»   » തലസ്ഥാനം പരാജയപ്പെട്ടിരുന്നെങ്കില്‍ രണ്‍ജി പണിക്കരും ഷാജി കൈലാസും എന്ത് ചെയ്യുമായിരുന്നു???

തലസ്ഥാനം പരാജയപ്പെട്ടിരുന്നെങ്കില്‍ രണ്‍ജി പണിക്കരും ഷാജി കൈലാസും എന്ത് ചെയ്യുമായിരുന്നു???

Posted By: Karthi
Subscribe to Filmibeat Malayalam

അധികാരത്തേയും അധികാര വര്‍ഗത്തേയും ഒറ്റയ്ക്ക് നിന്ന് എതിര്‍ക്കുന്ന പൗരുഷമുള്ള കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച എഴുത്തുകാരാണ് രണ്‍ജി പണിക്കര്‍. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒറ്റ തന്തയ്ക്ക് പിറന്ന നട്ടെല്ലുള്ള നായകന്മാര്‍. സുരേഷ് ഗോപിയും മമ്മൂട്ടിയും പകര്‍ന്നാടിയ ഈ കഥാപാത്രങ്ങളും അവരുടെ ഡയലോഗുകളും ഇന്നും മലയാള സിനിമ പ്രേക്ഷകര്‍ക്ക് മന:പ്പാഠമാണ്. 

ഉദയനാണ് താരം ആവര്‍ത്തിക്കുന്നു... നിവിന്‍ പോളി നായകനാകുന്ന കപ്പല്‍ കഥ, 'കൈരളി' മോഷണം???

രണ്‍ജി പണിക്കര്‍ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത് ഷാജി കൈലാസ് എന്ന സംവിധായകനാണ്. ഡോക്ടര്‍ പശുപതി എന്ന നര്‍മ്മ ചിത്രത്തില്‍ തുടങ്ങിയ ഈ കൂട്ടുകെട്ട് ഇന്ന് ആഘോഷിക്കപ്പെടുന്ന തരത്തിലുള്ള ആണത്തമുള്ള നായകന്മാരിലേക്ക് എത്തിയത് തലസ്ഥാനം എന്ന ചിത്രത്തിലൂടെയായിരുന്നു. പക്ഷെ അത്ര എളുപ്പമല്ലായിരുന്നു ആ തുടക്കം.

പ്രവ്യു കണ്ടവര്‍ പറഞ്ഞത്

ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസും രണ്‍ജി പണിക്കരും ഒന്നിച്ച ചിത്രം ആദ്യ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായ പ്രമേയമായിരുന്നു. ചെന്നൈയില്‍ ചിത്രത്തിന്റെ പ്രിവ്യു കണ്ട പലരും രഹസ്യമായി പറഞ്ഞ് പരത്തിയത് സിനിമ ഓടില്ലെന്നായിരുന്നു.

സിനിമ പരാജയപ്പെട്ടിരുന്നെങ്കില്‍

പ്രവ്യു കണ്ടരില്‍ പലരും തിയറ്ററുകാരോടും സിനിമ ഓടില്ലെന്ന് വിളിച്ച് പറഞ്ഞു. സിനിമ പരാജയമായാല്‍ ഈ പണി നിര്‍ത്തി വിദേശത്തോ മറ്റോ പോയി എന്തെങ്കിലും ജോലി ചെയ്യാം എന്നാണ് ഇരുവരും തീരുമാനിച്ചിരുന്നത്. അത്രയ്ക്ക് നെഞ്ചിടിപ്പോടെയാണ് പടത്തിന്റെ ആദ്യ ഷോ കാണാന്‍ തിയറ്ററിലെത്തിയതെന്ന് രണ്‍ജി പണിക്കര്‍ പറയുന്നു.

തിയറ്ററില്‍ സംഭവിച്ചത്

സിനിമയേക്കുറിച്ച് പ്രവ്യു കണ്ടവര്‍ പറഞ്ഞ് പരത്തിയ കാര്യങ്ങള്‍ മാത്രമായിരുന്നില്ല രണ്‍ജി പണിക്കരെ ആശങ്കപ്പെടുത്തിയത്. ചിത്രത്തിലെ നായകനായ സുരേഷ് ഗോപി അന്ന് വലിയ താരമായിരുന്നില്ല. വില്ലനായി എത്തിയ നരേന്ദ്ര പ്രസാദിനേയും ആര്‍ക്കും അറിയുമായിരുന്നില്ല. എന്നിട്ടും ജനം ആ സിനിമ കൈയടിച്ച് സ്വീകരിച്ചു.

ഭൂമിയിലെ നരകം

ജനക്കൂട്ടത്തിന് നടുവിലിരുന്ന സ്വന്തം സിനിമ കാണുന്നതാണ് ഭൂമിയിലെ നരകമെന്ന് രണ്‍ജി പണിക്കര്‍ പറയുന്നത് സ്വന്തം അനുഭവത്തില്‍ നിന്ന് തന്നെയാണ്. ആദ്യ ഷോ കാണുമ്പോഴും പിന്നീട് കണ്ടപ്പോഴുമെല്ലാം ഇത് തന്നെയാണ് തന്റെ അനുഭവം. ഏകലവ്യന്‍ 200ാം ദിവസം തിയറ്ററില്‍ കണ്ടപ്പോഴും ഇതേ ആശങ്ക തന്നെയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

അപ്രതീക്ഷിത ഹിറ്റുകള്‍

എഴുതുമ്പോള്‍ വിചാരിക്കാത്ത കാര്യങ്ങളും ഡയലോഗുമൊക്കെയാണ് പലപ്പോഴും അപ്രതീക്ഷിത ഹിറ്റുകളായി മാറുന്നത്. സൂപ്പര്‍ ഹിറ്റ് ഡയലോഗായ 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന് ഡയലോഗും അത്തരത്തിലൊന്നാണെന്നാണ് അദ്ദേഹം പറയുന്നത്. രണ്‍ജി പണിക്കര്‍ ചിത്രങ്ങളിലെല്ലാം ഇതുപോലെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒട്ടേറെ ഡയലോഗുകള്‍ കാണാം.

അടിപതറിയ ദുബായ്

തുടര്‍ച്ചയായ വിജയങ്ങള്‍ നല്‍കിയ അഹങ്കാരവും ആത്മവിശ്വാസും ദുബായ് എന്ന ചിത്രമെഴുതുമ്പോഴും തനിക്ക് ഉണ്ടായിരുന്നുവെന്ന് രണ്‍ജി പണിക്കര്‍ പറയുന്നു. എന്നാല്‍ സിനിമ പരാജയമായി. ദുബായ്, പ്രജ എന്നീ ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം നല്‍കാതെ വന്നതോടെ സിനിമ ജീവിതം തന്നെ പ്രതിസന്ധിയിലാകുകയായിരുന്നു.

മാര്‍ക്കറ്റ് നിര്‍ണയിക്കുന്ന ഘടകം

നാല് വര്‍ഷത്തോളം സിനിമയില്‍ നിന്ന് മാറി നിന്ന് ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന സിനിമയിലൂടെയായിരുന്നു മടങ്ങി വരവ്. എന്നാല്‍ ആ സിനിമ വിതരണത്തിന് ഏറ്റെടുക്കാന്‍ പോലും ആരു ഉണ്ടായിരുന്നില്ല. അവസാന വിജയമാണ് സിനിമയില്‍ ഒരാളുടെ മാര്‍ക്കറ്റ് നിര്‍ണയിക്കുന്നത്. പരാജയപ്പെട്ടാല്‍ വീണ്ടും പൂജ്യമായി മാറും.

English summary
If Thalasthanam was a flop what were Renji Pancker and Shaji Kailas planned to leave film industry and search for other job. But the movie was a hit with out super hero and well known villain.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam