For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപും ബാബുരാജും കൃഷ്ണയുമാണ് ഭീഷണി,ഉണ്ണി മുകുന്ദനെയും ജയസൂര്യയേയും കാത്തിരിക്കുന്നത് വന്‍വെല്ലുവിളി

  |

  കഥാപാത്രം ആവശ്യപ്പെടുന്നതിനനുസരിച്ചുള്ള ഭാവമാറ്റം മാത്രമല്ല രൂപമാറ്റം നടത്താനും താരങ്ങള്‍ തയ്യാറാവാറുണ്ട്. ഒടിയന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ ശാരീരിക തയ്യാറെടുപ്പുകള്‍ അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മെലിയുന്നതും തടി വെക്കുന്നതും സ്വാഭവികമായ കാര്യമാണ്. എന്നാല്‍ സ്ത്രീ വേഷത്തിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കാനുള്ള നീക്കത്തിലാണ് ഉണ്ണി മുകുന്ദനും ജയസൂര്യയും. ചാണക്യതന്ത്രത്തിലെ ഉണ്ണി മുകുന്ദന്റെ ഗെറ്റപ്പ് ഇതിനോടകം തന്നെ വൈറലായിരുന്നു. ഞാന്‍ മേരിക്കുട്ടിക്ക് വേണ്ടി രണ്ട് കാതും കുത്തുന്ന ജയസൂര്യയേയും നമ്മള്‍ കണ്ടതാണ്.

  മൂന്ന് പേരില്‍ നിന്നും വധുവിനെ തിരഞ്ഞെടുക്കാതിരുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ആര്യ വെളിപ്പെടുത്തി

  ഇതാദ്യമായല്ല ഇത്തരത്തില്‍ സ്ത്രീ വേഷത്തില്‍ താരങ്ങളെത്തുന്നത്. നേരത്തെ ചില താരങ്ങള്‍ ഇത്തരത്തില്‍ ഗംഭീര മേക്കോവറുമായെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. അതാരൊക്കെയാണെന്നും ഏതൊക്കെയായിരുന്നു സിനിമകളെന്നുമറിയേണ്ടേ? തുടര്‍ന്നുവായിക്കൂ.

  തീവ്രവാദി വരുന്നത് പോലെയാണ് മമ്മൂട്ടിയുടെ വരവ്, മോഹന്‍ലാലിനെപ്പോലൊരു നടന്‍ ഇനിയുണ്ടാവില്ലെന്നും ഗീത!

  കൃഷ്ണയുടെ പെണ്‍വേഷം

  കൃഷ്ണയുടെ പെണ്‍വേഷം

  മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ നടനാണ് കൃഷ്ണ. ഒരു കാലത്ത് യുവതാരമായി നിറഞ്ഞുനിന്നിരുന്ന കൃഷ്ണ പെണ്‍വേഷത്തിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ശ്രീലക്ഷ്മി എന്ന കഥാപാത്രത്തെയാണ് താരം തില്ലാന തില്ലാനയില്‍ അവതരിപ്പിച്ചത്. ബോബി എന്ന കഥാപാത്രത്തിനൊപ്പമാണ് ശ്രീലക്ഷ്മിയേയും അവതരിപ്പിച്ചത്. താരത്തിന്റെ ഹെയര്‍ സ്റ്റൈലും വസ്ത്രധാരണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2003ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ഒറ്റനോട്ടത്തില്‍ കൃഷ്ണയാണ് അതെന്ന് മനസ്സിലാക്കാനും പ്രയാസമായിരുന്നു.

  ബാബുരാജിന്റെ മേക്കോവര്‍

  ബാബുരാജിന്റെ മേക്കോവര്‍

  വില്ലന്‍ കഥാപാത്രമായി നിറഞ്ഞുനിന്നിരുന്ന ബാബുരാജ് ഇപ്പോള്‍ സ്വഭാവ നടനിലേക്ക് ചുവട് മാറിയിട്ടുണ്ട്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഈ താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. പുരുഷനായി മാത്രമല്ല സ്ത്രീ വേഷത്തിലും താരം തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്. ദിലീഷ് നായര്‍ സംവിധാനം ചെയ്ത ടമാര്‍ പഠാര്‍, അക്കു അക്ബര്‍ ചിത്രമായ ഉത്സാഹ കമ്മിറ്റി ഈ രണ്ട് ചിത്രങ്ങളിലാണ് അദ്ദേഹം പെണ്‍വേഷത്തിലെത്തിയത്. സാരിയും ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂ ചൂടി നിന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

   മനസ്സില്‍ നിന്നും മായാതെ മായാമോഹിനി

  മനസ്സില്‍ നിന്നും മായാതെ മായാമോഹിനി

  കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന്റെ മായാമോഹിനിയെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ല. ചാന്തുപൊട്ടില്‍ സ്‌ത്രൈണ സ്വഭാവമുള്ള രാധാകൃഷ്ണനെയായിരുന്നു താരം അവതരിപ്പിച്ചത്. അതിന് പിന്നാലെയാണ് പൂര്‍ണ്ണമായം സ്ത്രീ വേഷത്തില്‍ എത്തിയത്. മികച്ച സ്വീകാര്യത തന്നെയായിരുന്നു ഈ രണ്ട് സിനിമകള്‍ക്കും ലഭിച്ചത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞതിന് ശേഷവും ആ കഥാപാത്രം തന്നില്‍ നിന്നും ഇറങ്ങിപ്പോവുന്നില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

  ചാണക്യതന്ത്രത്തിലൂടെ മസിലളിയനും

  ചാണക്യതന്ത്രത്തിലൂടെ മസിലളിയനും

  മസില് മാത്രമല്ല അഭിനയിക്കാനുള്ള കഴിവുമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ തെളിയിച്ച വര്‍ഷമാണിത്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായെത്തിയ താരത്തിന്റെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പിങ്ക് സാരിയും ചുരുണ്ട മുടിയുമായി താരം പ്രേക്ഷകരെ വിസ്മയിപ്പിക്കാനെത്തുകയാണ് ചാണക്യതന്ത്രം എന്ന ചിത്രത്തിലൂടെ. ഏപ്രില്‍ 27 ന് ചിത്രം തിയേറ്ററിലുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  ജയസൂര്യയുടെ മേരിക്കുട്ടി

  ജയസൂര്യയുടെ മേരിക്കുട്ടി

  രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഞാന്‍ മേരിക്കുട്ടിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിലെ താരത്തിന്റെ ഗെറ്റപ്പ് ഇതിനോടകം തന്നെ വൈറലായിരുന്നു. സിനിമയ്ക്ക് വേണ്ടി കാത് കുത്തുന്ന വീഡിയോ ഫേസ്ബുക്കിലൂടെ വൈറലായിരുന്നു. ഇതുവരെ കാണാത്ത രൂപഭവവുമായാണ് താരം എത്തുന്നത്.

  വന്‍വെല്ലുവിളിയാണ് കാത്തിരിക്കുന്നത്

  വന്‍വെല്ലുവിളിയാണ് കാത്തിരിക്കുന്നത്

  സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരങ്ങളെ സംബന്ധിച്ചിടത്തോളം വന്‍വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. നേരത്തെ ഇത്തരത്തില്‍ വിസ്മയിപ്പിച്ച താരങ്ങളെയും സിനിമയേയും വെച്ചാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നതെന്നതാണ് പ്രധാന വെല്ലുവിളി. അതുകൊണ്ട് തന്നെ ജയസൂര്യയേയും ഉണ്ണി മുകുന്ദനെയും കാത്തിരിക്കുന്നത് വന്‍വെല്ലുവിളിയാണ്.

  English summary
  These actors were in ladies getup.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X