twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാന്‍ഡിറ്റ് ക്വീന്‍ മുതല്‍ ധോണിവരെ! ബോളിവുഡ് കണ്ട ഏററവും നല്ല ബയോപ്പിക്കുകള്‍ ഇവയാണ്..

    By Pratheeksha
    |

    എംഎസ് ധോണിയുടെ ജീവിത കഥയെ ആസ്പദമാക്കി നീരജ് പാണ്ഡെ സംവിധാനം ചെയ്ത എംഎസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രം തിയറ്ററുകളില്‍ നിറഞ്ഞ് ഓടുകയാണല്ലോ. ചിത്രത്തിന്റെ ഇതുവരെയുളള ബോക്‌സ് ഓഫീസ് കളക്ഷന്‍ 100 കോടി കവിഞ്ഞു

    ബോളിവുഡില്‍ മുന്‍പും പല രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ ജീവിത കഥയെ ആസ്പദമാക്കി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അവയില്‍ പലതും ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. ആ ചിത്രങ്ങളിവയാണ്

    മില്‍ക്ക സിങ്

    ഭാഗ് മില്‍ക്ക ഭാഗ്

    ഇന്ത്യന്‍ അത്‌ലറ്റ് ആയ മില്‍ക്കസിങിന്റെ ജീവിത കഥയെ ആസ്പദമാക്കി രാകേഷ് ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭാഗ് മില്‍ക്ക ഭാഗ്. ഫറാന്‍ അക്തറും, മീഷ ഷാഫിയുമായിരുന്നു ചിത്രത്തില്‍ മുഖ്യ വേഷത്തില്‍. ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു .109 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍

    സില്‍ക്ക് സ്മിത

    ദ ഡേര്‍ട്ടി പിക്ച്ചര്‍

    അന്തരിച്ച തെന്നിന്ത്യന്‍ സിനിമാ താരം സ്മിതയെ കുറിച്ചുള്ള സിനിമയായിരുന്നു ദ ഡേര്‍ട്ടി പിക്ച്ചര്‍. വിദ്യാബാലനാണ് ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തിയത്. മിലന്‍ ലുത്ത്രിയ സംവിധാനം ചെയ്ത ചെയ്ത വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 80 കോടിയാണ് ചിത്രം നേടിയത്.

    സോനം കപൂര്‍

    നീര്‍ജ

    പാന്‍ ആം വിമാനത്തിലെ ജോലിക്കാരിയായിരിക്കുമ്പോള്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വിമാനത്തില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുമ്പോള്‍ രക്തസാക്ഷിത്വം വരിച്ച ധീരവനിതയാണ് നീര്‍ജ ഭാനോട്ട്. നീര്‍ജയുടെ ജീവിത കഥയെ ആസ്പദമാക്കി രാം മാധവാനി സംവിധാനം ചെയ്ത ചിത്രം നീര്‍ജയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.സോനം കപൂറായിരുന്നു ചിത്രത്തിലെ നായിക.

    പ്രിയങ്ക ചോപ്ര

    മേരി കോം

    ഇന്ത്യന്‍ ബോക്‌സിങ് താരം മേരികോമിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒമുംഗ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു മേരി കോം. പ്രിയങ്ക ചോപ്രയായിരുന്നു ടൈറ്റില്‍ റോളില്‍ .64 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍.

    ഇര്‍ഫാന്‍ ഖാന്‍

    പാന്‍സിങ് ടൊമാര്‍

    ഇന്ത്യന്‍ സൈനികനായിരുന്ന പാന്‍ സിങ് ടൊമാറിനെ കുറിച്ചുളള ചിത്രമായിരുന്നു തിങ്മാന്‍ഷു ദുലിയ സംവിധാനം ചെയ്ത പാന്‍സിങ് ടൊമാര്‍. ഇര്‍ഫാന്‍ ഖാനായിരുന്നു നായകന്‍ .14 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍.

    ഫൂലന്‍ദേവി

    ബാന്‍ഡിറ്റ് ക്വീന്‍

    ഫൂലന്‍ ദേവിയുടെ ജീവചരിത്രം അഭ്രപാളിയില്‍ പകര്‍ത്തിയപ്പോള്‍ അത് ബോക്‌സ് ഓഫീസിലെ എക്കാലത്തെ വിജയങ്ങളിലൊന്നായിരുന്നു .ബാന്‍ഡിറ്റ് ക്വീന്‍ എന്ന ചിത്രം സംവിധാനം ചെയ്തത് ശേഖര്‍ കപൂര്‍ ആയിരുന്നു .സീമ ബിശ്വാസ് ആയിരുന്നു നായിക.

    എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറിയിലെ ഫോട്ടോസിനായി...

    English summary
    biopics, of course, tell a successful tale in India, and that's why they're made quite regularly these days.Here's looking at the most successful biopics in Bollywood.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X