For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദിലീപേട്ടനും അച്ഛനും ചെയ്യാമെങ്കിൽ ഞങ്ങൾക്കും ചെയ്യാം, ഭാര്യയ്ക്ക് അഭിനയിക്കാൻ അവസരം വന്നിരുന്നു'; അർജുൻ

  |

  മലയാള സിനിമയിലെ യുവതാരമാണ് അർജുൻ അശോകൻ. സിനിമയിൽ അരങ്ങേറി അധികം വൈകാതെ തന്നെ നായക വേഷം ലഭിച്ചിട്ടും വലിയ ആരാധക സംഘം ഉണ്ടായിട്ടും അഭിനയത്തിന് പ്രാധാന്യം നൽകുന്ന സൈഡ് റോളുകളും ക്യാരക്ടർ റോളുകളും ചെയ്യാൻ മടിയില്ലാത്ത നടനാണ് അർജുൻ അശോകൻ.

  ഇരുപത്തൊമ്പതുകാരനായ അർജുൻ 2012ലാണ് സിനിമയിലേക്ക് എത്തിയത്. പറവ, വരത്തൻ, മലയൻകുഞ്ഞ്, സൂപ്പർ ശരണ്യ തുടങ്ങി ഒട്ടനവധി നല്ല ചിത്രങ്ങളുടെ ഭാ​ഗമായിട്ടുണ്ട് അർജുൻ.

  Also Read: സാരിയുടുത്ത് ശരിക്കും നടക്കാൻ പോലുമറിയാത്ത ഞാനാണ് ആ കഥാപാത്രം ചെയ്യുന്നത്; അനിയത്തിപ്രാവിലെ അർച്ചിത പറയുന്നു

  തട്ടാശ്ശേരി കൂട്ടമാണ് അർജുൻ നായകനായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ഇപ്പോഴിത സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് അർജുൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

  'തട്ടാശ്ശേരി കൂട്ടം ഒരു കൂട്ടം സു​ഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. എന്റെ കഥാപാത്രത്തിന്റെ പേര് സഞ്ചുവെന്നാണ്. ദിലീപേട്ടനായിരുന്നു ചിത്രത്തിന്റെ നിർമാണം.' ​

  'ഗ്രാന്റ് പ്രൊഡക്ഷൻ പോലൊരു നിർമാണ കമ്പനി എന്നെ നായകനാക്കി ഒരു സിനിമ ചെയ്തുവെന്നതാണ് ഏറ്റവും കൂടുതൽ‌ സന്തോഷിപ്പിച്ച മറ്റൊരു കാര്യം. സിനിമയുടെ സെറ്റിൽ ഇടയ്ക്കിടെ ദിലീപേട്ടൻ വരാറുണ്ടായിരുന്നു. 2019ൽ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞിരുന്നു.'

  'കൊറോണ കാരണം റിലീസ് വൈകിയതാണ്. അച്ഛനും ദിലീപേട്ടനും വാഴയിലെ വെച്ച് ബസ് അലങ്കരിക്കാമെങ്കിൽ ഞങ്ങൾക്ക് ജെസിബി അലങ്കരിക്കാൻ പാടില്ലേ?. ​ക്ലോസ് ഫ്രണ്ട് ​ഗണിപതിയും സിനിമയിലുണ്ടെന്നത് കൂടുതൽ ഹാപ്പിയാക്കി. നേരത്തെ കള്ള് കുടിക്കുമായിരുന്നു.'

  'ഇപ്പോൾ നാല് മാസമായി യാതൊരു പരിപാടിയുമില്ല. നന്നാവാനുള്ള ശ്രമമാണ്. മദ്യപാനം നിർത്താമെന്ന തോന്നൽ സ്വയം വന്നതാണ്. ട്രെയിലറിന് നല്ല അഭിപ്രായം കിട്ടുന്നുണ്ട്. കോളജ് സമയത്ത് തുടങ്ങിയതാണ് മ്യൂസിക്കിനോടുള്ള കമ്പം. ചെറുതായി പാട്ട് പാടും.'

  Also Read: ട്രോളുകൾ വിഷമിപ്പിക്കുന്നെന്ന് രശ്മിക; നിന്നെ പോലെ ആവാൻ പറ്റാത്തവരുടെ വെറുപ്പാണെന്ന് ദുൽഖർ

  'കോളജ് കഴിഞ്ഞപ്പോൾ അച്ഛൻ അത് നിർത്തിച്ചു. വീട്ടുകാരുടെ ടെൻഷൻ മനസിലാക്കി ഞാൻ നിർത്തി. പ്ലസ് വണ്ണായപ്പോഴേക്കും നികിതയുമായി പ്രണയത്തിലായി. പുതിയ പടം കമ്മിറ്റ് ചെയ്ത് കഴിയുമ്പോൾ അച്ഛനോട് പറയും. പിന്നെ അച്ഛൻ സിനിമ കണ്ട് അഭിപ്രായം പറയും.'

  'അല്ലാതെ ഏത് എടുക്കണം ഏത് എടുക്കണ്ട എന്നൊന്നും അച്ഛൻ പറഞ്ഞ് തരാറില്ല. ദിലീപേട്ടന്റെ നിർമാണമാണെന്ന് പറഞ്ഞപ്പോൾ എന്തായാലും ചെയ്യണമെന്ന് അച്ഛൻ പറഞ്ഞു. ഇനി തുറമുഖം അടക്കമുള്ള സിനിമകൾ വരാനുണ്ട്. ബ്രേക്ക് കിട്ടിയാൽ ഉടൻ വീട്ടിൽ വരാൻ ശ്രമിക്കും. ബോസിലൊരു പാവത്താനാണ്.'

  'സംവിധായകൻ എന്ന ‌നിലയിൽ പ്രൂവ് ചെയ്ത ആളാണല്ലോ. ആസിഫ് അലി എന്റെ ഇക്കാക്കയാണ്. വളരെ അടുത്ത ബന്ധമാണ്. ദുൽഖറെന്ന് പറയുമ്പോൾ പറവയാണ് ഓർമ വരുന്നത്. ഓർക്കുട്ട് ഒരു ഓർമ്മക്കുട്ടിലൂടെയാണ് ബാലു വർ​ഗീസിനെ പരിചയപ്പെട്ടത്. അഭിനയിക്കണമെന്നത് ആ​ഗ്രഹമായിരുന്നു.'

  'റൊമാൻസ് ചെയ്യുന്നതിൽ ഭാര്യയ്ക്ക് കുഴപ്പമില്ല. പിന്നെ ഭാര്യമാരുടേതായ ചെറിയ പൊസസീവ്നെസ്സുണ്ട്. നികിതയ്ക്ക് അഭിനയിക്കാൻ ഓഫർ വന്നിരുന്നു. പക്ഷെ അവൾക്ക് താൽപര്യമില്ല. ഒരു അഭിമുഖത്തിന് പോലും വന്നിരിക്കാൻ ഭാര്യയ്ക്ക് താൽപര്യമില്ല.'

  'അജ​ഗജാന്തരം ഷൂട്ടിങ് സമയത്ത് അപകടം പറ്റിയിരുന്നു. അടിക്കിടെ ആൽത്തറയിലെ കരിങ്കല്ലിൽ നടുവിടിച്ച് പരിക്ക് പറ്റിയിരുന്നു', അർജുൻ അശോകൻ പറഞ്ഞു. അര്‍ജുന്‍ അശോകന്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പത്മനാഭനാണ് തട്ടാശ്ശേരി കൂട്ടം സംവിധാനം ചെയ്തിരിക്കുന്നത്.

  ദിലീപിന്റെ സഹോദരനാണ് അനൂപ്. ഗ്രാന്‍ഡ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മിച്ച ചിത്രം നവംബർ 11ന് തിയേറ്ററുകളിലെത്തും. സന്തോഷ് ഏച്ചിക്കാനത്തിന്റേതാണ് തിരക്കഥ.

  ഗണപതി, അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍, അപ്പു, വിജയരാഘവന്‍, ശ്രീലക്ഷ്മി, സിദ്ദിഖ്, ഷൈനി, മാമുക്കോയ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന മറ്റ് താരങ്ങൾ.

  Read more about: arjun ashokan
  English summary
  Thattassery Koottam movie actor Arjun Ashokan open up about his acting life, video goes viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X