For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാത്ത് സീനില്‍ ടോപ് ലെസായിരുന്നോ? ബോള്‍ഡാകുന്നത് കാശിന് വേണ്ടിയോ? മറുപടിയുമായി സ്വാസിക

  |

  ചതുരം എന്ന സിനിമയിലൂടെ കയ്യടി നേടുകയാണ് സ്വാസിക. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ഇറോട്ടിക് ത്രില്ലറാണ് ചതുരം. ചിത്രത്തില്‍ സ്വാസികയുടെ ബോള്‍ഡ് പരിവേഷം ഏറെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ രംഗങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചകള്‍ സജീവമായി മാറിയിരിക്കുകയാണ്. താരത്തിന്റെ പ്രകടനത്തേയും ധൈര്യത്തേയുമൊക്കെ സോഷ്യല്‍ മീഡിയ പ്രശംസിക്കുന്നുണ്ട്.

  Also Read: 'എന്നെ പറ്റിച്ച് കല്യാണം കഴിച്ചതാണ്, ഇവൾ ആർട്ടിസ്റ്റാണെന്ന് അറിയില്ലായിരുന്നു'; ആലീസിനെ കുറിച്ച് സജിൻ!

  ഇതിനിടെ ഇപ്പോഴിതാ ചിത്രത്തിലെ ചര്‍ച്ചയായൊരു രംഗത്തെക്കുറിച്ച് സ്വാസിക തന്നെ മനസ് തുറക്കുകയാണ്. ചിത്രത്തിലെ ഒരു ബത്ത് സീനില്‍ താന്‍ ടോപ് ലെസ് ആണോ എന്ന സോഷ്യല്‍ മീഡിയയുടെ ചോദ്യത്തിനാണ് സ്വാസിക മറുപടി നല്‍കിയിരിക്കുന്നത്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ആ രംഗത്തില്‍ ശരിക്കും ടോപ് ലെസ് ആണെന്ന് ചിലര്‍ കരുതുന്നുണ്ട്. പക്ഷെ അല്ല. ഒരു സിലിക്കണ്‍ പോലുള്ള മെറ്റീരിയലിലുള്ള കോസ്റ്റിയൂം കിട്ടും. സ്‌കിന്നിന്റെ കളര്‍ പോലെ തന്നെയുണ്ടാകും. ആ ടോപ്പാണ് ഇട്ടിരിക്കുന്നത്. ഫ്രോക്ക് പോലുള്ളതാണ്. അത് അങ്ങനെ തോന്നാന്‍ കാരണം താഴെ നിന്നും വാട്ടര്‍ വേപ്പേഴ്‌സ് വരുന്നത് കൊണ്ടാണ്. താഴെ മൂന്ന് കലം ചൂടുവെള്ളം വച്ചിരുന്നു. അത് ഉയര്‍ന്നു വന്ന് ഗ്ലാസില്‍ പതിഞ്ഞ് മെര്‍ജ് ആവുകയാണ്. അതിന്റെയുള്ളില്‍ ഫ്രെയിം വെക്കുമ്പോള്‍ ശരിക്കും ടോപ് ലെസ് ആയി തോന്നും. ആ ഒരു ഫീല്‍ കിട്ടാന്‍ വേണ്ടിയാണത് ചെയ്തത്.

  Also Read: പിതാവ് മരിച്ചെങ്കിലും സങ്കടമില്ല; ജെമിനി ഗണേശന്റെ വേര്‍പാടിന് ശേഷം മകളും നടിയുമായ രേഖ പറഞ്ഞതിങ്ങനെ

  അതങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇപ്പോഴുള്ള ഭംഗിയുണ്ടാകില്ലായിരിക്കും. ടോപ് ലെസ് കാണുമ്പോള്‍ എന്തെങ്കിലും വിരക്തത തോന്നിയേക്കും. പക്ഷെ ഈ ഫ്രെയിമലത് ഭംഗിയായി തോന്നിയിട്ടുണ്ട്. വെള്ളത്തുള്ളികള്‍ക്കിടയിലൂടെ മുഖം കാണുമ്പോള്‍ കുറേക്കൂടി ആര്‍ട്ടിസ്റ്റിക് ഭംഗി കൂടുതലായിരിക്കും. ആ ഷോട്ട് എടുക്കാന്‍ കുറേ സമയമെടുത്തിട്ടുണ്ട്. വെള്ളം ആവിയായി വന്ന ശേഷം അത് ഒലിച്ചിറങ്ങി പോകും. ഭയങ്കര ബുദ്ധിമുട്ടി സമയമെടുത്തതാണ്. കുറച്ച് നേരമേയുള്ളൂവെങ്കിലും എടുത്ത എഫേര്‍ട്ട് കാണാന്‍ സാധിക്കുന്നുണ്ടെന്നാണ് സ്വാസിക പറയുന്നത്.

  ബോള്‍ഡ് സീന്‍ ചെയ്യുന്നത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടിയാണെന്നുള്ള കമന്റുകള്‍ക്കും സ്വാസിക മറുപടി പറയുന്നുണ്ട്. അവരാണ് അത് ചിന്തിക്കുന്നത്. ഏത് സാഹചര്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നതെന്നോ നമ്മള്‍ക്ക് എന്താണ് വേണ്ടതെന്നോ അവര്‍ക്കറിയില്ല. എന്റെ കാര്യം പറയുകയാണെങ്കില്‍ ഈ സിനിമയില്‍ ഞാന്‍ വാങ്ങിച്ചത് രണ്ട് ദിവസം പത്ത് പതിനഞ്ച് മിനുറ്റ് ഉദ്ഘാടനത്തിന് പോയാല്‍ ലഭക്കുന്ന പണമേയുള്ളൂ. അല്ലാതെ ഭയങ്കര പൈസ മോഹിച്ചല്ല ഈ സിനിമയില്‍ വന്നതല്ല. എനിക്ക് അഭിനയിക്കാന്‍ ഉള്ളതിനാലും ഇത്രയും ഇമോഷണിലൂടെ കടന്നു പോകുന്നൊരു കഥാപാത്രമായത് കൊണ്ടാണെന്നാണ് സ്വാസിക പറയുന്നത്.

  അല്ലാതെ എന്റെ നാല്‍പ്പത്തിയഞ്ച് ദിവസം ഇന്‍വെസ്റ്റ് ചെയ്യുമ്പോള്‍ കിട്ടുന്നത് എളുപ്പത്തില്‍ പത്തോ പതിനഞ്ചോ മിനുറ്റ് പോയി രണ്ട് റിബണ്‍ കട്ട് ചെയ്താല്‍ കിട്ടും. പിന്നെ ഞാന്‍ എന്തിനാണ് നാല്‍പ്പത്തഞ്ച് ദിവസം മാറ്റി വെക്കുന്നത്? ചില ആളുകള്‍ കരുതി വച്ചിരിക്കുന്നത് പണത്തിന് വേണ്ടി മാത്രമാണെന്നാണ്. പക്ഷെ തങ്ങള്‍ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായതെന്തെങ്കിലും ചെയ്യണമെന്ന്. എന്നെ പോലെ തുടക്കക്കാര്‍ക്ക് നായികയായി ജനങ്ങളുടെ ഇടയിലേക്ക് എത്തുന്ന സിനിമ, നല്ല സംവിധായകരുടെ കൂടെ, നല്ല താരങ്ങളുടെ പ്രവര്‍ത്തിക്കണം എന്നൊാക്കെ ചിന്തിക്കുന്നവരുമുണ്ട്.

  നല്ല കഥാപാത്രമാണെങ്കില്‍ അത് കാശ് നോക്കാതെ ചെയ്യുന്ന നടന്മാരും നടിമാരുമുണ്ട്. ചിലപ്പോള്‍ അഭിനയിക്കാന്‍ ഒന്നുമില്ലെങ്കിലായിരിക്കും എന്നാല്‍ പൈസയെങ്കിലും കിട്ടട്ടെ എന്ന് കരുതി കാശ് വാങ്ങുന്നത്. അങ്ങനെ ചിന്തിക്കുന്നവര്‍ എപ്പോഴും പൈസ പൈസ എന്ന് കരുതുന്നത് കൊണ്ടാകും അങ്ങനെ തോന്നുന്നത്. അല്ലാതെ ഒരു കലാകാരനും കലാകാരിയ്ക്കും പൈസയല്ല വലുതെന്നും സ്വാസിക വ്യക്തമാക്കുന്നു.

  Read more about: swasika സ്വാസിക
  English summary
  Swasika Talks About Her Bold Scene From Chathuram Movie And Her Remunaration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X