For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  26 വര്‍ഷമാണ് ഒരുമിച്ച് ജീവിച്ചത്; അതിൽ നിന്നും കിട്ടിയ സമ്മാനമാണ് മകൾ സൗഭാഗ്യ, ഭർത്താവിനെ കുറിച്ച് താര കല്യാൺ

  |

  നടി താര കല്യാണും മകള്‍ സൗഭാഗ്യയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ആദ്യം ടിക്‌ടോക് വീഡിയോസിലൂടെയാണെങ്കില്‍ പിന്നീട് യൂട്യൂബ് ചാനലിലൂടെയായി. ഇപ്പോള്‍ സൗഭാഗ്യയുടെ മകള്‍ സുദര്‍ശനയുടെ വിശേഷങ്ങളുമായിട്ടാണ് ഇരുവരും എത്താറുള്ളത്. കുടുംബത്തിലെ ഇളയതലമുറയായിട്ടെത്തിയ സുധാപ്പൂവിന് പ്രേക്ഷകര്‍ക്കിടയിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

  Also Read: ഭാര്യയുടെ കൂടെ റൂമിലേക്ക് പോയി കാര്യങ്ങള്‍ക്ക് തീരുമാനമാക്കൂ; കല്യാണം കഴിഞ്ഞത് മുതലുള്ള ചോദ്യങ്ങളെ പറ്റി നടന്‍

  അതേ സമയം തന്റെ വിവാഹനാളിനെ കുറിച്ച് താര കല്യാണ്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. ഭര്‍ത്താവ് മുന്‍പ് അന്തരിച്ചെങ്കിലും ഇരുപത്തിയാറ് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചിരുന്നതിനെ പറ്റിയും അത്രയും കാലത്തിനിടയില്‍ കിട്ടിയ വലിയ സമ്മാനത്തെ കുറിച്ചും താര സൂചിപ്പിക്കുന്നു. കെല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു താരയും രാജറാമും വിവാഹിതരായത്.

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും മാധ്യമപ്രവര്‍ത്തകനുമായിരുന്നു താര കല്യാണിന്റെ ഭര്‍ത്താവ് രാജറാം. ഒരു ടെലിവിഷന്‍ ചാനലിന്റെ പ്രോഗ്രാം എഡിറ്റര്‍ കൂടിയായിരുന്ന രാജറാം ഇരുപതിലധികം മെഗാസീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകളിലും ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള താരം 2017 ജൂലൈ മുപ്പതിനാണ് അന്തരിക്കുന്നത്. വൈറല്‍ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

  Also Read: 'ആറ് മാസം കഴിഞ്ഞ് ഞാൻ പോയി, എല്ലാം നേരിട്ടത് പൃഥി; എന്റെ രൂപത്തെ വരെ കുറ്റപ്പെടുത്തി'; സുപ്രിയ

  ഭര്‍ത്താവിന്റെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും ഇനിയും മുക്തയാവാന്‍ താരയ്ക്ക് സാധിച്ചിട്ടില്ലെന്ന് നടി പറഞ്ഞിരുന്നു. വിവാഹം കഴിയുന്നത് വരെ മകളും നര്‍ത്തകിയും നടിയുമായ സൗഭാഗ്യ വെങ്കിടേഷിനൊപ്പമായിരുന്നു താര താമസിച്ചിരുന്നത്. ഇപ്പോള്‍ അവിടുന്ന് മാറി ഇരുവരും അടുത്തടത്തായിട്ടാണ് താമസം. ഇതിനിടയിലാണ് താരയുടെയും രാജറാമിന്റെയും വിവാഹ വാര്‍ഷികം കൂടി എത്തുന്നത്. വിവാഹത്തിന്റെ ഫോട്ടോസടക്കം പങ്കുവെച്ചാണ് താരയിപ്പോള്‍ വന്നിരിക്കുന്നത്.

  'ഇരുപത്തിയാറ് വര്‍ഷം ഒരുമിച്ചുള്ള കൂട്ടുകെട്ട് (1991 ജനുവരി 21 മുതല്‍ 2017 ജൂലൈ 30 വരെ). കെല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചാണ് ഞങ്ങള്‍ വിവാഹിതരായത്. അതില്‍ നിന്നും എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമായിരുന്നു സൗഭാഗ്യ. ഇപ്പോള്‍ അത് സുധാപ്പൂ ആണ്. ശ്രീ പത്മനാഭ സ്വാമിയുടെ അനുഗ്രഹത്തിന് നന്ദി. നിങ്ങളുടെ താമര പാദങ്ങളാണ് എപ്പോഴും എന്റെ ശരണാഗതി', എന്നുമാണ് താരകല്യാണ്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

  പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ താരകല്യാണിന് ആശംസകള്‍ അറിയിച്ച് എത്തുകയാണ് ആരാധകര്‍. നിങ്ങളുടെ ഭര്‍ത്താവ് ശരിക്കും ഹൃദയം സ്പര്‍ശിച്ച ആളാണ്. നിങ്ങളെ ചെറുപ്പത്തില്‍ ഒരു ആശുപത്രിയില്‍ വച്ച് കണ്ടിട്ടുണ്ടെന്ന് പറഞ്ഞാണ് ഒരു ആരാധകന്‍ എത്തിയത്. സുധാപ്പൂ അമ്മൂമ്മയെ പോലെയുണ്ടെന്നാണ് ഭൂരിഭാഗം പേരുടെയും കമന്റ്. താരയുടെ അതേ മുഖമാണ് കൊച്ചുമകള്‍ക്കും ലഭിച്ചത്. ഇനി അമ്മൂമ്മയുടെ മകളായി അവളും വളരട്ടെ എന്ന് ആശംസിക്കുകയാണ് പ്രിയപ്പെട്ടവര്‍.

  ഇതിനൊപ്പം സൗഭാഗ്യയെ കുറിച്ചും ചോദ്യങ്ങള്‍ വരുന്നുണ്ട്. മാതാപിതാക്കളെ പോലെ സൗഭാഗ്യയും അഭിനയത്തിലേക്ക് ചുവടുവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മുതലാണ് സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറും ഒരുമിച്ച് അഭിനയിക്കാനെത്തുന്നത്. ഇരുവരും ഭാര്യ ഭര്‍ത്താക്കന്മാരായി തന്നെ അഭിനയിച്ചെന്നുള്ള സന്തോഷവും ഉണ്ടായിരുന്നു.

  English summary
  Thara Kalyan Remembers Her Late Husband Rajaram On Her 26th Wedding Anniversary. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X