»   » മീശയില്ലാത്ത പത്തു നായകര്‍

മീശയില്ലാത്ത പത്തു നായകര്‍

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ ആണത്തിന്റെ പ്രതീകമായി കാണുന്നത് മീശയെയാണ്. പൗരുഷമുള്ള കഥാപാത്രമാകണമെങ്കില്‍ നല്ല കട്ടിയുള്ള മീശ വേണം. മോഹന്‍ലാല്‍ മീശ പിരിച്ച് അടിക്കുമ്പോഴേ ആ കഥാപാത്രം നല്ലൊരു ആണാകുന്നുള്ളൂ.

എന്നാല്‍ ഈ പൗരുഷ പ്രതീകമില്ലാതെ മലയാളത്തിലെ മിക്ക താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രമായ കടല്‍കടന്നൊരു മാത്തുക്കുട്ടിയില്‍ മമ്മൂട്ടി മീശയില്ലാതെയാണ് അഭിനയിക്കുന്നത്.

മീശയില്ലാതെ നമ്മുടെ താരങ്ങള്‍ അഭിനയിച്ച ചില ചിത്രങ്ങള്‍.

മീശയില്ലാത്ത പത്തു നായകര്‍

മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത ആദ്യചിത്രമായ ഭൂതക്കണ്ണാടിയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിനു മീശയില്ലായിരുന്നു. വാച്ച് റിപ്പയറായ ഈ കഥാപാത്രത്തെ വളരെ തന്‍മയത്തത്തോടെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

മീശയില്ലാത്ത പത്തു നായകര്‍

മോഹന്‍ലാലിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടന്‍ എന്ന കഥകളി നടന് മീശയില്ലായിരുന്നു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത ചിത്രത്തിന് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു.

മീശയില്ലാത്ത പത്തു നായകര്‍

ദിലീപ് പെണ്‍വേഷത്തില്‍ അഭിനയിച്ച ചിത്രത്തില്‍ മീശയില്ലായിരുന്നു. കഴിഞ്ഞവര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മായാമോഹിനി.

മീശയില്ലാത്ത പത്തു നായകര്‍

സുരേഷ്‌ഗോപിക്ക് ദേശീയ പുരസ്‌കാരം ലഭിച്ച കളിയാട്ടം എന്ന ചിത്രത്തിലെ തെയ്യംകലാകാരനും മീശയില്ലായിരുന്നു. ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് സംവിധായകന്‍ ലാല്‍ ആദ്യമായി നടനായി രംഗത്തെത്തുന്നത്.

മീശയില്ലാത്ത പത്തു നായകര്‍

പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച സെല്ലുലോയ്ഡിലെ കഥാപാത്രത്തിന് മീശയില്ലായിരുന്നു. ജെ.സി.ഡാനിയേല്‍ എന്ന ചരിത്രപുരുഷനെയാണ് പൃഥ്വി ഈ കമല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

മീശയില്ലാത്ത പത്തു നായകര്‍

പാവം പാവം രാജകുമാരന്‍ എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ നായികയ്ക്ക് ഇഷ്ടം തോന്നാന്‍ വേണ്ടിയാണ് മീശ വടിക്കുന്നത്. ഇളനീരിന്റെ മൂടുചെത്തിയതുപോലെയുണ്ടെന്നായിരുന്നു ഈ വേഷത്തില്‍ ശ്രീനിയെ കണ്ടപ്പോള്‍ കൂടെ അഭിനയിച്ച താരങ്ങള്‍ പറഞ്ഞിരുന്നത്.

മീശയില്ലാത്ത പത്തു നായകര്‍

മമ്മൂട്ടിയെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത ഇമ്മാനുവലില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രത്തിന് മീശയില്ലായിരുന്നു. കോര്‍പ്പറേറ്റ് യുഗത്തിലെ മാനേജരെയായിരുന്നു ഫഹദ് അവതരിപ്പിച്ചത്.

മീശയില്ലാത്ത പത്തു നായകര്‍

രഞ്ജിത്ത് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തില്‍ നായകനായ ഇന്ദ്രജിത്തിന് മീശയില്ലായിരുന്നു. പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്യുന്ന ഡോക്ടറെയാണ് ഇന്ദ്രന്‍ ഇതില്‍ അവതരിപ്പിച്ചത്.

മീശയില്ലാത്ത പത്തു നായകര്‍

ജയസൂര്യ മാനസിക വളര്‍ച്ചയെത്താത്ത അബ്ദു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ കുറ്റിമീശ വച്ചാണ് അഭിനയിച്ചത്.

മീശയില്ലാത്ത പത്തു നായകര്‍

മനോജ് കെ. ജയന്‍ അവതരിപ്പിച്ച അധോലോക നായകന് നേരത്തില്‍ മീശയില്ലായിരുന്നു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോള്‍ തിയറ്ററുകളില്‍ തകര്‍ത്തോടുകയാണ്.

English summary
Ten mollywood hero characters without mustache

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam