twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രമുഖരുടെ ജീവിതകഥ പറഞ്ഞ ചിത്രങ്ങള്‍

    By Lakshmi
    |

    പ്രമുഖരുടെയും പ്രശസ്തരുടെയും ജീവിതകഥകള്‍ ആസ്പദമാക്കിയുള്ള ചിത്രങ്ങള്‍ എല്ലാ ഭാഷകളിലുമുണ്ടാകുന്നുണ്ട്. രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, സാഹിത്യകാരന്മാര്‍, അഭിനേതാക്കള്‍ എന്നുവേണ്ട ജീവിതത്തിന്റെ ഏത് മേഖലകളിലും വ്യക്തിമുദ്രപതിപ്പിച്ച സംഭവബഹുലമായ ജീവിതം നയിച്ച പലരുടെയും കഥകള്‍ നമ്മള്‍ വെള്ളിത്തിരയില്‍ കണ്ടിട്ടുണ്ട്.

    സിനിമാ താരങ്ങളുടെ തന്നെ ജീവിതകഥകള്‍ പ്രമേയമായി എത്രയോ ചിത്രങ്ങള്‍ വന്നിട്ടുണ്ട്. ഹിന്ദിയിലും തമിഴിലും മലയാളത്തിലുമെല്ലാം ഇത്തരം ഏറെ ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ആത്മഹത്യ ചെയ്ത നടിമാര്‍, ഒരുകാലത്ത് ജ്വലിച്ചുനിന്ന നടന്മാര്‍, സിനിമയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയ സംവിധായകര്‍ എന്നിങ്ങനെയുള്ളവരെക്കുറിച്ചെല്ലാം ചിലച്ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അവയില്‍ ശ്രദ്ധിക്കപ്പെട്ട ചില ചിത്രങ്ങള്‍ ഇതാ..

    ദി ഡേര്‍ട്ടി പിക്ചര്‍

    ജീവിതകഥകളുമായി എത്തിയ ചിത്രങ്ങള്‍

    ഒരുകാലത്ത് തെന്നിന്ത്യയെ ഇളക്കിമറിച്ച മാദക താരം സില്‍ക് സ്മിതയുടെ ജീവിത കഥയുമായിട്ടാണ് ഏക്ത കപൂര്‍ നിര്‍മ്മിച്ച ദി ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രമെത്തിയത്. വിദ്യ ബാലനായിരുന്നു സ്മിതയുടെ വേഷമവതരിപ്പിച്ചത്. ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതേസമയം വലിയ വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്.

    ക്ലൈമാക്‌സ്

    ജീവിതകഥകളുമായി എത്തിയ ചിത്രങ്ങള്‍

    സില്‍ക് സ്മിതയുടെ തന്നെ ജീവിത കഥയെ ആസ്പദമാക്കി മലയാളത്തിലെത്തിയ പടമായിരുന്നു ക്ലൈമാക്‌സ്. സന ഖാനായിരുന്നു ഇതില്‍ സില്‍ക് സ്മിതയായി എത്തിയത്. തമിഴിലും ഡെബ്ബ് ചെയ്തിറക്കിയ ചിത്രം പക്ഷേ പ്രതീക്ഷിച്ചത്ര ശ്രദ്ധിക്കപ്പെട്ടില്ല. മാത്രമല്ല ഗ്ലാമറിന്റെ അതിപ്രസരമുണ്ടെന്ന വിമര്‍ശനവും ഏറെ ഉണ്ടായി.

     സെല്ലുലോയ്ഡ്

    ജീവിതകഥകളുമായി എത്തിയ ചിത്രങ്ങള്‍

    മലയാളസിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെസി ഡാനിയേലിന്റെ ജീവിതകഥയെ ആസ്പദമാക്കിയെടുത്ത ചിത്രമാണ് സെല്ലുലോയ്ഡ്. പൃഥ്വിരാജ് നായകനായ ചിത്രം കമലാണ് സംവിധാനം ചെയ്തത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ചിത്രം സ്വന്തമാക്കി. ഏറെ പ്രശംസിക്കപ്പെട്ട ചിത്രത്തിലെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉയര്‍ന്നിരുന്നു.

    തിരക്കഥ

    ജീവിതകഥകളുമായി എത്തിയ ചിത്രങ്ങള്‍

    പൃഥ്വിരാജ്, പ്രിയാമണി, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തി രഞ്ജിത്ത് ഒരുക്കിയ തിരക്കഥയെന്ന ചിത്രം മികച്ചൊരു കഥ പറഞ്ഞ ചിത്രമായിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ഏറെ ബന്ധമുള്ളൊരു കഥയാണ് രഞ്ജിത്ത് പറഞ്ഞത്. എന്നാല്‍ പൂര്‍ണമായും ശ്രീദേവിയുടെ കഥയല്ലെന്നും അവരുടെ ജീവിതകഥയും ചിത്രത്തിന്റെ കാര്യത്തില്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന് രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു.

