twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജുവും ഫഹദും ചാക്കോച്ചനുമൊക്കെ ബ്രേക്കെടുത്തത് വെറുതെയല്ല! ഇടവേളയ്ക്ക് ശേഷം ഞെട്ടിച്ചവര്‍, കാണൂ!

    |

    ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങള്‍ ഇടയ്ക്ക് ബ്രേക്കെടുക്കാറുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്ന നായികമാര്‍ മാത്രമല്ല അല്ലാത്ത ബ്രേക്കുകളും സിനിമയിലുണ്ട്. അഭിനയിക്കാനറിയില്ലെന്ന് സിനിമാലോകവും പ്രേക്ഷകരും വിധിയെഴുതിയ താരങ്ങള്‍ ചെറിയ ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തി ഞെട്ടിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അത്തരത്തില്‍ സിനിമാപ്രേമികള്‍ എന്നെന്നും ഓര്‍ക്കുന്ന തിരിച്ചുവരവുകള്‍ നടത്തിയ താരങ്ങള്‍ ആരൊക്കെയാണെന്നും ഏതൊക്കെയാണ് ആ ചിത്രങ്ങളെന്നുമറിയാന്‍ തുടര്‍ന്നുവായിക്കൂ.

    സിനിമയില്‍ സജീവമല്ലാതിരുന്ന സമയത്ത് പോലും ശക്തമായ ആരാധകപിന്തുണ ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് ഓരോ ചിത്രത്തിന്റെ വിജയവും തെളിയിക്കുന്നു. ഏത് സിനിമയിലൂടെയായിരിക്കും ഈ താരങ്ങള്‍ തിരിച്ചെത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും അണിയറയില്‍ സജീവമായിരുന്നു. തിരിച്ചുവരവില്‍ കാലിടറാതെയാണ് ഓരോ താരവും കുതിച്ചത്. കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, ഉര്‍വശി, പ്രതാപ് പോത്തന്‍ തുടങ്ങിയവര്‍ നടത്തിയ തിരിച്ചുവരവുകളെക്കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം.

    എന്നെന്നും ഓര്‍ക്കുന്ന ചില തിരിച്ചുവരവുകള്‍

    എന്നെന്നും ഓര്‍ക്കുന്ന ചില തിരിച്ചുവരവുകള്‍

    മലയാള സിനിമയും ആരാധകരും എന്നെന്നും ഓര്‍ത്തുവെക്കുന്ന നിരവധി തിരിച്ചുവരവുകളുണ്ട്. ആദ്യ സിനിമ ഇറങ്ങിയപ്പോള്‍ അഭിനയിക്കാനറിയില്ലെന്ന് എല്ലാവരും വിധിയെഴുതിയ ഫഹദ് ഫാസില്‍ ഇന്ന് ലോകശ്രദ്ധ നേടിയ നായകനായി മാറി. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളായിരുന്നു മഞ്ജു വാര്യരെ ഇടവേളയെടുക്കാന്‍ പ്രേരിപ്പിച്ചത്. ബിസിനസില്‍ ഒരു കൈ നോക്കുന്നതുമായി ബന്ധപ്പെട്ടാണ് കുഞ്ചാക്കോ ബോബന്‍ ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിയത്.

    ഏഴ് വര്‍ഷത്തിന് ശേഷമാണ് ഫഹദ് തിരിച്ചെത്തിയത്

    ഏഴ് വര്‍ഷത്തിന് ശേഷമാണ് ഫഹദ് തിരിച്ചെത്തിയത്

    ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസില്‍ അരങ്ങേറ്റം കുറിച്ചത്. ബോക്‌സോഫീസില്‍ അമ്പേ പരാജയമായപ്പെട്ട ചിത്രമായിരുന്നു ഇതെങ്കിലും ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷം കേരള കഫേയിലൂടെയാണ് താരം പിന്നീട് തിരിച്ചെത്തിയത്. സിനിമയോടുള്ള സമീപനം മാത്രമല്ല അഭിനയത്തിലും ആ മാറ്റം വ്യക്തമായിരുന്നു. സമീര്‍ താഹഇരിന്റെ പരീക്ഷണ ചിത്രമായ ചാപ്പാകുരിശിലൂടെ വീണ്ടും താരം ഞെട്ടിച്ചു. ഇന്നിപ്പോള്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും നേടി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം.

