പാട്ടിന്റെ ലറിക്കല്‍ വീഡിയോ വന്നപ്പോള്‍ അങ്ങനയൊന്നുമുണ്ടായിരുന്നില്ല.

  സീരിയലില്‍ നിന്നും വന്നാല്‍ സിനിമ കിട്ടില്ലെന്ന കാര്യമൊന്നും തന്നെ ബാധിച്ചിട്ടില്ല. ഭാഗ്യമെന്ന് പറയുന്നത് വലിയ കാര്യമാണ്, അതുള്ളോണ്ടായിരിക്കാം അവസരങ്ങള്‍ തേടിയെത്തുന്നത്. താന്‍ സീരിയല്‍ ചെയ്യുന്നുണ്ടെങ്കിലും അത് കാണുമ്പോള്‍ വേറൊരു ഇംപാക്റ്റൊന്നും വരുന്നില്ല. പോസിറ്റീവ് വൈബാണ്, അതോണ്ടാണ് നമുക്ക് ഇപ്പോളും ചൂസ് ചെയ്യാന്‍ തോന്നുന്നതെന്നായിരുന്നു ചെമ്പന്‍ ചേട്ടന്‍ പറഞ്ഞത്. ഇനിയും നല്ല കഥാപാത്രങ്ങള്‍ തന്നെ തേടിയെത്തുമെന്നാണ് പ്രതീക്ഷയെന്നും സ്വാസിക പറയുന്നു.

  മമ്മൂട്ടിയുടെ കൂടെ കുട്ടനാടന്‍ ബ്ലോഗില്‍ വളരെ ചെറിയ കഥാപത്രമാണ് ചെയ്തത്. ഇട്ടിമാണിയില്‍ മോഹന്‍ലാലിനൊപ്പം മുഴുനീള വേഷമാണ്. അത് പോലെ മുഴുനീള വേഷം മമ്മൂക്കയ്‌ക്കൊപ്പം ചെയ്യണമെന്നുണ്ട്. ദിലീപേട്ടനേയും തനിക്കൊരുപാട് ഇഷ്ടമാണ്, അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കണമെന്നുണ്ട്. രാജു ചേട്ടനേയും ഇഷ്ടമാണ്. ലാല്‍ ജോസിന്‍റെ സിനിമയില്‍ വീണ്ടും അഭിനയിക്കണമെന്നും ആഗ്രഹമുണ്ട്. സത്യന്‍ അന്തിക്കാട്, ദിലീഷ് പോത്തന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും സ്വാസിക പറയുന്നു.

  English summary
  Swasika About Joshiy's Appreciation.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X