»   » തട്ടിപ്പ് കേസില്‍ വാര്‍ത്തകളില്‍ നിറഞ്ഞ മലയാളത്തിലെ മുന്‍നിര നായികമാര്‍

തട്ടിപ്പ് കേസില്‍ വാര്‍ത്തകളില്‍ നിറഞ്ഞ മലയാളത്തിലെ മുന്‍നിര നായികമാര്‍

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് കൈയ്യും കണക്കുമില്ല. സിനിമയിലൂടെ ലഭിച്ച പേര് ദുരുപയോഗം ചെയ്യുന്ന ചിലരാണ് പലപ്പോഴും ഇന്റസ്ട്രിയുടെ ശാപം. പണവും കാമവും മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്ന് പറയാതെ വയ്യ.

പ്രണവ് മോഹന്‍ലാലുമായി പ്രണയത്തിലാണെന്ന് പറഞ്ഞ നടി, ദേ ഇപ്പോള്‍ വിവാഹ നിശ്ചയം കഴിഞ്ഞു.. കാണൂ..

പലപ്പോഴും നായികമാരാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് മുന്നില്‍ നിന്ന് ചുക്കാന്‍ പിടിയ്ക്കുന്നത്. അത്തരത്തില്‍ തട്ടിപ്പ് കേസുകളില്‍ പിടിയിലായ മലയാളത്തിലെ ചില മുന്‍നിര നായികമാരെ കുറിച്ചാണ് ഇനി പറയുന്നത്.. തുടര്‍ന്ന് വായിക്കൂ..

ശാലു മേനോന്‍

നര്‍ത്തകിയും നടിയുമായ ശാലു മേനോന്‍ സോളാര്‍ കേസിന്റെ പേരിലാണ് വാര്‍ത്തകളില്‍ നിറഞ്ഞത് . ഡാന്‍സ് സ്‌കൂളും സീരിയലും മാത്രമുള്ള നടി, അതിനെക്കാള്‍ ആഡംബര ജീവിതമായരുന്നു ശീലിച്ചത്. സോളാര്‍ കേസിലെ ബിജു രാധാകൃഷ്ണനെ പരിചയപ്പെട്ടതിന് ശേഷമാണത്രെ ചെങ്ങനാശ്ശേരിയില്‍ കോടികള്‍ ചെലവിട്ട് വീട് പണിതതും ലക്ഷങ്ങള്‍ വിലയുള്ള കാറ് വാങ്ങിയതും.

ധന്യ മേരി വര്‍ഗ്ഗീസ്

അടുത്തിടെയാണ് നടി ധന്യ മേരി വര്‍ഗ്ഗീസും ഭര്‍ത്താവും തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ടത്. ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്ത ധന്യ, തട്ടിപ്പിനായി ഉപയോഗിച്ചതും തന്റെ താര ഇമേജ് തന്നെയാണ്. സാംസണ്‍ എന്ന പേരില്‍ ധന്യയുടെ ഭര്‍ത്താവ് ജോണും കുടുംബവും ആരംഭിച്ച റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് വഴി കോടികളുടെ തട്ടിപ്പാണ് നടന്നത്. നിക്ഷേപകര്‍ പരാതി നല്‍കാന്‍ തുടങ്ങിയതോടെ കള്ളി വെളിച്ചത്തായി.

ലീന മരിയ പോള്‍

റെഡ് ചില്ലീസില്‍ മോഹന്‍ലാലിനൊപ്പം റോയ കരീന എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ട നടിയാണ് ലീന മരിയ പോള്‍. ആഡംബര ജീവിതം ഇഷ്ടപ്പെടുന്ന ലീന മരിയ പോള്‍ മോഡലിങിലൂടെയാണ് ഇന്റസ്ട്രിയില്‍ എത്തിയത്. തമിഴില്‍ ചില സിനിമകളില്‍ മുഖം കാണിച്ചുവെങ്കിലും നടി എന്ന നിലയില്‍ വളരാന്‍ ലീനയ്ക്ക് സാധിച്ചില്ല. ശേഖര്‍ ചന്ദ്രശേഖര്‍ എന്ന ആള്‍ക്കൊപ്പം ചേര്‍ന്ന് നടി തട്ടിപ്പിലൂടെ പണം സമ്പാദിക്കാന്‍ തുടങ്ങി എന്നാണ് ആരോപണം. നിക്ഷേപത്തിന്റെ ഇരട്ടി തിരിച്ചു നല്‍കാം എന്ന് പറഞ്ഞാണ് തന്റെ താരപദവി ഉപയോഗിച്ച് ലീന കോടികളുടെ തട്ടിപ്പ് നടത്തിയതത്രെ

ശ്വേത ബസു

ഇത് നമ്മുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ശ്വേത ബസുവിനെ മലയാളികള്‍ക്ക് പരിചയം. പണവും കാമവുമാണ് ശ്വേതയെ വഴിവിട്ടു നടക്കാന്‍ പ്രേരിപ്പിച്ചത്. പേരും പെരുമയും മുതലെടുത്ത് അനാശാസ്യം നടത്തി വരികയായിരുന്നു നടി. അറസ്റ്റിലായത് വലിയ വാര്‍ത്തയായി.

'അറിഞ്ഞില്ല മാഡം നിങ്ങള്‍ നടിയാണെന്ന്'പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട നടിമാര്‍

English summary
The Cheating Actresses of Malayalam Cinema

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X