For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ ആത്മവിന് വേണ്ടി നീയും ഡെയ്നും ഒന്നാവണം, ഡ്രസ്സ് വാങ്ങിയശേഷം ഡെയ്നെ കാണിക്കും'; മീനാക്ഷിയും ഡെയ്നും

  |

  മഴവിൽ മനോരമയുടെ പ്രെസ്റ്റീജ് പരിപാടിയാണ് ഉടൻ പണം. തുടക്കത്തിൽ അവതാരകരായ മാത്തുക്കുട്ടിയും കലേഷും ചേർന്ന് അവതരിപ്പിച്ച് ഹിറ്റാക്കിയ പരിപാടിയുടെ ഇപ്പോഴത്തെ പതിപ്പിൽ അവതാരകർ ഡെയ്ൻ ഡേവിസും മീനാക്ഷി രവീന്ദ്രനുമാണ്.

  ഡെയ്ൻ കോമഡി സർക്കസ് എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ സജീവമായി സിനിമയിലേക്ക് എത്തിയ ആളാണ്. നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ മത്സരാർഥിയായി എത്തിയാണ് മീനാക്ഷി പ്രേക്ഷക ശ്രദ്ധ നേടിയത്.

  Also Read: 'ബീന വീണ്ടും അമ്മയായി...., വയസ് കാലത്ത് ബീന വീണ്ടും അമ്മയായോയെന്ന് ചിലർക്ക് തോന്നും'; മനോജും ബീനയും പറഞ്ഞത്!

  ഇരുവരുടേയും കെമിസ്ട്രി പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. ഇരുവരും പ്രണയിതാക്കളാണെന്നാണ് പ്രേക്ഷകരിൽ പലരും വിചാരിച്ചിരിക്കുന്നത്.

  ഇപ്പോഴിത തങ്ങളുടെ ഉടൻ പണം യാത്രയെ കുറിച്ചും അതിൽ വന്ന ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചുമാണ് ഡെയ്നും മീനാക്ഷിയും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടേയും വിശേഷങ്ങളിലൂടെ തുടർന്ന് വായിക്കാം....

  'ഉടൻ പണം മറ്റുള്ള ഷോകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് എന്നതും എല്ലാം കൂടി ചേരുന്ന ഷോ എന്നതിനാലുമാണ് ഉടൻ പണത്തിന് ഇത്രയേറെ സ്വീകാര്യത ലഭിച്ചത്. സിനിമാ സ്പൂഫ് ചെയ്യുമ്പോൾ ഉടൻ പണം ടീമിലെ മറ്റുള്ളവരുടെ വലിയ സപ്പോർട്ടുണ്ട്.'

  'പെൺകുട്ടികളൊക്കെ മത്സരാർഥിയായി വരുമ്പോൾ അവർക്ക് ഒരു ഫൺ എന്ന രീതിയിലാണ് പഞ്ചാര വർത്തമാനം പറയുന്നത്. അങ്ങനെ ഞാൻ പറഞ്ഞ് പറഞ്ഞ് ആളുകൾ കരുതി തുടങ്ങി ഞാൻ എപ്പോഴും അങ്ങനെ തന്നെയാണെന്ന്. ഷോയുടെ ഒരു രസത്തിന് വേണ്ടിയാണ് അങ്ങനെയൊക്കെ സംസാരിക്കുന്നത്.'

  'അതെല്ലാം നിർത്തി ഒതുങ്ങി സംസാരിക്കാൻ തുടങ്ങിയാൽ ആളുകൾ പരാതി പറയും. അതിനാലാണ് കോഴിയെപ്പോലെ തന്നെയൊക്കെ സംസാരിക്കുന്നത്. എല്ലാം മറ്റുള്ളവരെ ചിരിപ്പിക്കുന്നതിന് വേണ്ടിയാണ്. ഞാൻ പ്രോ​​ഗ്രാമുകൾക്കോ മറ്റോ പോകുമ്പോൾഡ അവിടുത്തെ ആളുകൾ സംസാരിക്കാൻ വരുമ്പോൾ ചോദിക്കാറുണ്ട് മീനാക്ഷിയെ കൊണ്ടുവന്നില്ലേയെന്ന്' ഡെയ്ൻ പറഞ്ഞു.

