»   » ബോക്‌സ് ഓഫീസില്‍ കുതിച്ച് കയറിയ മമ്മൂട്ടി ചിത്രത്തെ ഒറ്റയടിക്ക് പെട്ടിയിലാക്കി സുരേഷ് ഗോപി...

ബോക്‌സ് ഓഫീസില്‍ കുതിച്ച് കയറിയ മമ്മൂട്ടി ചിത്രത്തെ ഒറ്റയടിക്ക് പെട്ടിയിലാക്കി സുരേഷ് ഗോപി...

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ എല്ലാത്തിനേക്കാളും പ്രധാനമാണ് സമയം. കഴിവും അവസരങ്ങളും ഉണ്ടായിട്ടും പലരും ശ്രദ്ധിക്കപ്പെടാതെ പോകുന്നതും മികച്ച ചിത്രമെന്ന് പില്‍ക്കാലത്ത് വിശേഷിപ്പിക്കപ്പെടുന്ന ചിത്രങ്ങള്‍ തിയറ്ററില്‍ വന്‍പരാജയമാകുന്നതും ഇതേ സമയ ദോഷം കൊണ്ട് തന്നെ.

ഒരു പുരുഷന് കീഴ്‌പ്പെടാന്‍ കഴിയില്ല, വിവാഹം സ്പീഡ് ബ്രേക്കറാണെന്നും പ്രഭാസിന്റെ നായിക

ഒറ്റയ്ക്ക് പറ്റാഞ്ഞിട്ടാണോ, ജയറാം ഇനി ദുല്‍ഖറിനൊപ്പം... ശരിക്കും ഭാഗ്യം പരീക്ഷിക്കുന്നതാരാ?

മികച്ച തുടക്കം ലഭിച്ച സൂപ്പര്‍ സ്റ്റാര്‍ ചിത്രം പൊട്ടന്നൊരു സുപ്രഭാതത്തില്‍ മുടക്ക് മുതല്‍ പോലും തിരിച്ച് ലഭിക്കാത്ത വിധത്തില്‍ തകര്‍ന്നടിഞ്ഞതിന്റെ അനുഭവമുള്ള നിര്‍മാതാവാണ് സമയത്തേക്കുറിച്ച് മനസ് തുറക്കുന്നത്. കിരീടത്തിന് ശേഷം നിര്‍മിച്ച മമ്മൂട്ടി ചിത്രം പരാജയമായതിനേക്കുറിച്ച് കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മാതാവ് ദിനേശ് പണിക്കര്‍.

കിരീടത്തിന് ശേഷം മമ്മൂട്ടിക്കൊപ്പം

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ കിരീടം എന്ന ചിത്രത്തിന് ശേഷം നടനും നിര്‍മാതാവുമായി ദിനേശ് പണിക്കര്‍ മമ്മൂട്ടിയെ നായകനാക്കി നിര്‍മിച്ച ചിത്രമാണ് സ്റ്റാലിന്‍ ശിവദാസ്. ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ പരാജയമായി.

പ്രതീക്ഷ നല്‍കിയ ചിത്രം

പ്രതീക്ഷകളോടെ തിയറ്ററില്‍ എത്തിയ ചിത്രമായിരുന്ന സ്റ്റാലിന്‍ ശിവദാസ്. വലിയ ക്യാന്‍വാസിലുള്ള ചിത്രമായിരുന്നിട്ടും കുറഞ്ഞ ബജറ്റിലാണ് സംവിധായകന്‍ ടിഎസ് സുരേഷ് ബാബു ചിത്രം പൂര്‍ത്തിയാക്കിയതെന്ന് ദിനേശ് പണിക്കര്‍ പറയുന്നു. 30 ദിവസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.

മികച്ച തുടക്കം

1999 ആഗസ്റ്റ് എട്ട് വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററിലേക്ക് എത്തിയത്. മികച്ച കളക്ഷനാണ് ചിത്രത്തിന് ആദ്യത്തെ രണ്ട് ദിവസവും കിട്ടിയത്. ഇതേ സ്ഥിതി തുടര്‍ന്നാല്‍ ആദ്യ ആഴ്ച പൂര്‍ത്തിയാകുമ്പോഴേക്കും ചിത്രത്തിന് മുടക്ക് മുതല്‍ തിരിച്ച് കിട്ടേണ്ടതും ആയിരുന്നു.

സമയ ദോഷം

എല്ലാ കണക്കുകളും സ്റ്റാലിന്‍ ശിവദാസിന് അനുകൂലമായിരുന്നു. പക്ഷെ സമയ ദോഷം. സമയം മോശമാണെങ്കില്‍ നമുക്കുള്ള പാര എവിടുന്നെങ്കിലും എത്തുമെന്നാണ് ദിനേശ് പണിക്കര്‍ പറയുന്നു. സുരേഷ് ഗോപിയുടെ രൂപത്തിലായിരുന്നു ഇക്കുറി ഭാഗ്യ ദോഷം എത്തിയത്.

അപ്രതീക്ഷിത റിലീസ്

പല തവണ റിലീസ് മാറ്റിവച്ച്, ഏറെ അനിശ്ചിത്വങ്ങള്‍ക്കൊടുവില്‍ സുരേഷ് ഗോപി ചിത്രം പത്രം റിലീസ് ചെയ്തത് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. സാധാരണ വെള്ളിയാഴ്ചകളില്‍ ചിത്രം റിലീസ് ചെയ്യുമ്പോള്‍ പത്രം റിലീസ് ചെയ്തത് ഞായറാഴ്ചയായിരുന്നു.

ഒരുപടി മുന്നില്‍

സ്റ്റാലിന്‍ ശിവദാസിന്റെ വിതരണവും ദിനേശ് പണിക്കര്‍ തന്നെയായിരുന്നു. സ്റ്റാലിന്‍ ശിവദാസ് 32 പ്രിന്റുകള്‍ റിലീസ് ചെയ്തപ്പോള്‍ പത്രം റിലീസ് ചെയ്തത് 50ഓളം പ്രിന്റുകളായിരുന്നു. മനോരമയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുയര്‍ത്തി പത്രം കാണാന്‍ പ്രേക്ഷകര്‍ അങ്ങോട്ട് പാഞ്ഞു.

തകര്‍ത്ത് കളഞ്ഞു

രണ്ട് ദിവസം മികച്ച രീതിയില്‍ മുന്നോട്ട് നീങ്ങിയ ചിത്രം ഒറ്റയടിക്ക് തകര്‍ന്ന് പോകുകയായിരുന്നു. ഒരാഴ്ച കൊണ്ട് മുടക്ക് മുതല്‍ തിരിച്ച് കിട്ടേണ്ടിയിരുന്ന ചിത്രം വന്‍ പരാജയമായി നഷ്ടത്തിലേക്ക് കൂപ്പ് കുത്തി. പത്രത്തിന്റെ അപ്രതീക്ഷിത റിലീസായിരുന്നു ചിത്രത്തെ തകര്‍ത്തത്.

English summary
That Mammootty movie become a flop because of Suresh Gopi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X