twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യരുടെ റാണി പത്മിനിയുടെ ക്ലൈമാക്‌സ് ദുരന്തമായി! കാരണം വെളിപ്പെടുത്തി ശ്യാം പുഷ്‌കരന്‍!!

    |

    മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥ ഒരുക്കിയ സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഫെബ്രുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയ ചിത്രം നല്ല പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. അടുത്തിടെ ഒത്തിരിയധികം അഭിമുഖങ്ങളില്‍ സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ ശ്യാം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റാണി പത്മിനി എന്ന സിനിമയെ കുറിച്ചുള്ള കാര്യങ്ങളും ശ്യാം വെളിപ്പെടുത്തിയിരിക്കുകയാണ്.

    syam-pushkaran

    റാണി പത്മിനിയുടെ ക്ലൈമാക്‌സ് ദുരന്തമായി പോയി എന്ന് തോന്നിയിട്ടുണ്ട്. എന്റെ കഥയുടെ ബലക്കുറവും തിരക്കഥയുടെ പ്രശ്‌നങ്ങള്‍ മൂലവുമാണ് ആ സിനിമ മോശമായത്. റാണി പത്മിനിയില്‍ നിന്നും പഠിച്ച പാഠങ്ങളാണ് മഹേഷില്‍ ഉപയോഗിച്ച് നന്നാക്കിയത്. ആ പരാജയമാണ് എന്നെ നല്ല തിരക്കഥാകൃത്താക്കി മുന്നോട്ട് നയിച്ചതെന്നാണ് ശ്യാം പുഷ്‌കരന്‍ പറയുന്നത്.

    2015 ലായിരുന്നു ശ്യാം പുഷ്‌കരനും രവി ശങ്കറും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ റാണി പത്മിനി റിലീസിനെത്തുന്നത്. ആഷിക് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യരും റിമ കല്ലിങ്കലുമായിരുന്നു നായികമാര്‍. ജനു ജോസഫ്, സജിത മഠത്തില്‍, ദിലീഷ് പോത്തന്‍, തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ടായിരുന്നു. രണ്ട് വനിതകളുടെ വ്യത്യസ്തമായ യാത്രയായിരുന്നു സിനിമയുടെ ഇതിവൃത്തം.

    English summary
    Syam Pushkaran talks about movie Rani Padmini
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X