»   » മലയാളം സിനിമയിലും തീവ്രവാദം, ഹിറ്റാക്കിയത് ഇങ്ങനെ!

മലയാളം സിനിമയിലും തീവ്രവാദം, ഹിറ്റാക്കിയത് ഇങ്ങനെ!

By: Sanviya
Subscribe to Filmibeat Malayalam

പട്ടാളക്കാരുടെ കഥ പറഞ്ഞ ഒത്തിരി ചിത്രങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. ദേശ സ്‌നേഹം തുറന്ന് കാട്ടുന്ന പട്ടാളക്കാരുടെ പച്ചയായ ജീവിതത്തെ കുറിച്ച് പറഞ്ഞ ഒത്തിരി ചിത്രങ്ങള്‍. അതുപോലെ തന്നെ തീവ്രവാദത്തിന്റെ കഥകള്‍ പറഞ്ഞ ചിത്രവും മലയാളത്തിലുണ്ട്.

ഡോ. ബിജുവിന്റെ വീട്ടിലേക്കുള്ള വഴി, അമല്‍ നീരദിന്റെ ത്രില്ലര്‍ ചിത്രം അന്‍വര്‍ തുടങ്ങിയവ തീവ്രവാദത്തിന്റെ കഥ പറഞ്ഞ ചിത്രങ്ങളാണ്. വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തിന് 2010ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. തുടര്‍ന്ന് വായിക്കൂ... തീവ്രവാദവുമായി ബന്ധപ്പെട്ട് കഥ പറയുന്ന മലയാള ചിത്രങ്ങള്‍.

വീട്ടിലേക്കുള്ള വഴി

പൃഥ്വിരാജിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്ത ചിത്രമാണ് വീട്ടിലേക്കുള്ള വഴി. ഡല്‍ഹിയിലെ ബോംബ് സ്‌ഫോടനത്തില്‍ വച്ച് ഭാര്യയെയും മകനെയും നഷ്ടപ്പെടുന്ന ഡോക്ടര്‍(പൃഥ്വിരാജ്) സ്‌ഫോടനത്തിന്റെ മുഖ്യധാരയായ താരിഖിനെ അന്വേഷിച്ചിറങ്ങുന്നതാണ് ചിത്രം. 2010ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം വീട്ടിലേക്കുള്ള വഴിയെ തേടിയെത്തിയിരുന്നു.

അന്‍വര്‍

2010ല്‍ തന്നെ തീവ്രവാദവുമായി ബന്ധപ്പെട്ട് ഒരുക്കിയ മറ്റൊരു ചിത്രമാണ് അന്‍വര്‍. പൃഥ്വിരാജിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം. മംമ്ത മോഹന്‍ദാസ്, ലാല്‍, പ്രകാശ് രാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച വിജയം നേടി.

ഭഗവാന്‍

പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത ചിത്രമാണ് ഭഗവാന്‍. മോഹന്‍ലാല്‍, ലക്ഷ്മി ഗോപാലസ്വാമി, ഡാനിയേല്‍ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പറഞ്ഞത് തീവ്രവാദവുമായി ബന്ധപ്പെട്ട കഥയായിരുന്നു. ആറ് വ്യത്യസ്ത ലൊക്കേഷനുകളില്‍ ഒരേ സമയത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

കീര്‍ത്തിചക്ര

2006ല്‍ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി മേജര്‍രവി സംവിധാനം ചെയ്ത ചിത്രമാണ് കീര്‍ത്തിചക്ര. ജമ്മു കാശ്മീരിലെ തീവ്രവാദികളുമായി ഇന്ത്യന്‍ സൈന്യം നടത്തുന്ന പോരാട്ടമായിരുന്നു ചിത്രം. തമിഴ് നടന്‍ ജീവയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

കാണ്ഡഹാര്‍

മേജര്‍ രവിയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കാണ്ഡഹാര്‍. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍. അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിച്ച മലയാള ചിത്രമായിരുന്നു. 1999ലെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാന റാഞ്ചലുമായി ബന്ധപ്പെട്ടതാണ് ചിത്രം.

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Terrorism related malayalam film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam