»   » മമ്മൂട്ടിയെ കോമാളിയായ പട്ടാളക്കാരനാക്കി 'പരാജയപ്പെട്ട' രണ്ട് സിനിമകള്‍!!!

മമ്മൂട്ടിയെ കോമാളിയായ പട്ടാളക്കാരനാക്കി 'പരാജയപ്പെട്ട' രണ്ട് സിനിമകള്‍!!!

Posted By: Aswini P
Subscribe to Filmibeat Malayalam

പൗരുഷമുള്ള ഒത്തിരി കഥാപാത്രങ്ങളെ അനായാസം ചെയ്ത് കൈയ്യടി നേടിയ നടനാണ് മമ്മൂട്ടി. കോമഡി മമ്മൂട്ടിയ്ക്ക് വഴങ്ങില്ല എന്ന പറഞ്ഞവര്‍ക്ക് മുന്നില്‍ രാജമാണിക്യമായും പോക്കിരി രാജയായുമൊക്കെ മമ്മൂട്ടിയെത്തി.

ഉപ്പും മുളകും കുടുംബത്തിനൊപ്പം ടൊവിനോ തോമസ്, ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം തിരക്കി ആരാധകര്‍!


ഗൗരവമുള്ള വേഷങ്ങളില്‍ മമ്മൂട്ടിയ്ക്ക് ഏറ്റവും ഇണങ്ങുന്നത് പൊലീസ് വേഷമാണ്. എന്നാല്‍ പട്ടാളത്തിന്റെ വേഷം മെഗാസ്റ്റാറിന് ഒട്ടും ചേരില്ല. അതിന് തെളിവായി രണ്ട് സിനിമകളുണ്ട്. മമ്മൂട്ടിയെ കോമാളിയായ പട്ടാളക്കാരനാക്കി പരാജയപ്പെട്ട ആ രണ്ട് ചിത്രങ്ങളും തമ്മില്‍ ഏറെ സാമ്യങ്ങളുണ്ട്.


സിനിമകള്‍

1999 ല്‍ പുറത്തിറങ്ങിയ മേഘവും 2003 ല്‍ പുറത്തിറങ്ങിയ പട്ടാളവുമാണ് ആ രണ്ട് സിനിമകള്‍. രണ്ടും മമ്മൂട്ടിയെ കോമാളിയാക്കിയ ചിത്രങ്ങളാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇരു ചിത്രങ്ങളും തമ്മിലുള്ള ചില സാമ്യങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം..


പട്ടാള വേഷം

ഇരു ചിത്രങ്ങളിലും പട്ടാളക്കാരനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. കേണല്‍ രവിവര്‍മ തമ്പുരാനും (മേഘം), മേജര്‍ പട്ടാഭിരാമനുമാണ് (പട്ടാളം) ആ രണ്ട് കഥാപാത്രങ്ങള്‍. പട്ടാളത്തിന്റെ ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത് എന്ന് മാത്രമേയുള്ളൂ.. അതിര്‍ത്തിയിലെ യുദ്ധവുമായി സിനിമയ്ക്ക് ബന്ധമില്ല.


കോമാളിയാകുന്നു

മൂക്കത്ത് ദേഷ്യമുള്ള ഗൗരവക്കാരനായ കഥാപാത്രമാണെങ്കിലും ഒരു കാര്യം ചെയ്തു വരുമ്പോള്‍ ആ കഥാപാത്രം കോമാളിയായി മാറുന്നത് കാണാം. പട്ടാളം എന്ന ചിത്രത്തില്‍ മമ്മൂട്ടിയെ കോമാളിയാക്കി എന്ന് പറഞ്ഞ് സംവിധായകന്‍ ലാല്‍ ജോസിന് വധഭീഷണി വരെ ഉണ്ടായിരുന്നു.


പെണ്ണിന് വേണ്ടി

മേഘം എന്ന ചിത്രത്തില്‍ അതിര്‍ത്തിയിലെ യുദ്ധം എന്നതിനപ്പുറം രണ്ട് സ്ത്രീകള്‍ രവിവര്‍മയുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനമാണ് പറയുന്നത്. പട്ടാളത്തിലാകട്ടെ അവിടെയും ഒരു പെണ്ണിനോട് പട്ടാഭിരാമന് തോന്നുന്ന ഇഷ്ടം ഒരു നാട്ടിന്‍ പുറത്തിന്റെ പശ്ചാത്തലത്തില്‍ പറയുകയാണ്.


മറ്റൊരുത്തന്റെ പെണ്ണ്

പെണ്ണിന് പിന്നാലെയുള്ള പട്ടാള വേഷം എന്നതിനെ കുറച്ച് കൂടെ ചൂഴ്ന്ന് പരിശോധിച്ചാല്‍, രണ്ട് ചിത്രങ്ങളിലും മറ്റൊരുത്തന്റെ പെണ്ണിനെയാണ് മമ്മൂട്ടിയുടെ കഥാപാത്രം ആഗ്രഹിക്കുന്നത് എന്ന സാമ്യവും കണ്ടെത്താം..


പരാജയം

ഇരു ചിത്രങ്ങളും പരാജയമായിരുന്നു എന്നതാണ് മറ്റൊരു പ്രാധാന സാമ്യം. മേഘം എന്ന ചിത്രം പരാജയപ്പെട്ടതോടെയാണ് പ്രിയദര്‍ശന്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സിനിമകള്‍ അവസാനിപ്പിച്ചത്. ലാല്‍ ജോസിനും പട്ടാളത്തിന്റെ പേരില്‍ പഴി കേട്ടു.




വേറെയുമുണ്ട്!!

മേഘവും പട്ടാളവും മാത്രമല്ല.. മമ്മൂട്ടി പട്ടാള വേഷത്തിലെത്തിയ വേറെയും ചിത്രങ്ങളുണ്ട്. മേജര്‍ രവി സംവിധാനം ചെയ്ത മിഷന്‍ 90 ഡെയ്‌സ് എന്ന ചിത്രത്തിനും പക്ഷെ കാര്യമായ വിജയം നേടിയില്ല.



മണവാട്ടിയാകാൻ 6 മലയാളികൾ, രണ്ടു പേർ പുറത്ത്, ഇവരിൽ ആരാകും ആര്യയുടെ വധു...

English summary
The Similarities of two army films by Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam