For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാത്തതിന് കാരണമുണ്ട്, വെളിപ്പെടുത്തി ശ്വേത മേനോന്‍

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്വേത മേനോന്‍. 1991ല്‍ പുറത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രമായ അനശ്വരത്തിലൂടെയാണ് ശ്വേത സിനിമയില്‍ ചുവട് വയ്ക്കുന്നത്. ഈ സിനിമയ്ക്ക് ശേഷം ശ്വേത മോഡലിങ്ങിലേയ്ക്ക് പോവുകയായിരുന്നു. കാമസൂത്ര പരസ്യത്തില്‍ അഭിനയിച്ചതോടെ താരം പരസ്യരംഗത്ത് പ്രശസ്തയാവുകയായിരുന്നു.1994ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയതോടെ ശ്വേത ബോളിവുഡിലും ശ്രദ്ധിക്കപ്പെടുകയായിരുന്നു. 2011 ല്‍ പുറത്ത് വന്ന സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിന് ശേഷമാണ് മോളിവുഡില്‍ നടിയുടെ കരിയര്‍ മാറുന്നത്. ഇന്നും സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ മായ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. കഴിഞ്ഞ 30 വര്‍ഷമായ ശ്വേത മലയാള സിനിമയുടെ ഭാഗമാണ്.

  ഹൃദയത്തിന് ഒ ടി ടിയില്‍ നിന്ന് വന്നത് വന്‍ തുക, വെളിപ്പെടുത്തി വിശാഖ്,രണ്ട് തവണ ഓഫര്‍ വന്നു

  സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന താരകുടുംബമാണ് ശ്വേത മേനോന്റേത്.നടി സോഷ്യല്‍ മീഡിയയില്‍ സജീവമാണങ്കിലും ഭര്‍ത്താവിന്റേയും കുഞ്ഞിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറില്ല. ഇത് പലപ്പോഴും വിവാഹമോചന പോലെയുള്ള വാര്‍ത്തകള്‍ക്ക് സൃഷ്ടിച്ചിരുന്നു. ഭര്‍ത്താവ് ശ്രീവത്സനും സോഷ്യല്‍ മീഡിയയില്‍ സജീവമല്ല.

  സുരേഷ് ഗോപി ചെയ്തതെല്ലാം സ്‌നേഹം കൊണ്ടാണ്, അത് എനിക്ക് എങ്ങനെ തിരിച്ചടിയാകുമെന്ന് അവന് അറിയില്ല

  ഇപ്പോഴിത കുഞ്ഞിന്റേയും ഭര്‍ത്താവിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ശ്വേത മേനോന്‍. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ഗോസിപ്പുകളില്‍ പ്രതികരിക്കാത്തതിനെ കുറിച്ചും ശ്വേത മേനോന്‍ പറയുന്നുണ്ട്. തന്റെ കുടുംബവുമായും കരിയറുമായും ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളോട് പ്രതികരിക്കേണ്ട കാര്യമില്ലെന്നാണ് നടി പറയുന്നത്.

  ശ്വേത മേനോന്റെ വാക്കുകള്‍ ഇങ്ങനെ... '' തന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒരു പരിധിക്കപ്പുറം സംസാരിക്കുന്നത് തനിക്ക് ഇഷ്ടമല്ല. ഞാന്‍ ഒരു സെലിബ്രിറ്റിയും, സമൂഹത്തില്‍ പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ആളാണെന്ന ബോധത്തോടെയാണ് നില്‍ക്കുന്നത്. ഈ ജോലിയില്‍ ഇതെല്ലാം കേള്‍ക്കേണ്ടി വരുമെന്ന സാമൂഹ്യബോധം എനിക്കുണ്ട്. എന്നാല്‍ എന്റെ കുടുംബത്തെപ്പറ്റി പറയുമ്പോഴാണ് സങ്കടം വരിക', ശ്വേത പറയുന്നു.

  മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാത്തതിനെ കുറിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്നതിനെ കുറിച്ചും താരം പറയുന്നുണ്ട്. ' അമ്മയുടെ തെരഞ്ഞെടുപ്പിന്റെ സമയത്ത് ശ്വേതയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൊന്നും കണ്ടില്ലല്ലോ എന്ന് പലരും ചോദിച്ചു. ഞാന്‍ അവിടെ വോട്ട് ചോദിക്കുകയായിരുന്നുവെന്നും അല്ലാതെ ഫോട്ടോ എടുക്കുകയായിരുന്നില്ലെന്നുമാണ് അവരോട് മറുപടി പറഞ്ഞത്. എല്ലാ അംഗങ്ങളോടും ഞാന്‍ വോട്ട് ചോദിച്ചു. കുട്ടികളെപ്പോലെ ചാടി ഓടിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.

  പിന്നെ ശ്രിയും( ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്‍) ഞാനും സോഷ്യല്‍ മീഡിയയില്‍ നിന്ന് മനപൂര്‍വം അകലം പാലിക്കുകയാണ്. ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നില്ല. മകള്‍ സബൈന സാധാരണ ജീവിതം നയിക്കട്ടെ. അവള്‍ സ്വയം ഒരു സെലിബ്രിറ്റിയായി മാറട്ടെ. എന്റെ വിലാസം അതിന് വേണ്ടെന്നും കുടുംബചിത്രം പങ്കുവെയ്ക്കാത്തതിനെ കുറിച്ച് പറയുന്നു. കൂടാതെ സോഷ്യല്‍മീഡിയ ഇടക്കിടെ തനിക്ക് ഡിവോഴ്സ് വാങ്ങിത്തരാറുണ്ടെന്നും ശ്വേത തമാശ രൂപേണേ പറയുന്നുണ്ട്.താന്‍ നല്ല തിരക്കുള്ള ആളായതുകൊണ്ടാണ് അവര്‍ അത് ചെയ്തു തരുന്നതാണ്. പിന്നെ ഇങ്ങനെയൊക്കെ കേള്‍ക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

  Recommended Video

  മമ്മൂട്ടി- ദുല്‍ഖര്‍ ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററിലേക്ക്, ആകാംഷയില്‍ ആരാധകര്‍

  വ്യാജ വാര്‍ത്തകളോട് പ്രതികരിക്കാത്തതിനെ കുറിച്ചു താരം പറയുന്നുണ്ട്. തന്നെക്കുറിച്ച് വരുന്ന വാര്‍ത്തകളെല്ലാം സത്യമാണോ എന്ന് ആരും ചോദിക്കാറില്ലെന്നാണ് ശ്വേത പറയുന്നത്.''നല്ല വാര്‍ത്തകള്‍ മാത്രമേ വരികയുള്ളൂ എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. എന്നെക്കുറിച്ച് വരുന്ന വാര്‍ത്തകളെല്ലാം സത്യമാണോ എന്ന് ആരും ചോദിക്കാറില്ല. ചോദിക്കാത്തതിനാല്‍ പറയാറുമില്ല. അത്രയേ ഉള്ളൂ, താരം അഭിമുഖത്തില്‍ പറഞ്ഞു.

  Read more about: swetha menon
  English summary
  Swetha Menon Opens Up About Why She Is Didnit Share Family Pic In Social Media, went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X