  'ഡെയ്ൻ കോഴിയാണോ? എന്തിനാണ് ഇങ്ങനെ പെൺപിള്ളേരുടെ പുറകെ ഡെയ്ൻ നടക്കുന്നത് എന്നൊക്കെ ചിലർ എന്നോട് ചോദിക്കാറുണ്ട്.'

  Also Read: മുന്നിലിരിക്കുന്ന വെള്ളം പോലും എടുത്ത് കുടിക്കാത്ത ആളായിരുന്നു, ആ രണ്ടു വർഷം കൊണ്ട് പൃഥ്വി ആകെ മാറി: മല്ലിക

  'എന്റെ ഉള്ളിൽ കോഴി ഇല്ല. ഒരു കല്യാണത്തിന് പോയപ്പോൾ ഒരു അനുഭവമുണ്ടായി. ഒരു ആന്റി എന്റെ അടുത്ത് വന്ന് പറഞ്ഞു. മോളെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആ​ഗ്രഹമാണ്. എനിക്ക് ഇനി ഒരുപാട് സമയമില്ല.'

  'എനിക്കിനി അഥവാ എന്തെങ്കിലും സംഭവിച്ച് പോയാലും സ്വർ​​ഗത്തിലിരുന്ന് എനിക്ക് ആ കാഴ്ച കാണണം. നീയും ഡെയ്നും ഒന്നാവുന്നത് എനിക്ക് സ്വർ​ഗത്തിലിരുന്ന് കാണണമെന്ന്. എന്റെ ഒരു ആ​ഗ്രഹമായി കണ്ട് നിങ്ങൾ അത് എനിക്ക് സാധിച്ച് തരണം.'

  'എന്റെ ആത്മവിന് സന്തോഷം ലഭിക്കാനായി. എന്നാണ് ആ ആന്റി എന്നോട് അന്ന് പറഞ്ഞത്. ഞാൻ ഈ കഥ ഡെയ്നിനോട് പറഞ്ഞിരുന്നു. അതൊരു വല്ലാത്ത ആ​ഗ്രഹ​മായിരുന്നു. പരിപാടികൾക്ക് പോയാൽ ആളു​കൾ നിരന്തരം ചോദിക്കാറുണ്ട് ഡെയ്നിനെ കൊണ്ടുവന്നില്ലേ? കൂട്ടുകാരൻ എവിടെ എന്നൊക്കെ.'

  'അഥവ ആളുകൾ പറയുമ്പോലെ എന്തെങ്കിലും ‍ഞങ്ങൾ തമ്മിലുണ്ടായാൽ ഞങ്ങൾ തന്നെ വന്ന് പറയാം. നിങ്ങളായി വെറുതെ കഥകൾ പറഞ്ഞ് ഉണ്ടാക്കരുത്.'

  'മോശം കമന്റ്സ് ഞാൻ മൈൻഡ് ചെയ്യാറില്ല. എന്റെ ബോഡിയുമായി ഞാൻ ഭയങ്കര കംഫർട്ടാണ്. ഞാൻ ഡ്രസ്സ് വാങ്ങി കഴിയുമ്പോൾ ഡെയ്നെ കാണിക്കാറുണ്ട്.'

  'അടുത്തിടെ ലുലുമാളിൽ പോയപ്പോൾ ഒരാൾ എന്നെ കണ്ട് വന്ന് ഹായ് ഒക്കെ പറഞ്ഞശേഷം എന്നോട് പറഞ്ഞത് മോളെ പരിപാടി ബോറാകുന്നുണ്ട് എന്നാണ്. അതൊക്കെ ആ സെൻസിൽ എടുക്കും അത്രമാത്രം' മീനാക്ഷി പറഞ്ഞു.

  Read more about: dain davis
  English summary
  Television Stars Meenakshi Raveendran And Dain Davis Open Up About Their Shooting Experience-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X