    ഉര്‍വശിയുടെ തിരിച്ചുവരവ്

    ഉര്‍വശിയുടെ തിരിച്ചുവരവ്

    തൊണ്ണൂറുകള്‍ മുതല്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രിയായിരുന്നു ഉര്‍വശി. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നായിക മനോജ് കെ ജെയനുമായുള്ള വിവാഹത്തോടെയാണ് സിനിമയോട് ബൈ പറഞ്ഞത്. എന്നാല്‍ ഇടയ്ക്ക് വെച്ച് ഇരുവരും വേര്‍പിരിയുകയും അഞ്ച് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് താരം സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. അച്ചുവിന്റെ അമ്മയിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും താരം സ്വന്തമാക്കി. ഇന്നിപ്പോള്‍ താരം സിനിമയിലും ചാനല്‍ പരിപാടികളിലുമായി സജീവമാണ്.

    റിയല്‍ എസ്റ്റേറ്റ് പരീക്ഷണത്തിലേക്ക്

    റിയല്‍ എസ്റ്റേറ്റ് പരീക്ഷണത്തിലേക്ക്

    ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമാപാരമ്പര്യമുള്ള കുടുംബത്തിലെ ഇളംതലമുറയുടെ തുടക്കത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഒരുകാലത്തെ പ്രണയസങ്കല്‍പ്പം ഈ നായകനായിരുന്നു. ചോക്ലേറ്റ് ഹീറോ പരിവേഷവുമായി സിനിമയില്‍ നിറഞ്ഞുനിന്ന താരം സ്വപ്‌നക്കൂടിന് ശേഷമാണ് ബ്രേക്കെടുത്തത്. രണ്ട് വര്‍ഷം ബിസിനസ്സിനായി മുഴുവന്‍ സമയം വിനിയോഗിച്ചതിന് ശേഷം ജോഷി സംവിധാനം ചെയ്ത ട്വന്റി ട്വന്റിയിലൂടെയാണ് താരം തിരിച്ചെത്തിയത്. നൃത്തരംഗത്തിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. ലോലപിപോപ്പ്, ഗുലുമാല്‍, ഓര്‍ഡിനറി, റോമന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയായിരുന്നു രണ്ടാം വരവില്‍ താരം അവതരിപ്പിച്ചത്.

    ലേഡി സൂപ്പര്‍ സ്റ്റാറിന്റെ തിരിച്ചുവരവ്

    ലേഡി സൂപ്പര്‍ സ്റ്റാറിന്റെ തിരിച്ചുവരവ്

    മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട താരമായ മഞ്ജു വാര്യര്‍ വിവാഹത്തോടെയാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ദിലീപുമായുള്ള വിവാഹവും വിവാഹ മോചനവും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന സംഭവമായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയാണ് താരം 15 വര്‍ഷത്തെ ഇടവേള അവാസനിപ്പിച്ചത്. മുന്‍പുണ്ടായിരുന്നതിനെക്കാളും കൂടുതല്‍ പിന്തുണയും സ്വീകാര്യതയുമാണ് താരത്തിന് രണ്ടാം വരവില്‍ ലഭിച്ചത്.

    പ്രതാപ് പോത്തന്‍ തിരിച്ചുവരവ്

    പ്രതാപ് പോത്തന്‍ തിരിച്ചുവരവ്

    അഭിനേതാവ്, സംവിധായകന്‍, നിര്‍മ്മാതാവ്, എഴുത്തുകാരന്‍ തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലും മികവ് തെളിയിച്ച പ്രതിഭയാണ് പ്രതാപ് പോത്തന്‍. റിമ കല്ലിങ്കലും ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തിയ 22 ഫീമെയില്‍ കോട്ടയത്തിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. ഇടവേളയ്ക്ക് വിരാമമിട്ടത് ശരിയായ തീരുമാനമായിരുന്നുവെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്.

    English summary
    These actors make their comeback successful after a long gap.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X