    ഇവന്‍ മേഘരൂപന്‍

    ജീവിതകഥകളുമായി എത്തിയ ചിത്രങ്ങള്‍

    മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ ജീവിതകഥയുമായി എത്തിയ ചിത്രമായിരുന്നു ഇവന്‍ മേഘരൂപന്‍. പ്രകാശ് ബാരെ, പത്മപ്രിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം പക്ഷേ വലിയ വിമര്‍ശനങ്ങള്‍ക്കിടയായി. പിയെ അപമാനിച്ചുവെന്നും മറ്റുമുള്ള രീതിയിലായിരുന്നു വിമര്‍ശനങ്ങള്‍ വന്നത്. ഈ ചിത്രവും അധികം ശ്രദ്ദിക്കപ്പെടാതെ പോവുകയാണ് ഉണ്ടായത്.

    ഇരുവര്‍

    ജീവിതകഥകളുമായി എത്തിയ ചിത്രങ്ങള്‍

    സിനിമയില്‍ നിന്നെത്തി തമിഴകരാഷ്ട്രീയം വാണ എജി ആറിന്റെയും എംകെ കരുണാനിധിയുടെയും കഥ പറഞ്ഞ ചിത്രമായിരുന്നു ഇരുവര്‍. മോഹന്‍ലാല്‍ പ്രകാശ് രാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തില്‍ ഐശ്വര്യയാണ് നായികയായി എത്തിയത്. അക്കാലത്ത് വന്‍ ബജറ്റിലെടുത്ത ചിത്രം പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.

    ലേഖയുടെ മരണം ഒരു ഫഌഷ് ബാക്ക ്

    ജീവിതകഥകളുമായി എത്തിയ ചിത്രങ്ങള്‍

    മുന്‍കാല നടിയായ ശോഭയുടെ ജീവിതമാണ് ഈ ചിത്രത്തിന് ഇതിവൃത്തമായതെന്നാണ് പറയപ്പെടുന്നത്. അണിയറക്കാര്‍ അന്നും ഇന്നും ഇക്കാര്യം അംഗീകരിച്ചിട്ടില്ലെങ്കിലും ചിത്രം നല്‍കുന്ന എല്ലാ സൂചനകളും അതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ചലച്ചിത്രരംഗത്തെ പ്രമുഖനായിരുന്ന ബാലു മഹേന്ദ്രയുമായുള്ള പ്രണയം തകര്‍ന്നതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു നടി ശോഭ. കെജി ജോര്‍ജ്ജ്, ഗോപി, നളിനി എന്നിവരായിരുന്നു ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്.

    അഭിനേത്രി

    ജീവിതകഥകളുമായി എത്തിയ ചിത്രങ്ങള്‍

    കനന്നഡയിലെ മുന്‍കാലതാരം കല്‍പനയുടെ ജീവിതകഥപറഞ്ഞ ചിത്രമാണ് അഭിനേത്രിയെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. പൂജ ഗാന്ധി നായികയായ ഈ ചിത്രം ഒരുകാലത്ത് തിളങ്ങിനില്‍ക്കുകയും പ്രണയത്തകര്‍ച്ചയോടെ ദുരന്തമായി മാറുകയും ചെയ്ത കല്‍പനയുടെ ജീവിതത്തെക്കുറിച്ചാണ് പറയുന്നത്. ചിത്രം കല്‍പനയുടെ കഥയല്ലെന്ന് പൂജ പറയുന്നുണ്ടെങ്കിലും ചിത്രത്തിലെ നായിക കഥാപാത്രം നല്‍കുന്ന സൂചനകളെല്ലാം കല്‍പനയെന്ന താരത്തിലാണ് എത്തിനില്‍ക്കുന്നത്.

    ദിവ്യ ഭാരതിയുടെ കഥ

    ജീവിതകഥകളുമായി എത്തിയ ചിത്രങ്ങള്‍

    വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണു മരിച്ച നടി ദിവ്യ ഭാരതിയുടെ ജീവിതകഥയെ ആസ്പദമാക്കി സംവിധായകന്‍ വിക്രം സന്ധു ഒരു ചിത്രമെടുക്കുന്നുണ്ടെന്നാണ് ബോളിവുഡിലെ സംസാരം. എന്നാല്‍ കഥ ദിവ്യയുടെ ജീവതമാണെന്ന റിപ്പോര്‍ട്ടുകള്‍ സംവിധായകന്‍ നിഷേധിച്ചിരിക്കുകയാണ്.

    കിഷോര്‍ കുമാറിന്റെ ജീവിതം

    ജീവിതകഥകളുമായി എത്തിയ ചിത്രങ്ങള്‍

    ഗായകനും നടുമായ കിഷോര്‍ കുമാറിന്റെ ജിവിതകഥ സംവിധായകന്‍ അനുരാഗ് ബസു ചലിച്ചിത്രമാക്കുന്നുണ്ട്. രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ നായകനാകുന്നത്. കിഷോറിന്റെ അഭിനയജീവിതവും പ്രണയവുമെല്ലാം ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് സൂചന.

    English summary
    The lives of film stars, especially if they've ended tragically, have always fascinated us and filmmakers alike, as have the stories of unsung heroes who have toiled away behind and in front of the camera.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X