»   » മലയാളത്തിന്റെ ശാലീന സുന്ദരികള്‍

മലയാളത്തിന്റെ ശാലീന സുന്ദരികള്‍

Posted By:
Subscribe to Filmibeat Malayalam

ആരാണ് മലയാളത്തിന്റെ ശാലീന സൗന്ദര്യമുള്ള നായിക? അന്യഭാഷാ നടികളുടെ തള്ളിക്കയറ്റത്തില്‍ ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് പ്രയാസമാണെങ്കിലും നമ്മുടെ സ്വന്തം വീട്ടിലെ താരമെന്ന നിലയില്‍ മലയാളികള്‍ മനസ്സില്‍ ഇടം കൊടുത്തവര്‍ വളരെ കുറച്ചേയുള്ളൂ. ഷീലയും ശാരദയും ജയഭാരതിയും എത്രയോ സിനിമയില്‍ അഭിനയിച്ചെങ്കിലും അവരുടെ കാലത്തുണ്ടായിരുന്ന ശ്രവീദ്യയുടെ മുഖത്താണ് ശാലീനതയുണ്ടായിരുന്നത്. മീരാജാസ്മിനും ഭാമയും ഭാവനയുമൊക്കെ ശാലീനത തുളുമ്പുന്ന സൗന്ദര്യത്തിന്റെ ഉടമകളാണെങ്കിലും മലയാളത്തില്‍ നിന്നു തമിലെത്തിയ നയന്‍താരയ്ക്ക് ആ ബഹുമതിയില്ല.


അന്യഭാഷാ നടിയാണെങ്കിലും ശ്രീവിദ്യയുടെ മുഖം കണ്ടാല്‍ മലയാളിയല്ലെന്ന് ആരും പറയില്ല. ശാലീനത തുളുമ്പുന്ന വേഷങ്ങളായിരുന്നു അവര്‍ കൂടുതല്‍ സ്വീകരിച്ചിരുന്നതും. സാരിയും ബ്ലൗസും അല്ലെങ്കില്‍ ചട്ടയും മുണ്ടും ആയിരുന്നു ശ്രീവിദ്യയുടെ വേഷത്തിലധികവും. മലയാളിയെകൊണ്ട് അയ്യേ എന്നു പറയിക്കാന്‍ ശ്രീവിദ്യ അവസരമുണ്ടാക്കിയിരുന്നില്ല.


ജന്‍മംകൊണ്ട് മലയാളിയല്ലെങ്കിലും മോഹന്‍ലാലിനും ശങ്കറിനുമൊപ്പം നിരവധി നാടന്‍ വേഷങ്ങള്‍ ചെയ്ത് മേനക അസ്സല്‍ മലയാളി മങ്കയായി മാറി. രോഹിണിയെ വിവാഹം കളിച്ചത് മലയാളിയായ നിര്‍മാതാവ് സുരേഷ്‌കുമാറായിരുന്നു. എം.ടിയുടെ ഓപ്പോള്‍ എന്ന ചിത്രം മാത്രം മേകനയെ മലയാളിയാണെന്നു പറയിക്കാന്‍.


മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളില്‍ വേഷമിട്ട കാര്‍ത്തിക തനി മലയാളിയായിരുന്നു. സന്‍മനസ്സുള്ളവര്‍ക്കു സമാധാനം, ജനുവരി ഒരു ഓര്‍മ., ദേശാടനക്കിളി കരയാറില്ല എന്നീ ചിത്രങ്ങളില്‍ കാര്‍്ത്തി നല്ലമലയാളിയായി.


മോഹന്‍ലാലിനൊപ്പമുള്ള കിരീടം എന്ന ചിത്രം മാത്രം മതി ശാലീന മലയാളിയായി പാര്‍വതിയെ അംഗീകരിക്കാന്‍. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിലും പാര്‍വതി ശാലീന സുന്ദരിയായിരുന്നു.


ഭരതം എന്ന ചിത്രത്തിലെ നായികാവേഷത്തിലൂടെ ഉര്‍വശിയും മലയാളിയുടെ സ്വന്തം നായികയായി. നാരായം എന്ന ചിത്രത്തിലെ അറബി അധ്യാപികയുടെ വേഷത്തിലൂടെ ഉര്‍വശി മികച്ച അഭിനേത്രി കൂടിയായി.


കണ്ണെഴുതി പൊട്ടുംതൊട്ട സുന്ദരിയാണ് മഞ്ജുവാര്യര്‍. പഞ്ചവര്‍ണ്ണ പൈങ്കിളി പെണ്ണായി വന്ന് മലയാളിയെ കീഴടക്കി. സല്ലാപം, ഈ പുഴയും കടന്ന്, പ്രണയവര്‍ണങ്ങള്‍ എന്നീ ചിത്രങ്ങളില്‍ മികച്ച മലയാളി വേഷം.


പൃഥ്വിരാജിനൊപ്പമുള്ള നന്ദനത്തിലൂടെ നവ്യാനായരും ശാലീന സുന്ദരിയായി അംഗീകരിക്കപ്പെട്ടു. മോഡേണ്‍ വേഷങ്ങളില്‍ അധികമൊന്നും പ്രത്യക്ഷപ്പെടാത്ത നവ്യാനായരുടെ മുഖത്തു തന്നെ മലയാളിയുടെ ഐശ്വര്യം വിളങ്ങുന്നുണ്ട്.


മലയാളിയുടെ കണ്‍മുന്നില്‍ വളര്‍ന്ന നടിയാണ് കാവ്യാ മാധവന്‍. ഒരിക്കല്‍ പോലും ഗ്ലാമര്‍ വേഷത്തിനു പിന്നാലെ പോകാന്‍ കാവ്യ ഇഷ്ടപ്പെട്ടില്ല. തനി മലയാളി പെണ്‍കുട്ടി എന്നുപറയാന്‍ ഈ നീലേശ്വരം സുന്ദരി തന്നെയുള്ളൂ.


സൂത്രധാരന്‍, രസതന്ത്രം എന്ന ചിത്രത്തിലൂടെ മീരാ ജാസ്മിന്‍ മലയാളത്തിന്റെ ഐശ്വര്യമായി. തമിഴില്‍ ഗഌമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും കേരളത്തില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല.


നിവേദ്യത്തിലൂടെ ലോഹിതദാസ് പരിചയപ്പെടുത്തിയ ഭാമ മുഖശ്രീ കൊണ്ട് മലയാളിയായി അംഗീകരിക്കപ്പെട്ടു.

English summary
Ten Malayalam Actresses with a 'Kerala Look'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam