For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതാണെന്റെ ഭര്‍ത്താവ്; വിവാഹ വാര്‍ത്തകള്‍ക്കിടയില്‍ സുന്ദരനായ ഭര്‍ത്താവിനെ പരിചയപ്പെടുത്തി നടി തമന്ന ഭാട്ടിയ

  |

  തെന്നിന്ത്യന്‍ സിനിമാലോകത്ത് നടിമാരുടെ വിവാഹ വിശേഷങ്ങള്‍ നിറയുകയാണ്. ഹന്‍സിക മോത്വാനിയ്ക്ക് പിന്നാലെ നടി തമന്ന ഭാട്ടിയയും വിവാഹിതയാവാന്‍ പോവുകയാണെന്ന തരത്തിലാണ് പ്രമുഖ മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നത്. സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന നടി തമന്ന ഒരു ബിസിനസുകാരനുമായിട്ടുള്ള വിവാഹത്തിന്റെ മുന്നൊരുക്കം നടത്തുകയാണെന്നാണ് പ്രചരിച്ച റിപ്പോര്‍ട്ടുകളില്‍ പറഞ്ഞത്.

  വിവാഹ വാര്‍ത്ത വ്യാപകമായി പ്രചരിക്കപ്പെടുകയും അത് ശ്രദ്ധയില്‍പ്പെട്ട തമന്ന തന്റെ ഭര്‍ത്താവിനെ പുറംലോകത്തിന് പരിചയപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായിട്ടാണ് തന്റെ ഹാന്‍ഡ്‌സം ഭര്‍ത്താവ് ഇതാണെന്നും അദ്ദേഹം ഒരു ബിസിനസുകാരനാണെന്നും നടി പറഞ്ഞത്. എന്നാല്‍ അതിലൊരു ട്വിസ്റ്റുണ്ടെന്നതാണ് ശ്രദ്ധേയം.

  Also Read: ബിഗ് ബോസിലെ ശാലിനിയെ കൂടെ കിടക്കാന്‍ ക്ഷണിച്ചു; താരങ്ങളുടെ ഫോട്ടോയുടെ കൂടെ മോശം വാര്‍ത്ത, പ്രതികരിച്ച് നടി

  താരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ അതിവേഗം വൈറലാവാറുണ്ടെങ്കിലും വിവാഹക്കാര്യങ്ങളാണ് ഏറ്റവും കൂടുതല്‍ തരംഗമാവുന്നത്. അങ്ങനെയാണ് തമന്നയും ഒരു ബിസിനസുകാരനെ വിവാഹം കഴിച്ചേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നത്. മുംബൈയില്‍ നിന്നുള്ള ബിസിനസുകാരന്റെ പ്രൊപ്പോസലിനോട് നടി സമ്മതം പറയുകയും വൈകാതെ തന്നെ വിവാഹം ഉണ്ടായേക്കും എന്നുമൊക്കെ കഥകള്‍ പ്രചരിച്ച് തുടങ്ങി. ഇത് നടിയുടെ ശ്രദ്ധയിലും പെട്ടു.

  Also Read: അപ്പനെയാണ് ഏറ്റവും വെറുത്തത്; കല്യാണത്തിന് പോലും വിളിച്ചില്ല, പിതാവിനെ ഒഴിവാക്കിയതിനെ കുറിച്ച് അനൂപ്

  തന്നെ കുറിച്ച് വന്ന വാര്‍ത്ത ഷെയര്‍ ചെയ്തതിനൊപ്പം ഭര്‍ത്താവിനെയും തമന്ന പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുത്തു. 'ബിസിനസുകാരനായ എന്റെ ഭര്‍ത്താവിനെ ഞാനിവിടെ പരിചയപ്പെടുത്തുകയാണ്', എന്ന് പറഞ്ഞാണ് തമന്ന ഒരു വീഡിയോ പങ്കുവെച്ചത്. ആദ്യത്തെ വീഡിയോയില്‍ സാരി ഉടുത്ത് അതീവ സുന്ദരിയായി നില്‍ക്കുന്ന തമന്നയാണുള്ളത്. തൊട്ട് പിന്നാലെ നടി ഒരു വാതില്‍ തുറന്ന് അകത്തേക്ക് പോവുന്നു. അടുത്തതായി വാതില്‍ തുറന്ന് വരുന്നത് ഭര്‍ത്താവാണ്.

  രസകരമായ കാര്യം തമന്ന തന്നെ പുരുഷന്റെ വേഷം മാറി വന്ന് ഇതാണ് തന്റെ ഭര്‍ത്താവെന്ന് പറയുകയായിരുന്നു. തന്റെ വിവാഹത്തെ കുറിച്ച് കഥ ഇറക്കിയവര്‍ക്കെല്ലാമുള്ള മറുപടിയാണ് ഈ വീഡിയോയിലൂടെ തമന്ന നല്‍കിയിരിക്കുന്നത്. വിവാഹത്തെ കുറിച്ചുള്ള കിംവദന്തികള്‍, എന്റെ ജീവിതം സ്‌ക്രീപ്റ്റ് ചെയ്യപ്പെടുന്നു, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നടി ഹാഷ് ടാഗിലൂടെയും സൂചിപ്പിച്ചിരിക്കുകയാണ്. ഇതുലൂടെ കേട്ടതിലൊന്നും സത്യമില്ലെന്ന് തമന്ന വ്യക്തമാക്കുകയാണ്.

  മുംബൈയിലുള്ള ഏതോ ബിസിനസുകാരനുമായി നടി അടുപ്പത്തിലായെന്ന തരത്തില്‍ മുന്‍പും റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത് ഇപ്പോഴാണെന്നാണ് പ്രചരിക്കപ്പെട്ടത്. അതേ സമയം ക്രിക്കറ്റ് താരം വീരാട് കോലി മുതല്‍ പ്രമുഖരടക്കം പല നടന്മാരുടെ പേരിലും തമന്ന ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. അന്നും ഇത്തരം വാര്‍ത്തകളിലൊന്നും സത്യമില്ലെന്ന നിലപാടില്‍ നില്‍ക്കുകയാണ് തമന്ന ചെയ്തിരുന്നത്.

  നിലവില്‍ തെലുങ്കിലും ഹിന്ദിയിലുമായി നിരവധി സിനിമകളിലാണ് തമന്ന അഭിനയിക്കുന്നത്. ഭോല ശങ്കര്‍ എന്ന തെലുങ്ക് ചിത്രം അടുത്ത വര്‍ഷത്തേക്ക് റിലീസ് ചെയ്യും. ബോലെ ചൂഡിയാന്‍ എന്ന ചിത്രമാണ് ഹിന്ദിയിലൊരുങ്ങുന്നത്. ഇതിന് പുറമേ ബന്ദ്ര എന്ന സിനിമയിലൂടെ മലയാളത്തിലേക്കും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് തമന്ന ഭാട്ടിയ.

  English summary
  Tamannaah Marrying A Businessman After Hansika Motwani? Actress Hilarious Post Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X