»   » മഞ്ജു വാര്യരുടെ 'മോഹന്‍ലാലും' സണ്ണി വെയിന്റെ 'പോക്കിരി സൈമണും' തമ്മിലൊരു ബന്ധമുണ്ട്! അതിങ്ങനെയാണ്!!!

മഞ്ജു വാര്യരുടെ 'മോഹന്‍ലാലും' സണ്ണി വെയിന്റെ 'പോക്കിരി സൈമണും' തമ്മിലൊരു ബന്ധമുണ്ട്! അതിങ്ങനെയാണ്!!!

By: Teresa John
Subscribe to Filmibeat Malayalam

മഞ്ജു വാര്യരും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന സിനിമയാണ് ' മോഹന്‍ലാല്‍'. മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ ഒരു ആരാധികയുടെ കഥയാണ് ചിത്രത്തിലുടെ പറയുന്നത്. ചിത്രത്തിനൊപ്പം ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സണ്ണി വെയ്‌ന്റെ ചിത്രമാണ് പോക്കിരി സൈമണ്‍.

കേരളത്തില്‍ വിതരണത്തിനെത്തി കോടികള്‍ നേടി പോയ 10 തമിഴ് ചിത്രങ്ങള്‍ ഏതൊക്കയാണെന്ന് അറിയാമോ?

ഇരു സിനിമകള്‍ തമ്മിലും ഒരു ബന്ധമുണ്ട്. രണ്ട സിനിമകളും രണ്ട് താരങ്ങളുടെ ആരാധകരുടെ കഥയാണ് സിനിമയിലുടെ പറയാന്‍ ഉദ്ദേശിക്കുന്നത്. പോക്കിരി സൈമണ്‍ എന്ന ചിത്രത്തില്‍ തമിഴ്‌നാടിന്റെ ഇളയദളപതി വിജയ്‌യുടെ ആരാധകന്റെ കഥയാണ് പറയുന്നത്.

 mohanlal

മോഹന്‍ലാല്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജിദ് യാഹിയയാണ്. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടിയുടെ കഥയാണ് ചിത്രത്തിലുടെ പറയാനുദ്ദേശിക്കുന്നത്.

ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പോക്കിരി സൈമണ്‍. വിജയുടെ സ്‌റ്റൈയിലിലെത്തുന്ന സണ്ണി വെയ്‌ന്റെ ലുക്ക് പുറത്ത് വിട്ടിരുന്നു. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുകയാണ. മോഹന്‍ലാലിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

English summary
The Similarity Between Manju Warrier's 'Mohanlal' And Sunny Wayne's 'Pokkiri Simon'!!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam