For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമിതാഭ് ബച്ചനെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചു; അദ്ദേഹത്തോട് നേരിട്ട് ഇഷ്ടം പറഞ്ഞതിനെ കുറിച്ച് നടി ശ്വേത മേനോൻ

  |

  നടന്‍ അമിതാഭ് ബച്ചന്റെ എണ്‍പതാം ജന്മദിനം രാജ്യത്ത് വലിയൊരു ആഘോഷമായി മാറിയിരിക്കുകയാണ്. മാധ്യമങ്ങളില്‍ നിറയെ താരത്തിനുള്ള ജന്മദിനസന്ദേശങ്ങള്‍ നിറഞ്ഞു. അതേ സമയം അമിതാഭിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച ഒരു കാലം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് നടി ശ്വേത മേനോന്‍.

  ചെറിയ പ്രായത്തില്‍ തോന്നിയ ഇഷ്ടമാണെങ്കിലും ആദ്യമായി നേരില്‍ കണ്ടപ്പോള്‍ തന്നെ ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞു. എന്നെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കരുതെന്നാണ് അദ്ദേഹത്തിനോട് താനന്ന് പറഞ്ഞതെന്നും ആ മണ്ടത്തരങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്നും ഏഷ്യാനെറ്റിന് നല്‍കിയ പ്രതികരണത്തിലൂടെ ശ്വേത വ്യക്തമാക്കുന്നു.

  'എന്റെ അച്ഛന്‍ എയര്‍ഫോഴ്‌സിലായിരുന്നു. അന്ന് എനിക്ക് ഒന്‍പതോ പത്തോ വയസാണ്. അലഹബാദ് എന്ന സ്ഥലത്താണ്. അക്കാലത്താണ് ഇന്ദിര ഗാന്ധിയുടെ മരണമുണ്ടാവുന്നത്. അവരുടെ മകന്‍ രാജീവ് ഗാന്ധിയും നടന്‍ അമിതാഭ് ബച്ചനും ഇന്ദിര ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാനായി അലഹബാദിലേക്ക് വരുന്നുണ്ടായിരുന്നു. ആ ഡ്യൂട്ടി എന്റെ അച്ഛനാണ്. നാളെ എമര്‍ജന്‍സി ഡ്യൂട്ടിയാണെന്നും അമിതാഭ് ബച്ചനും രാജീവ് ഗാന്ധിയും വരുന്നുണ്ടെന്നും തലേദിവസം അച്ഛന്‍ എന്നോട് പറഞ്ഞതായി', ശ്വേത പറയുന്നു.

  Also Read: ആഴ്ചയില്‍ 12 ലക്ഷം വരെ; ബിഗ് ബോസിലെ മത്സരാര്‍ഥികള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ കണക്ക് വിവരം പുറത്ത് വന്നു

  എനിക്ക് അമിതാഭ് ബച്ചനെ കാണണമെന്ന് ഞാന്‍ അച്ഛനോട് പറഞ്ഞെങ്കിലും അദ്ദേഹമത് നിസരിച്ചു. ഞാനതങ്ങ് വിട്ടെന്നാണ് അച്ഛന്‍ കരുതിയത്. പിറ്റേ ദിവസം അച്ഛന്‍ നേരത്തെ പോയി. ഇന്നാണല്ലോ ആ ദിവസം എന്നോര്‍ത്ത് ഞാനും ഉറക്കത്തില്‍ നിന്നും ചാടി എഴുന്നേറ്റു. എയര്‍ഫോഴ്‌സ് ഏരിയയിലാണ് ഞങ്ങളന്ന് താമസിക്കുന്നത്. ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ ഞാന്‍ ഷിമ്മീസാണ് ഇട്ടിരിക്കുന്നത്. ആ വേഷത്തില്‍ പല്ല് പോലും തേക്കാതെ ഇറങ്ങി ഒരൊട്ടം കൊടുത്തു. നേരെ ഇവരുടെ അടുത്തെത്തി.

  Also Read: രണ്ട് കുഞ്ഞുങ്ങള്‍ക്ക് നയന്‍താരയും ഭര്‍ത്താവും ജന്മം കൊടുത്തത് വലിയ കാര്യം; വിമര്‍ശകരോട് വനിത വിജയകുമാര്‍

  അമിതാഭ് ബച്ചന്റെ അടുത്ത് ചെന്ന് നിന്നിട്ട് 'അമിതാങ്കിള്‍ അമിതാങ്കിള്‍ നിങ്ങള്‍ എന്നെ വിവാഹം കഴിക്കാമോ?, കാരണം ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്. എന്നെ മാത്രമേ വിവാഹം കഴിക്കാന്‍ പാടുള്ളു, വേറെ ആരെയും വിവാഹം കഴിക്കരുത്', എന്നൊക്കെ ഞാന്‍ പറഞ്ഞു.

  അവര്‍ വളരെ സീരിയസായിട്ടുള്ള കാര്യത്തിന് വന്ന് നില്‍ക്കുന്നതാണ്. ആ സമയത്താണ് ഞാനീ മണ്ടത്തരം പറയുന്നത്. അച്ഛന്‍ എന്റെ വര്‍ത്തമാനം കേട്ട് വളരെ സീരിയസായി കണ്ണും തുറിച്ച് നില്‍ക്കുകയാണ്. കാരണം ഇത് അച്ഛനും പണിഷ്‌മെന്റ് കിട്ടുന്ന കാര്യമാണ്.

  പക്ഷേ ഏതോ ഒരു ഓഫീസര്‍ എന്നെ നിമിഷനേരം കൊണ്ട് എന്നെ അവിടെ നിന്നും കൊണ്ട് പോയി. പക്ഷേ ഇതേപ്പറ്റി അച്ഛന്‍ എന്നോട് ഒന്നും ചോദിച്ചില്ല. അടിയും കിട്ടിയില്ലെന്ന്', ശ്വേത പറയുന്നു.

  Also Read: മകളുടെ കല്യാണം കഴിയുന്നത് വരെ ഒന്നും നോക്കിയില്ല; പിതാവായതിന് ശേഷമുള്ള അമിതാഭ് ബച്ചനെ കുറിച്ച് ഭാര്യ ജയ

  പിന്നീട് മിസ് ഇന്ത്യ വേദിയില്‍ വച്ചാണ് അദ്ദേഹത്തെ വീണ്ടും കാണുന്നത്. 1994 ല്‍ മിസ് ഇന്ത്യയായി. തൊട്ടടുത്ത വര്‍ഷം അത് തിരിച്ച് കൊടുക്കണം. അന്ന് വേദിയില്‍ നില്‍ക്കുമ്പോള്‍ എനിക്കൊപ്പം ഒരാള്‍ വന്ന് നിന്നു. ആദ്യം മുഖത്ത് നോക്കിയില്ലെങ്കിലും തിരിഞ്ഞ് നോക്കുമ്പോള്‍ അമിതാഭ്. ഇതോടെ എന്റെ കിളി മൊത്തം പോയ അവസ്ഥയായി.

  പത്ത് വയസുള്ളപ്പോള്‍ കണ്ടതിന് ശേഷം അദ്ദേഹത്തെ വീണ്ടും കാണുന്നത് അന്നേരമായിരുന്നു. പെട്ടെന്ന് പുറകോട്ട് വീണു. ശേഷം അദ്ദേഹം കൈപ്പിടിച്ച് എഴുന്നേല്‍പ്പിച്ചു. ഈ എണ്‍പതാമത്തെ വയസിലും അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് എടുത്ത് പറയേണ്ടതാണ്. അമിതാഭ് ജിയ്ക്ക് എന്റെ പിറന്നാള്‍ ആശംസകള്‍. എന്നും ശ്വേത മേനോന്‍ കൂട്ടിച്ചേര്‍ത്തു.

  Read more about: swetha menon amitabh bachchan
  English summary
  Swetha Menon Opens Up How She Proposed Amitabh Bachchan When She Was 10 Year Old. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X