For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പെൺകുട്ടികളുടെ ഭാവിവെച്ച് കളിച്ചു, 16 വയസ് ​മൂത്തയാളെ വിവാഹം ചെയ്യുന്നത് അബദ്ധം'; സയേഷയും ആര്യയും നേരിട്ടത്!

  |

  തമിഴിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ്‌ ആര്യ എന്ന പേരിലറിയപ്പെടുന്ന ജംഷാദ്‌ സീതിരകത്ത്. 1980 ഡിസംബർ 11ന്‌ കേരളത്തിലെ കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ ജനിച്ച ജംഷാദ്‌ 2005ൽ ഉള്ളം കേക്കുമേ എന്ന ചിത്രത്തിലൂടെ തമിഴകത്ത്‌ അരങ്ങേറ്റം കുറിച്ചു. അറിന്തും അറിയാമലുമാണ് ആദ്യം റിലീസായ ആര്യയുടെ ചിത്രം.

  Recommended Video

  സോഷ്യൽ മീഡിയയിൽ സയേഷ നേരിട്ടത്

  ഇരുപതിലധികം തമിഴ്‌ ചിത്രങ്ങളിൽ അഭിനയിച്ചു ഇതുവരെ ആര്യ. പറ്റിയൽ, നാൻ കടവുൾ, മദ്രാസപ്പട്ടിണം, ബോസ്‌ എങ്കിറ ബാസ്‌കരൻ, സാർപ്പട്ട പരമ്പരൈ എന്നിവയാണ്‌ ശ്രദ്ധേയമായ ചിത്രങ്ങൾ.

  Also Read: 'കുടുംബത്തോടൊപ്പം കുറച്ച് സമയമെങ്കിലും ചിലവഴിക്കണമെന്നത് എനിക്ക് നിർബന്ധമാണ്'; സീരിയൽ താരം സ്വപ്‌ന ട്രീസ!

  കമ്പ്യൂട്ടർ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടെ സംവിധായകൻ ജീവയാണ്‌ ആര്യയെ കണ്ടെത്തുന്നത്‌. വിഷ്‌ണുവർധന്റെ അറിന്തും അറിയാമലും സിനിമയിലൂടെ ആര്യ നടനായി. ഈ ചിത്രത്തിലെ കുട്ടി എന്ന കഥാപാത്രത്തിന്‌ തമിഴിലെ മികച്ച ന്യൂകമ്മറിനുള്ള ഫിലിംഫെയർ പുരസ്‌കാരം ലഭിച്ചു.

  നാൻ കടവുൾ, മദ്രാസിപട്ടണം എന്നീ ചിത്രങ്ങളിൽ ആര്യയുടെ അഭിനയം നിരൂപകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വളരെ നാളുകൾ ​ഗ്യാപ്പിട്ടാണ് ആര്യ സിനിമകൾ ചെയ്യുന്നത്. എനിമിയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ആര്യയുടെ സിനിമ.

  Also Read: 'ഇങ്ങനെയൊക്കെ നടന്നാൽ മതിയോ? ഒരു കല്യാണമൊക്കെ കഴിക്കണ്ടേ?'; ആരാധകർക്ക് ഉത്തരം നൽകി സീരിയൽ താരം രേഷ്മ!

  നിറയെ വിവാദങ്ങളും പതിനേഴ് വർഷത്തെ സിനിമാ ജീവിതത്തിനുള്ളിൽ‌ ആര്യയുടെ പേരിൽ ഉണ്ടായിട്ടുണ്ട്. അതിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു 2018ൽ നടന്ന എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോ.

  അവിവാഹിതനായിരുന്ന ആര്യയ്ക്ക് വധുവിനെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഷോ സംഘടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട പതിനാറോളം വരുന്ന പെൺകുട്ടികളാണ് ഷോയിൽ പങ്കെടുത്തത്.

  അതിൽ അവസാന റൗണ്ടിൽ വരുന്ന മൂന്ന് പേരിൽ നിന്ന് ഒരാളെ താൻ തിരഞ്ഞെടുത്ത് വിവാഹം ചെയ്യുമെന്നാണ് ആര്യ ഷോയിൽ പറഞ്ഞിരുന്നത്. എന്നാൽ ​​ഗ്രാന്റ് ഫിനാലെ സ്റ്റേജിൽ വന്ന മൂന്ന് പേരിൽ നിന്നും ആരെയും തെരഞ്ഞെടുക്കാൻ ആര്യ തയ്യാറായിരുന്നില്ല.

  ഇതോടെ ഷോയ്ക്കെതിരേയും ആര്യയ്ക്കെതിരേയും പ്രേക്ഷകരുടെ പ്രതിഷേധം വന്ന് തുടങ്ങി. പതിനാറോളം വരുന്ന പെൺകുട്ടികളെ വെച്ച് ഷോ നടത്തി അവരുടെ ഭാവിവെച്ച് കളിച്ചുവെന്ന തരത്തിലാണ് ആര്യയ്ക്കെതിരെ സോഷ്യൽമീഡിയകളിൽ പ്രതിഷേധം വന്നത്.

  മത്സരാർഥികളായി പങ്കെടുത്ത പെൺകുട്ടികളും പിന്നീട് ആര്യ വിഷയത്തിൽ വിഷമം പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരുന്നു. എങ്ക വീട്ട് മാപ്പിളൈ ഷോയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ പതിയെ കെട്ടടങ്ങി തുടങ്ങിയപ്പോഴാണ് ഒരു വർഷം പിന്നിട്ടപ്പോൾ ഒരു പ്രണയ ദിനത്തിൽ നടി സയേഷ‌യുമായി താൻ പ്രണയത്തിലാണെന്ന് ആര്യ അറിയിച്ചത്.

  വൈകാതെ ഇരുവരും ആ വർഷം തന്നെ വിവാഹിതരാവുകയും ചെയ്തു. ഹൈദരാബാദിൽ താരനിബിഢമായാണ് ആര്യ-സയേഷ താര വിവാഹം നടന്നത്. ​ഗജിനികാന്ത് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചശേഷമാണ് സയേഷയും ആര്യയും പ്രണയത്തിലായത്.

  സയേഷയെ ആര്യ വിവാഹം ചെയ്യുമ്പോൾ നടിക്ക് പ്രായം 21 വയസായിരുന്നു. ആര്യയ്ക്ക് അപ്പോൾ മുപ്പത്തിയെട്ട് വയസായിരുന്നു. ഇരുവരുടേയും വിവാഹ​ സമയത്ത് പതിനാറ് വയസ് പ്രായ വ്യത്യാസം എന്നതും ചർച്ച ചെയ്യപ്പെട്ടിരുന്നു. 16 വയസ് മൂത്തയാളെ വിവാഹം ചെയ്യുന്നത് ബുദ്ധിയാണോ? എന്നതടക്കമുള്ള കമന്റുകളാണ് അന്ന് സോഷ്യൽമീഡിയയിൽ സയേഷയ്ക്ക് നേരെ വന്നത്.

  വിവാഹ ശേഷം സയേഷയും സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അസാധ്യ നർത്തകി കൂടിയാണ് സയേഷ. സൂര്യ അടക്കമുള്ള താരങ്ങളുടെ നായികയായി സ്ക്രീനിൽ തിളങ്ങിയിട്ടുണ്ട് ചുരുങ്ങിയ കാലയളവിൽ സയേഷ.

  കഴിഞ്ഞ വർഷമാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. ഇതുവരേയും കുഞ്ഞിന്റെ ചിത്രങ്ങൾ താരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രേക്ഷക പ്രശംസ നേടിയ ടെഡിയാണ് ആര്യയും സയേഷയും ഒരുമിച്ച് അഭിനയിച്ച് അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.

  Read more about: arya
  English summary
  teddy actor arya and wife Sayyeshaa brutally trolled by public because of their age gap
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X