For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയുടെ ഭാര്യ വിളമ്പി തന്ന ബിരിയാണി മൂക്കറ്റം കഴിച്ചു;ദി കിംഗ് പിറന്ന കഥ പറഞ്ഞ് രഞ്ജി പണിക്കര്‍

  |

  മമ്മൂട്ടി എന്ന നടന്‍ മഹാ വിസ്‌ഫോടനമായി മാറിയ, ഷാജി കൈലാസ് എന്ന സംവിധായകന്‍ തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ദി കിങ് പിറന്നിട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 1995 നവംബര്‍ പതിനൊന്നിന് തിയറ്ററുകളിലേക്ക് എത്തിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രഞ്ജി പണിക്കരായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമൊക്കെ മമ്മൂട്ടി കൈയടി വാങ്ങിച്ച ഡയലോഗുകള്‍ക്ക് പിന്നില്‍ വലിയൊരു കഥയുണ്ട്.

  എഴുതാന്‍ താല്‍പര്യമില്ലാഞ്ഞിട്ടും മമ്മൂട്ടിയെ കലക്ടര്‍ ആക്കി മാറ്റിയ കഥ പറയുകയാണ് തിരക്കഥാകൃത്ത് രഞ്ജി പറയുകയാണിപ്പോള്‍. ദി കിംഗിന്റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു തേവള്ളിപ്പറമ്പില്‍ അലക്‌സ് ജോസഫ് പിറന്ന കഥ രഞ്ജി പണിക്കര്‍ വെളിപ്പെടുത്തിയത്.

  ഡോ. പശുപതി എന്ന എന്റെ ആദ്യ സിനിമ എഴുതാന്‍ പുറപ്പെടുമ്പോള്‍ മമ്മൂട്ടി എന്ന നടന്റെ കാല്‍ തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങിയതാണ് ഞാന്‍. പത്രപ്രവര്‍ത്തകനായി നടന്ന കാലത്ത് പലവട്ടം പല കാരണങ്ങള്‍ക്ക് അദ്ദേഹം എന്നോടും ഞാന്‍ അങ്ങോട്ടും കലഹിച്ചിട്ടുണ്ട്. എങ്കിലും സ്വന്തം അനുജന്മാരായ ഇബ്രാഹിംകുട്ടിയ്ക്കും സക്കറിയയ്ക്കും ഒപ്പം എന്നെയും കൂടെ കൂട്ടിയിട്ടുണ്ട് പലേടത്തും പലതിനും. ഗിരിനഗറിലെ വീട്ടില്‍ എനിക്ക് സ്വന്തം വീട്ടിലെന്ന പോലെ എപ്പോള്‍ വേണമെങ്കിലും ചെന്ന് കയറാം. വയറ് നിറച്ച് ഭക്ഷണം വിളമ്പിക്കിട്ടും. ഇച്ചാക്ക എന്ന് വിളിക്കാന്‍ പോന്ന സനേഹം തരും. ഉണ്ടും ഉറങ്ങിയും ആ വീട്ടില്‍ പലനാള്‍ കഴിഞ്ഞിട്ടുണ്ട്. മമ്മൂക്കയുടെ ചെമ്പിലെ തറവാട്ടില്‍ എനിക്കും സ്ഥിരാംഗത്വമുണ്ട്. ശാപ്പാടും ഉറങ്ങാന്‍ ചായ്പു മുറിയും ഉണ്ട്.

  മനസില്‍ ഞാന്‍ പ്രതിഷ്ഠിച്ചിരുന്നത് തികഞ്ഞ ഗുരുത്വത്തോടെയാണ്. അതുകൊണ്ട്, നോക്കാന്‍ സൗകര്യമില്ല, എന്നൊന്നും വെട്ടിത്തുറന്ന് പറയാന്‍ പറ്റില്ല. എങ്കിലും ഫോണ്‍ കോള്‍ കഴിഞ്ഞപ്പോള്‍ ഷാജിയോട് അറുത്ത് മുറിച്ച് പറഞ്ഞു, നീ ചെയ്‌തോളൂ. ഞാനില്ല. 'സോറി അക്ബറേ- വേറെ ആരെങ്കിലും എഴുതട്ടേ. നിങ്ങള്‍ മമ്മൂക്കയുടെ ഡേറ്റ് കിട്ടിയത് കളയണ്ട. അക്ബറിന്റെ മുഖം ഇരുണ്ട് മൂടി പോയി. ഞാന്‍ പതുക്കേ എന്റെ പണികളിലേക്ക് തിരിഞ്ഞു. ഷാജിയും അക്ബറും യാത്ര പറഞ്ഞിറങ്ങി. ഞാന്‍ ആ സംഭവം തന്നെ മറന്നു.

  രണ്ട് ദിവസം കഴിഞ്ഞ് കാണും, സാറിന്റെ അമ്മ ഫോണില്‍ എന്നും ജീവനക്കാരന്‍ വന്ന് പറഞ്ഞു. കടലാസ് ഒതുക്കി വച്ച് ചെന്ന് ഫോണെടുത്തു. അത്യാവശ്യമില്ലെങ്കില്‍ ഞാന്‍ എവിടെയെങ്കിലും എഴുതാന്‍ മാറിയിരിക്കുമ്പോള്‍ ഫോണ്‍ വിളിക്കുന്ന പതിവ് അമ്മയ്ക്കും അച്ഛനുമില്ല. 'കുഞ്ഞേ... ്അയുടെ ശബ്ദം. ഞാന്‍ വളര്‍ന്ന് മുതുക്കനായെങ്കിലും എന്റെ അമ്മ മരിക്കും വരെ എന്നെ കുഞ്ഞേ എന്നെ വിളിച്ചിട്ടുള്ളു'. ഇന്നലെ ഇവിടെ വീട്ടില്‍ ഒരാള്‍ വന്നു. ഒരു അക്ബര്‍. പ്രൊഡ്യൂസര്‍, ഞാന്‍ ഒന്ന് നടുങ്ങി. അക്ബര്‍ എന്തിന് എന്റെ അമ്മയെ ചെന്ന് കാണണം.

  നീ അയാള്‍ക്ക് സിനിമ എഴുതി കൊടുക്കണം. അമ്മയുടെ ശബ്ദത്തിലിപ്പോള്‍ കല്‍പ്പനയാണ്. അമ്മേ... ഞാന്‍ എതിര്‍ത്ത് പറയാന്‍ അമ്മ അനുവദിച്ചില്ല. ഇങ്ങോട്ടൊന്നും പറയണ്ട. നിന്റെ സിനിമാ കാര്യത്തിലൊന്നും ഞാന്‍ ഇന്ന് വരെ തലയിട്ടിട്ടുണ്ടോ? ഞാന്‍ മറുപടി പറയാതെ ഫോണ്‍ പിടിച്ച് നിന്നു. അക്ബര്‍ കുറേ സങ്കടങ്ങള്‍ പറഞ്ഞ് കരഞ്ഞു. നീ എഴുതി കൊടുത്താല്‍ അയാളുടെ പ്രശ്‌നങ്ങള്‍ തീരും. നീ എഴുതും എന്ന് ഞാന്‍ വാക്ക് പറഞ്ഞു. ഇനി നിനക്ക് തോന്നിയത് പോലെ ഞാന്‍ എന്തെങ്കിലും പറയും മുന്‍പ് അമ്മ ഫോണ്‍ വച്ചു. അമ്മ പറഞ്ഞാല്‍ ഞാന്‍ മറുത്തൊരു വാക്ക് പറായന്‍ ധൈര്യപ്പെടില്ലെന്ന് ഷാജിക്കറിയാം.

  അക്ബറിനെ അമ്മയ്ക്ക് അടുത്തേക്ക് അയച്ചതും ഷാജിയല്ലാതെ മറ്റാര്? പിന്നീട് ഞാന്‍ കൂടുതല്‍ ഒന്നും അന്വേഷിച്ചില്ല. മാഫിയയുടെ പണികള്‍ കഴിഞ്ഞ് മദ്രാസില്‍ നിന്ന് മടങ്ങിയെത്തി. അരോമയ്ക്ക് വേണ്ടി അടുത്ത സിനിമ പറഞ്ഞ് ഉറപ്പിച്ചിരുന്നു. കമ്മീഷ്ണര്‍. അതും കഴിഞ്ഞപ്പോള്‍ അക്ബര്‍ കറുത്ത അംബാസിഡര്‍ കാര്‍ ഓടിച്ച് വന്നു. അമ്മയുടെ വാക്കാണ്. ഞാന്‍ പേനയും കടലാസും പെട്ടിയും എടുത്ത് അക്ബറിനൊപ്പം ഇറങ്ങി. ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും തകര്‍ക്കങ്ങള്‍ക്കുമൊടുവില്‍ കമ്മീഷ്ണര്‍ കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി കലക്ടര്‍ പിടിക്കാമെടാ എന്ന ഷാജിയുടെ നിര്‍ദ്ദേശം ഒടുവില്‍ അങ്ങനെ തന്നെ ഉറപ്പിച്ചു.

  മമ്മുക്കയുടെ The King | Old Movie Review | filmibeat Malayalam

  എഴുത്ത് പലവട്ടം മുടങ്ങി. മമ്മൂക്കയുടെ ഡേറ്റ് മാറ്റേണ്ടി വന്നു. ഇടയ്ക്ക് ഒരിക്കല്‍ മദിരാശിയില്‍ ചെന്നപ്പോള്‍ മമ്മൂക്ക പ്രസാദ് സ്റ്റുഡിയോയില്‍ നിന്ന് ഹൈജാക്ക് ചെയ്ത് അഡയാറിലെ വീട്ടില്‍ കൊണ്ട് പോയി. എന്താ കഥ? ഷാജിയും അക്ബറും നിശബ്ദര്‍. കലക്ടര്‍ ഒറ്റ വാക്കില്‍ ഞാന്‍ മറുപടി പറഞ്ഞു. ഭാഭി (മമ്മൂക്കയുടെ ഭാര്യ സുല്‍ഫത്ത്) വിളമ്പി തന്ന ബിരിയാണി മൂക്കറ്റം കഴിച്ച് ഞാന്‍ ബലം പിടിച്ച് ഒന്നും വിട്ട് കൊടുക്കാതെ ഇരുന്നു. കാല്‍ തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി തിരക്കഥയെഴുതാനിറങ്ങിയവന്റെ പൊട്ട വാശി പുറത്ത് തന്ന് മമ്മൂട്ടി എന്ന ഹൃദയ വലിപ്പം നോക്കാതെ എന്നെ നോക്കി സ്‌നേഹത്തോടെ ചിരിച്ച് ഭാഭിയും.

  English summary
  The King Turns 25: Renji Panicker Revealed His Bond With Megastar Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X