For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാള സിനിമയിലെ യുവതാരങ്ങള്‍

  |

  ദിലീപ് മുതല്‍ നിവിന്‍ പോളി വരെ. മലയാള സിനിമയിലിപ്പോള്‍ യുവതാരങ്ങളുടെ സമയമാണ്.

  ചാനലുകള്‍ നിശ്ചയിക്കുന്ന പണം കൊണ്ട് സിനിമാ നിര്‍മാണം ലാഭകരമാകുമെന്ന അവസ്ഥ വന്നതോടെ സൂപ്പര്‍താരങ്ങഴില്ലാതെയും സിനിമയൊരുക്കാമെന്നായി. അതോടെ നിരവധി യുവതാരങ്ങള്‍ക്കാണ് അവസരം ഒത്തുവന്നത്.

  മലയാളത്തിലെ ഏറ്റവും മികച്ച പത്തുതാരങ്ങള്‍ ഇവരാണ്

  ദിലീപ്

  മലയാള സിനിമയിലെ യുവതാരങ്ങള്‍

  ജനപ്രിയയുവതാരം ഇപ്പോഴും ദിലീപ് തന്നെയാണ്. മിനിമം ഗാരന്റിയുള്ള നടന്‍ എന്ന നിലയ്ക്ക് യുവാക്കളുടെയും കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും ഇഷ്ടതാരം ദിലീപാണ്. പുതിയ ചിത്രമായ സൗണ്ട് തോമ എല്ലാതരം പ്രേക്ഷരെയും ആകര്‍ഷിച്ചുകൊണ്ടാണ് മുന്നേറുന്നത്.

  പൃഥ്വിരാജ്

  മലയാള സിനിമയിലെ യുവതാരങ്ങള്‍

  മലയാളത്തിനു പുറത്ത് ഹിന്ദിയിലും തമിഴിലും പേരുണ്ടാക്കിയ പൃഥ്വിരാജ് തന്നെയാണ് രണ്ടാംസ്ഥാനത്ത്. അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയ മികവ് പൃഥ്വിയുടെ താരത്തെ കൂടുതല്‍ തിളക്കമുള്ളതാക്കി.

  ഫഹദ് ഫാസില്‍

  മലയാള സിനിമയിലെ യുവതാരങ്ങള്‍

  ന്യൂജനറേഷന്‍ സിനിമകളുടെ ഇഷ്ടതാരമാണ് ഫഹദ് ഫാസില്‍. തൊട്ടതെല്ലാം ഹിറ്റാക്കാനുള്ള മാന്ത്രിക ശക്തി ഫഹദിനുണ്ട്. ഇമ്മാനുവല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന താരമായി ഉയര്‍ന്നു.

  കുഞ്ചാക്കോ ബോബന്‍

  മലയാള സിനിമയിലെ യുവതാരങ്ങള്‍

  അനിയത്തിപ്രാവിലൂടെ കൗമാരക്കാരുടെ ഹൃദയത്തില്‍ കൂടുകൂട്ടിയ കുഞ്ചാക്കോ ബോബന്‍ ഓര്‍ഡിനറിയിലൂടെ വന്‍ തിരിച്ചുവരവു നടത്തി. ഇപ്പോള്‍ ബിജുമേനോനുമായി ചേര്‍ന്ന് പുതിയൊരു കൂട്ടുകെട്ടുണ്ടാക്കി വിജയം കൊയ്യുന്നു

  ആസിഫ് അലി

  മലയാള സിനിമയിലെ യുവതാരങ്ങള്‍

  സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഓര്‍ഡിനറി എന്നിവയുടെ വിജയത്തോടെ ആസിഫ് അലി യുവതാരങ്ങളില്‍ ശ്രദ്ധേയനായി. റെഡ് വൈനില്‍ മോഹന്‍ലാലിനൊപ്പവും ജവാന്‍ ഓഫ് വെള്ളിമലയില്‍ മമ്മൂട്ടിക്കൊപ്പവും നല്ല പ്രകടനം നടത്താന്‍ സാധിച്ചു

  ഇന്ദ്രജിത്

  മലയാള സിനിമയിലെ യുവതാരങ്ങള്‍

  വില്ലനായിട്ടാണു വന്നതെങ്കിലും ഇപ്പോള്‍ നായകനായി വിജയം കൊയ്യുന്നു. എംടി-ഹരിഹരന്‍ ടീമിന്റെ ഏഴാമത്തെ വരവ്, അരുണ്‍കുമാറിന്റെ ലെറ്റ് റൈറ്റ് ലെറ്റ്, ടി.കെ. രാജീവ്കുമാറിന്റെ അപ് ആന്‍ഡ് ഡൗണ്‍ എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ളത്.

  ജയസൂര്യ

  മലയാള സിനിമയിലെ യുവതാരങ്ങള്‍

  നാലു ചിത്രമാണ് ജയസൂര്യയുടെതായി ഈ മാസം ��ിയറ്ററിലെത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസ്, അജി ജോണിന്റെ ഹോട്ടല്‍ കാലിഫോര്‍ണിയ എന്നിവ ഇപ്പോള്‍ തിയറ്ററിലെത്തി. ഇനി ശ്യാമപ്രസാദിന്റെ ഇംഗ്ലിഷ്, വി.കെ. പ്രകാശിന്റെ താങ്ക് യു എന്നിവ ഈ മാസം ഒടുവില്‍എത്തും.

  ദുല്‍ക്കര്‍ സല്‍മാന്‍

  മലയാള സിനിമയിലെ യുവതാരങ്ങള്‍

  മമ്മൂട്ടിയുടെ മകന്‍ എന്ന നിലയിലാണ് സിനിമയില്‍ വന്നതെങ്കിലും ആദ്യ ചിത്രത്തോടെ സ്വന്തമായി സ്ഥാനം കണ്ടെത്തി. ഇ്‌പ്പോള���‍ എബിസിഡി, പട്ടംപോലെ എന്നീ ചിത്രങ്ങളില്‍ നായകനായി അഭിനയിക്കുന്നു.

  നിവിന്‍പോളി

  മലയാള സിനിമയിലെ യുവതാരങ്ങള്‍

  വിനീത് ശ്രീനിവാസന്‍ നായകനാക്കി കൊ്ണ്ടുവന്ന നിവിന്‍പോളി തട്ടത്തിന്‍ മറയത്തിലൂടെ മലയാളത്തിലെ യുവതാരനിരയില്‍ മികച്ച സ്ഥാനം കണ്ടെത്തി. നേരം എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്.

  വിനീത് ശ്രീനിവാസന്‍

  മലയാള സിനിമയിലെ യുവതാരങ്ങള്‍

  നടന്‍, സംവിധായകന്‍, ഗായകന്‍ എന്നീ നിലകളില്‍ സ്ഥാനം നേടിയ വിനീത് ശ്രീനിവാസന്‍ ചാപ്പാ കുരിശിലൂടെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി. ഇപ്പോള്‍ അനുജനെ നായകനാക്കി ചിത്രമൊരുക്കുന്ന തിരക്കിലാണ്.

  അനൂപ് മേനോന്‍

  മലയാള സിനിമയിലെ യുവതാരങ്ങള്‍

  നടന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളില്‍ കഴിവ് തെളിയിച്ച അനൂപ് മേനോന്‍ യുവതാരങ്ങളില്‍ കഴിവില്‍ മുന്‍പന്തിയിലാണ്. അനൂപ് തിരക്കഥയെഴുതിയ അരഡസനോളം ചിത്രമാണ് ഇനി വരാനിരിക്കുന്നത്. ഹോട്ടല്‍ കാലിഫോര്‍ണിയയുടെ തിരക്കഥയും നല്ലൊരു വേഷവും ചെയ്തു.

  English summary
  Top Ten youth actors in Malayalam Cinema.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X