For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമസൂത്രയിൽ അഭിനയിച്ചതിന് ശേഷം ജീവിതത്തിൽ സംഭവിച്ചത് ഇതാണ്; ശ്വേത മേനോൻ

  |

  മമ്മൂട്ടിയുടെ നായികയായി 'അനശ്വരം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ശ്വേത മേനോൻ. മോഡലിംഗില്‍ നിന്നും സിനിമയിലെത്തി താരമായി മാറുകയായിരുന്നു ശ്വേത മേനോന്‍. താരത്തിന്റെ അഭിനയ യാത്ര 30 വര്‍ഷം പിന്നിട്ടിരിക്കുകയാണ്.

  ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ഭാഗമായ ശ്വേത തന്റെ യാത്ര തുടരുകയാണ്. അഭിനയത്തിൽ മാത്രമല്ല അവതരണത്തിലും ചാനല്‍ പരിപാടികളിലുമെല്ലാമായി സജീവമാണ് ശ്വേത മേനോൻ.

  അമ്മയെപോലും വെറുതെവിട്ടില്ല; ഓഡിഷനിടയിൽ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി ശ്രീനിതി

  അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോൾ സിനിമാജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ച് സംസാരിച്ച ശ്വേതയുടെ വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

  ഷോയിൽ മമ്മൂട്ടി ചിത്രമായ അനശ്വരത്തിലൂടെയായാണ് താന്‍ മലയാളത്തില്‍ തുടക്കം കുറിച്ചതെന്നു പറഞ്ഞ താരം. ഷൂട്ടിങ് സമയത്ത് മമ്മൂക്കയെ അങ്കിള്‍ എന്നായിരുന്നു വിളിച്ചിരുന്നതെന്നും. പിന്നീടാണ് ആ വിളി അവിടെയുള്ളവര്‍ തിരുത്തിയതെന്നും വ്യക്തമാക്കി. കാമസൂത്ര പരസ്യത്തില്‍ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചും താരം ഷോയിൽ സംസാരിക്കുകയുണ്ടായി.

  അച്ഛനും അമ്മയും മലയാളിയാണെങ്കിലും ശ്വേത ജനിച്ചുവളര്‍ന്നത് പുറത്തായിരുന്നു. ഒറ്റക്കുട്ടിയാണെങ്കിലും അച്ഛന്‍ നല്ല സ്ട്രിക്ടായാണ് തന്നെ വളർത്തിയതെന്ന്‌ ശ്വേത പറഞ്ഞു.

  തറവാട് വിട്ടാണോ സിനിമയിലേക്ക് വന്നതെന്നായിരുന്നു പലരും ചോദിച്ചിട്ടുണ്ട്. അച്ഛന്റെയും അമ്മയുചേയും അനുഗ്രഹത്തോടെയാണ് സിനിമയിലേക്ക് വന്നത്.

  ബ്ലെസ്ലി എല്ലാരുടെയും പിന്നാലെ പോവും ഞാനും പെട്ടു; പിരിഞ്ഞതിനുള്ള കാരണം വ്യക്തമാക്കി ബ്ലെസ്ലിയുടെ മുൻ കാമുകി

  ഞാന്‍ എയര്‍ഫോഴ്‌സ്, അല്ലെങ്കില്‍ പൈലറ്റാവണമെന്നൊക്കെയായിരുന്നു അച്ഛന്റെ ആഗ്രഹം. ആ സമയത്ത് എയര്‍ഫോഴ്‌സില്‍ സ്ത്രീകളെ എടുക്കുന്നുണ്ടായിരുന്നില്ല. എയര്‍ഹോസ്റ്റസായിരുന്നു എന്റെ മനസില്‍. എംബിബിഎസിന് വേണ്ടി മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതിയിരുന്നു. അതിന് മുന്‍പായിരുന്നു സിനിമയിലേക്ക് വന്നത്. ശ്വേത വ്യക്തമാക്കി.

  സ്‌കൂളില്‍ പഠിക്കുന്ന സമയത്തായിരുന്നു അനശ്വരത്തില്‍ അവസരം കിട്ടിയത്. ആദ്യം തന്നെ മമ്മൂക്കയ്‌ക്കൊപ്പമായാണ് അഭിനയിച്ചത് അഭിനയിച്ചതെന്നും തരാം പറയുകയുണ്ടായി. തുടർന്നാണ് താൻ മോഡലിംഗിലേക്ക് തിരിഞ്ഞതെന്നും ശ്വേത പറഞ്ഞു.

  ആ സമയത്ത് മലയാളം എനിക്ക് അറിയുമായിരുന്നില്ല. മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു കുട്ടിയായിരുന്നു നേരത്തെ അഭിനയിച്ചിരുന്നത്. അത് ശരിയാവാതെ വന്നതോടെയാണ് എന്നെ തിരഞ്ഞെടുത്തത്.

  ഓരോ സീനെടുത്ത് കഴിയുമ്പോഴും എനിക്ക് ചോക്ലേറ്റ് തരുമായിരുന്നു. എനിക്ക് തോന്നുമ്പോഴല്ലേ അഭിനയിക്കേണ്ടത് എന്ന ലൈനിലായിരുന്നു ഞാന്‍. എനിക്ക് മലയാളം പ്രശ്‌നമുണ്ടായിരുന്നു. ഭാഷ പ്രശ്‌നമായതിനാലാണ് സിനിമയില്‍ കയറിയത്.

  റോബിനെ വെല്ലുവിളിച്ചത് സുചിത്രക്ക് പണിയാകുമെന്ന് പ്രേക്ഷകർ

  അനശ്വരത്തിൽ അഭിനയിച്ച സമയത്താണ് മിസ് ഇന്ത്യയിലേക്ക് അപേക്ഷ അയച്ചതെന്ന് പറഞ്ഞ ശ്വേത, താൻ അപേക്ഷ അയച്ചിട്ടാണ് വിളിച്ചതെന്ന് അച്ഛന് അറിഞ്ഞിരുന്നില്ലെന്നും ഷോയിൽ വെളിപ്പെടുത്തി.

  "ഐശ്വര്യ റായിയും സുസ്മിത സെന്നുമൊക്കെ അന്നുണ്ടായിരുന്നു. ഐശ്വര്യയുടെ റൂമിലായിരുന്നു ഞാന്‍. സുസ്മിതയായിരുന്നു ഒന്നാം സ്ഥാനം നേടിയത്. രണ്ടാമത് ഐശ്വര്യയും മൂന്നാം സ്ഥാനമായിരുന്നു എനിക്ക്. പിന്നീടങ്ങോട്ട് കുറേ ഫാഷന്‍ ഷോ ചെയ്തിരുന്നു." ശ്വേത പറഞ്ഞു.

  Recommended Video

  Mammootty in Porsche | രണ്ടര കോടിയുടെ ഇലക്ട്രിക്ക് കാറിൽ വന്നിറങ്ങുന്ന മമ്മൂക്കയെ കണ്ടോ | FilmiBeat

  കാമസൂത്ര എങ്ങനെയാണ് ചെയ്തത്, കുടുംബം സമ്മതിച്ചോ എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ടെന്നും ഇന്റര്‍നാഷണല്‍ ക്യാംപയിനായിരുന്നു അതെന്നും താരം പറയുകയുണ്ടായി.

  പ്രൊഫഷണലായാണ് അത് ചെയ്തത് ചെയ്തതെന്നുപറഞ്ഞ ശ്വേത, അന്ന് 8 ലക്ഷമാണ് പ്രതിഫലമായി ലഭിച്ചതെന്നും തുടർന്ന് 12 ലക്ഷം ലഭിച്ചുവെന്നും വെളിപ്പെടുത്തി. നാല് വര്‍ഷം ശ്വേത മേനോൻ ആയിരുന്നു കാമസൂത്രയുടെ മോഡല്‍.

  പെണ്ണുങ്ങളെ മാത്രം ബ്ലെസ്ലി ടാർജറ്റ് ചെയുന്നു; റിയാസിന്റെ ചോദ്യത്തിന് മറുപടി നൽകാനാവാതെ ബ്ലെസ്ലി

  താൻ കാമസൂത്രയിൽ അഭിനയിച്ചത്തിന് അച്ഛനും അമ്മയ്ക്കുമായിരുന്നു പൊങ്കാല എന്ന് പറഞ്ഞ ശ്വേത, തന്റെ വീട്ടുകാർ നല്ല സപ്പോർട്ട് ആയിരുന്നുവെന്നും വ്യക്തമാക്കി.

  "അവള്‍ അവളുടെ ജോലി നന്നായി ചെയ്യുന്നുണ്ട്. അത് മാത്രം നോക്കിയാല്‍ മതിയെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. അമ്മക്ക് ഞാന്‍ വീട്ടിലിരിക്കുന്നതിഷ്ടമല്ല. മോളും അതേപോലെയാണ് ഞാന്‍ എങ്ങനെയെങ്കിലും പുറത്തുപോവണമെന്ന് ആഗ്രഹിക്കും" താരം പറഞ്ഞു.

  തന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒരു പരിധിക്കപ്പുറം സംസാരിക്കാത്ത ആളാണ് ശ്വേത. മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ താരം പങ്കുവക്കാറില്ല. മകള്‍ സബൈന സാധാരണ ജീവിതം നയിക്കട്ടെ എന്ന ചിന്തകൊണ്ടാണ് താൻ ഇത് ചെയ്യാത്തതെന്ന് ശ്വേത മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

  Read more about: swetha menon
  English summary
  Swetha Menon reveals what happened in my life after acting in Kama Sutra's ads
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X