twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    50 കോടി ക്ലബ്ബിലേക്ക് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ബോക്‌സോഫീസില്‍ ജയറാമിന്റെ പട്ടാഭിരാമനും മിന്നിച്ചു

    |

    നല്ല സിനിമകള്‍ക്ക് ബിഗ് ബജറ്റോ സൂപ്പര്‍ താരങ്ങളോ വേണ്ടെന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ് മലയാള സിനിമാലോകം. പുതുമുഖങ്ങളെ മുന്‍നിര്‍ത്തി പരീക്ഷണ സിനിമകളൊരുക്കാന്‍ പലരും ധൈര്യം കാണിച്ചതോടെയാണ് നിരവധി ഹിറ്റുകള്‍ പിറന്നത്. അടുത്ത കാലത്തായി ബോക്‌സോഫീസില്‍ കൊടുങ്കാറ്റ് അടിപ്പിച്ച നിരവധി കൊച്ച് സിനിമകളുണ്ട്.

    അക്കൂട്ടത്തിലൊന്ന് തണ്ണീര്‍മത്തന്‍ ദിനങ്ങളാണ്. സ്‌കൂള്‍കഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമ റിലീസിനെത്തി ഒരു മാസം കഴിഞ്ഞിട്ടും നല്ല പ്രകടനമാണ്. ഇപ്പോഴിതാ ജയറാമിന്റെ സിനിമയും ബോക്‌സോഫീസില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. കൂടുതല്‍ വിവരങ്ങളിങ്ങനെ...

    കളക്ഷന്‍ വിവരങ്ങള്‍

    കുടുംബ പ്രേക്ഷകരുടെ പ്രിയനടനായിരുന്ന ജയറാമിന് ഇടക്കാലത്ത് പരാജയ സിനിമകളായിരുന്നു കൂടുതലും. കഴിഞ്ഞ വര്‍ഷമെത്തിയ പഞ്ചവര്‍ണതത്തയിലൂടെ ശക്തമായ തിരിച്ച് വരവായിരുന്നു ജയറാം നടത്തിയത്. ശേഷം വേറെയും സിനിമകള്‍ തിയറ്ററുകളും ബോക്‌സോഫീസും നിറച്ചു.

    അക്കൂട്ടത്തിലേക്ക് പുതിയൊരു സിനിമ കൂടി എത്തിയിരിക്കുകയാണ്. ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമന്‍ ആണ് കഴിഞ്ഞ ആഴ്ച റിലീസിനെത്തിയത്. ഫാമിലി എന്റര്‍ടെയിനറും ത്രില്ലര്‍ ഘടകങ്ങളെല്ലാം ചേര്‍ത്താണ് സിനിമ ഒരുക്കിയത്.

     കളക്ഷന്‍ വിവരങ്ങള്‍

    ജയറാം കണ്ണന്‍ താമരക്കുളം കൂട്ടുകെട്ടില്‍ പിറക്കുന്ന നാലാമത്തെ സിനിമയാണെന്നുള്ള പ്രത്യേകതയും പട്ടാഭിരാമനുണ്ട്. ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന ഒരു കുടുംബത്തിലെ അംഗമാണ് പട്ടാഭിരാമന്‍. ഇയാള്‍ സെക്രട്ടേറിയേറ്റിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്.

    ഒരു പ്രത്യേക സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ആക്ഷന്‍, കോമഡി രംഗങ്ങളെല്ലാം ഉള്‍പ്പെടുത്തി ഒരുക്കിയിരിക്കുന്ന സിനിമയ്ക്ക് റിലീസ് ദിവസം മുതല്‍ നല്ല അഭിപ്രായങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്.

     കളക്ഷന്‍ വിവരങ്ങള്‍

    ഇതോടെ ബോക്‌സോഫീസിലും മോശമില്ലാത്ത തുടക്കം ലഭിച്ചു. സമീപകാലത്ത് പിറന്ന ജയറാമിന്റെ സിനിമകളെ അപേക്ഷിച്ച് വമ്പന്‍ സ്വീകരണമാണ് പട്ടാഭിരാമനിലൂടെ ലഭിച്ചിരിക്കുന്നത്. ആദ്യ മൂന്ന് ദിവസങ്ങള്‍ കൊണ്ട് 1.93 കോടി രൂപയോളം സിനിമ ഗ്രേസ് കളക്ഷനായി നേടിയിട്ടുണ്ടെന്നാണ് ഔദ്യോഗികമല്ലാത്ത കണക്ക് വിവരങ്ങള്‍. കേരള ബോക്‌സോഫീസിലും നല്ലൊരു വരുമാനമുണ്ടാക്കാന്‍ പട്ടാഭിരാമന് കഴിയുന്നുണ്ടെന്നാണ് അറിയുന്നത്. എന്തായാലും വരും ദിവസങ്ങളില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

     കളക്ഷന്‍ വിവരങ്ങള്‍

    അയ്യര്‍ ദ ഗ്രേറ്റ് എന്ന ടാഗ്ലൈനോടെ എത്തിയ ചിത്രത്തില്‍ ഷീലു എബ്രഹാം, പ്രേം കുമര്‍, മിയ ജോര്‍ജ്, മാധുരി, ബൈജു, സുധീര്‍ കരമന, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സായി കുമാര്‍, ദേവന്‍, ജനാര്‍ദ്ദനന്‍, തെസ്നി ഖാന്‍, എന്നിങ്ങനെ നിരവധി താരങ്ങളാണ് അണിനിരന്നത്.

    അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യൂവാണ് നിര്‍മാണം. ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കുമ്പോള്‍ എം ജയചന്ദ്രനാണ് സംഗീതം പകരുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് ജയറാമും കണ്ണന്‍ താമരക്കുളം ഒന്നിക്കുന്നത്. ആട് പുലിയാട്ടം, അച്ചായന്‍സ് എന്നീ സിനിമകളാണ് ഇതേ കൂട്ടുകെട്ടിലെത്തിയ മറ്റ് ചിത്രങ്ങള്‍.

    കളക്ഷന്‍ വിവരങ്ങള്‍

    പട്ടാഭിരാമന്‍ ബോക്‌സോഫീസില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്നതിനൊപ്പം മറ്റൊരു സിനിമ കൂടിയുണ്ട്. ജൂലൈ അവസാന ആഴ്ചകളില്‍ തിയറ്ററുകളിലേക്ക് എത്തിയ തണ്ണീര്‍മത്തന്‍ ദിനങ്ങളാണ് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നത്.

    പുതുമുഖങ്ങളെ അണിനിരത്തി ഗിരീഷ് എഡി സംവിധാനം ചെയ്ത സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസ് നായകനാവുമ്പോള്‍ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനശ്വര രാജനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

    കളക്ഷന്‍ വിവരങ്ങള്‍

    ഇതിനകം ബോക്‌സോഫീസില്‍ വലിയൊരു തുകയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. അടുത്തിടെയാണ് നാല്‍പത് കോടിയോളം ലഭിച്ചിട്ടുണ്ടെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയത്. ഈ ചിത്രത്തെ പറ്റിയുള്ള പുതിയ കണക്ക് വിവരങ്ങളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

    റിലീസിനെത്തി നാല്‍പത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അമ്പത് കോടി ക്ലബ്ബിലേക്ക് എത്തുകയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. കേവലം 1.76 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമയാണെന്നുള്ളതാണ് തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ വിജയത്തെ ആഘോഷമാക്കാനുള്ള കാരണം.

    കളക്ഷന്‍ വിവരങ്ങള്‍

    വിനീത് ശ്രീനിവാസനാണ് ചിത്രത്തില്‍ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്ലസ്ടു കാലഘട്ടത്തില്‍ ഉണ്ടാവുന്ന പ്രണയവും സൗഹൃദവും പ്രണയവും മറ്റ് സംഘര്‍ഷങ്ങളുമെല്ലാമാണ് സിനിമയുടെ പ്രമേയം. അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും മനോഹര സ്‌കൂള്‍ സിനിമയായിട്ടാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

    ജോമോന്‍ ടി ജോണ്‍ ആണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്തത്. രണ്ട് കോടിയോളം രൂപയ്ക്ക് സിനിമയുടെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് നേടിയെന്നാണ് അറിയാന്‍ കഴിയുന്നത്.

    English summary
    Thanneermathan Dinangal And Pattabhiraman Movie Collection Reports
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X