»   » 2017 ല്‍ അര്‍ഹിക്കുന്ന പ്രാധാന്യം നേടാതെ പോയ സിനിമകള്‍, എവിടെയാണ് വീഴ്ച സംഭവിച്ചത്?

2017 ല്‍ അര്‍ഹിക്കുന്ന പ്രാധാന്യം നേടാതെ പോയ സിനിമകള്‍, എവിടെയാണ് വീഴ്ച സംഭവിച്ചത്?

Posted By:
Subscribe to Filmibeat Malayalam

മനോഹരമായൊരു വര്‍ഷം കൂടി കടന്നുപോയിരിക്കുകയാണ്. മലയാള സിനിമയെ സംബന്ധിച്ചും മികച്ചൊരു വര്‍ഷമാണ് കടന്നുപോയത്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സിനിമകളാണ് ഇക്കാലയളവില്‍ പുറത്തിറങ്ങിയത്. മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ്ഫാദര്‍, ദിലീപിന്റെ രാമലീല, പൃഥ്വിരാജിന്റെ എസ്ര, മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകള്‍ വന്‍വിജയമായി നില്‍ക്കുമ്പോള്‍ ചില സിനിമകള്‍ക്ക് അര്‍ഹിക്കുന്നത്ര പോലും പ്രാധാന്യം ലഭിച്ചിട്ടില്ലെന്നത് ഖേദകരമായൊരു വസ്തുതയാണ്.

മാസ്റ്റര്‍പീസ് തരംഗത്തിനിടയില്‍ തളരാതെ ഷാജി പാപ്പനും പിള്ളേരും, മള്‍ട്ടിപ്ലക്സില്‍ താരമായി ആട് 2!

മികച്ചതെന്ന് നിരൂപകര്‍ വിലയിരുത്തിയിട്ടും അര്‍ഹിക്കപ്പെടുന്നത്ര പ്രാധാന്യം ലഭിക്കാതെ പോവുകയായിരുന്നു ആ ചിത്രങ്ങള്‍ക്ക്. ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും വിചാരിച്ചത്ര ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകള്‍ ഏതൊക്കെയാണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

അര്‍ഹിക്കപ്പെടുന്ന പ്രാധാന്യം ലഭിക്കാതെ പോയ സിനിമകള്‍

ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അര്‍ഹിക്കപ്പെടുന്ന അംഗീകാരം ഈ സിനിമകള്‍ക്ക് ലഭിച്ചുവോയെന്നതാണ് ചോദ്യം. പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചൊരുക്കിയിട്ടും വേണ്ടത്ര പരിഗണന ലഭിക്കാതെ പോവുകയായിരുന്നു.

കെയര്‍ ഓഫ് സൈറാബാനു

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ മികച്ചൊരു സിനിമയായിരുന്നു ഇത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി അമല അക്കിനേനിയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ സിനിമയിലൂടെ കണ്ടത്. പക്ഷേ സിനിമയക്ക് അര്‍ഹിച്ചത്ര പ്രാധാനയം ലഭിച്ചില്ലെന്നതാണ് വസ്തുത.

പ്രതീക്ഷിച്ചത്ര പ്രാധാന്യം ലഭിച്ചില്ല

തിരക്കഥയും താരനിര്‍ണ്ണയവും ഉഗ്രനായിരുന്നുവെങ്കില്‍ക്കൂടിയും ചിത്രത്തിന് പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ഷെയിന്‍ നിഗം, മഞ്ജുവാര്യര്‍, അമല അക്കിനേനി എന്നിവര്‍ക്കൊപ്പം അതിഥിയായി (ശബ്ദത്തിലൂടെ) മോഹന്‍ലാലും എത്തിയ ചിത്രമായിരുന്നു ഇത്.

ടൊവിനോ തോമസിന്റെ തരംഗം

തരംഗം പോലെയുളള സിനിമകള്‍ പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമായിരുന്നില്ല. വ്യത്യസ്തമായ അവതരണ രീതിയായിരുന്നു ചിത്രത്തിന്റേത്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തിലെ തമാശ രംഗങ്ങള്‍ക്കൊക്കെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നുവെങ്കിലും സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.

കുഞ്ചാക്കോ ബോബന്റെ ചിത്രവും

കുഞ്ചാക്കോ ബോബനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ അണിയിച്ചൊരുക്കിയ സിനിമയായ വര്‍ണ്യത്തില്‍ ആശങ്കയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ നര്‍മ്മ മുഹൂര്‍ത്തങ്ങളെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. സൂപ്പര്‍ഹിറ്റ് എന്ന ലെവലിലേക്ക് ഉയരേണ്ട സിനിമയായിരുന്നു ഇത്. എന്നാല്‍ എന്തുകൊണ്ടോ അങ്ങനെ സംഭവിച്ചില്ല.

ദുല്‍ഖര്‍ സല്‍മാന്റെ സോളോ

2017 ല്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളില്‍ മികച്ചതാകുമെന്ന് കരുതിയിരുന്ന സിനിമയായിരുന്നു സോളോ. റിലീസിന് മുന്‍പ് വന്‍ഹൈപ്പ് നേടിയ ചിത്രം തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ അത്ര നല്ല കാര്യമല്ല അരങ്ങേറിയത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറില്‍ മികച്ചൊരു ചിത്രമായി സോളോ എന്നുമുണ്ടാകും.

ആസിഫ് അലിയുടെ കാറ്റ്

അനന്തപദ്മനാഭനും അരുണ്‍കുമാര്‍ അരവിന്ദും ആസിഫ് അലിയും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു കാറ്റ്. റിലീസ് ചെയ്ത സമയത്തിന്റെ മോശമാണോയെന്നറിയില്ല ബോക്‌സോഫീസില്‍ തകര്‍ന്നടിയുകയായിരുന്നു ഈ സിനിമ. മികച്ച നിരൂപക ശ്രദ്ധ നേടിയിട്ടും ബോക്‌സോഫീസില്‍ നിന്നും സിനിമ തകര്‍ന്നടിയുകയായിരുന്നു.

നീരജിന്റെ സിനിമ

നീരജ് മാധവ് നായകനായെത്തിയ പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നിരൂപകരില്‍ നിന്നും പ്രശംസ നേടിയെങ്കിലും പ്രേക്ഷകര്‍ സിനിമയെ കൈവിടുകയായിരുന്നു. അര്‍ഹിക്കപ്പെടുന്ന പ്രാധാന്യം ലഭിക്കാതെ പോവുകയായിരുന്നു.

English summary
Malayalam Movies 2017: These 6 Films Definitely Deserved More!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X