»   » ന്യൂജനറേഷനെന്ന് മനസറിഞ്ഞ് വിളിക്കാം! ആദ്യ സിനിമ തന്നെ ഹിറ്റാക്കിയ മലയാളത്തിലെ സംവിധായകര്‍ ഇവരാണ്..!!

ന്യൂജനറേഷനെന്ന് മനസറിഞ്ഞ് വിളിക്കാം! ആദ്യ സിനിമ തന്നെ ഹിറ്റാക്കിയ മലയാളത്തിലെ സംവിധായകര്‍ ഇവരാണ്..!!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മലയാള സിനിമ പരീക്ഷണങ്ങളിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. നവാഗത സംവിധായകന്മാരെ കൊണ്ട് ഇന്‍ഡസ്ട്രി നിറഞ്ഞിരിക്കുകയാണ്. ആദ്യ സിനിമ തന്നെ ഹിറ്റാക്കിയാണ് പലരും തങ്ങളുടെ കഴിവ് തെളിയിക്കുന്നത്. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങി അഭിനയം, സംവിധാനം എന്നിങ്ങനെ പലതിലും കഴിവ് തെളിയിക്കാനും ഇത്തരക്കാര്‍ക്ക് കഴിയുന്നുമുണ്ട്.

  പുതുമുഖ സംവിധായകന്മാരുടെ വില മനസിലാക്കിയ മുതിര്‍ന്ന താരങ്ങളും അവര്‍ക്ക് അവസരം കൊടുത്തിരിക്കുകയാണ്. അടുത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം പുതുമുഖ സംവിധായകന്മാരൂടെയായിരുന്നു. പ്രേക്ഷകര്‍ക്ക് എന്ത് വേണം എന്ന് അറിഞ്ഞ് കൊണ്ടാണ് പലരും ബ്രില്ല്യണ്‍സ് കാണിക്കുന്നത്. പരിമിതികളില്‍ നിന്നും ആദ്യ ചിത്രവുമായി വരാനിരിക്കുന്ന നിരവധി ന്യൂജനറേഷന്‍ സംവിധായകന്മാരും അക്കൂട്ടത്തിലുണ്ട്.

  ദിലീഷ് പോത്തന്‍

  ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റാക്കി സംവിധായകന്മാരില്‍ ആദ്യത്തെ പേര് ദിലീഷ് പോത്തന്‍ എന്നായിരുന്നു. പോത്തേട്ടന്‍ ബ്രില്ല്യണ്‍സായി വെറും രണ്ട് സിനിമകള്‍ മാത്രമാണ് വന്നിട്ടുള്ളു എങ്കിലും രണ്ടും സൂപ്പര്‍ ഹിറ്റായിരുന്നു. ദിലീഷ് സംവിധാനം ചെയ്ത കന്നിചിത്രമായിരുന്ന മഹേഷിന്റെ പ്രതികാരം ദേശീയ പുരസ്‌കാരങ്ങളടക്കം വാരിക്കൂട്ടിയിരുന്നു. തന്റെ സിനിമയുടെ ഓരോ മുക്കും മൂലയിലും അതീവ കൃത്യതയോടെ ശ്രദ്ധയെത്തിക്കുവാന്‍ കഴിഞ്ഞതാണ് ദിലീഷ് പോത്തന്റെ വിജയം.

  സൗബിന്‍ ഷാഹിര്‍

  സഹസംവിധായകന്‍, സഹനടന്‍ എന്നിങ്ങനെ സിനിമയുടെ പിന്നാമ്പൂറത്ത് നിന്നും മുന്‍നിരയിലേക്കെത്തിയ താരമാണ് സൗബിന്‍ ഷാഹിര്‍. സൗബിന്‍ സംവിധാനം ചെയ്ത കന്നിചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ പറവയായിരുന്നു സൗബിന്റെ സംവിധാനത്തിലെത്തിയ ആദ്യ സിനിമ.

  വിനീത് ശ്രീനിവാസന്‍

  മലയാള സിനിമയിലെ സകല കലഭല്ലവനായ ശ്രീനിവാസന്റെ മകന്‍ എന്ന ലേബലിലെത്തിയ വിനീത് ശ്രീനിവാസന്‍ അച്ഛന്റെ അതേ പാത തന്നെയായിരുന്നു പിന്തുടര്‍ന്നത്. നടന്‍, ഗായകന്‍, സംവിധായകന്‍, തിരക്കഥകൃത്ത് എന്നിങ്ങനെ അച്ഛനെക്കാള്‍ ഒരു പടി മുന്നിലാണ് വിനീത്. പുതുമുഖങ്ങളെ മുന്‍നിര്‍ത്തി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബായിരുന്നു വിനീതിന്റെ ആദ്യ സിനിമ.

  അമല്‍ നീരദ്

  സ്‌റ്റൈലിഷ് ആക്ഷന്‍ സിനിമകള്‍ സംവിധാനം ചെയ്താണ് അമല്‍ നീരദിന്റെ അരങ്ങേറ്റം. മമ്മൂട്ടി നായകനായി അഭിനയിച്ച ബിഗ് ബി ആയിരുന്നു അമലിന്റെ ആദ്യത്തെ സിനിമ. അടി, വെടി, പുക എന്നിങ്ങനെ ന്യൂജനറേഷന് വേണ്ടതെല്ലാം അമലിന്റെ സിനിമയിലുണ്ടാവും. ബിഗ് ബിയുടെ രണ്ടാം ഭാഗമായി ബിലാല്‍ വരാനിരിക്കുകയാണ്.

  ഒമര്‍ ലുലു

  ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്ന ഒരു അഡാറ് ലവ് എന്ന സിനിമുടെ സംവിധായകനാണ് ഒമര്‍ ലുലു. മുന്‍നിര താരങ്ങളൊന്നുമില്ലാതെ ഒമര്‍ സംവിധാനം ചെയ്ത ആദ്യ സിനിമയായിരുന്നു ഹാപ്പി വെഡ്ഡിംഗ്. ബിഗ് റിലീസ് സിനിമകള്‍ക്കൊപ്പമെത്തിയ സിനിമ ഹിറ്റായിരുന്നു.

  ബേസില്‍ ജോസഫ്

  ന്യൂജനറേഷന് വേണ്ടത് മനസിലാക്കി അവരുടെ സിനിമയുമായി വന്ന ചെറുപ്പക്കാരനായിരുന്നു ബേസില്‍ ജോസഫ്. വിനീത് ശ്രീനിവാസനെ നായകനാക്കി നിര്‍മ്മിച്ച കുഞ്ഞിരാമയാണമായിരുന്നു ബേസിലിന്റെ ആദ്യത്തെ സിനിമ. മോശമില്ലാത്ത പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ടൊവിനോ തോമസിന്റെ ഗോദയും ബേസിലായിരുന്നു സംവിധാനം ചെയ്തിരുന്നത്.

  അന്‍വര്‍ റഷീദ്

  മമ്മൂട്ടി ചിത്രം രാജമാണിക്യം ആയിരുന്നു അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ആദ്യ സിനിമ. സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ പല വേഷങ്ങളും അന്‍വറിന്റെ കൈയില്‍ സുരക്ഷിതമാണ്. ആദ്യ സിനിമയ്ക്ക് ശേഷം ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിക്കാന്‍ അന്‍വറിന് കഴിഞ്ഞിരുന്നു.

  എബ്രിഡ് ഷൈന്‍

  നിവിന്‍ പോളിയെ നായകനാക്കി നിര്‍മ്മിച്ച 1983 എന്ന സിനിമയായിരുന്നു എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ. ക്രിക്കറ്റിനെ മുന്‍നിര്‍ത്തി ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ശേഷം ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയും എബ്രിഡ് സംവിധാനം ചെയ്തിരുന്നു. അടുത്തതായി കാളിദാസ് ജയറാമിന്റെ പൂമരമാണ് വരാനിരിക്കുന്ന സിനിമ.

  അരുണ്‍ ഗോപി

  ദിലീപിന്റെ രാമലീല സംവിധാനം ചെയ്തായിരുന്നു അരുണ്‍ ഗോപി എന്ന സംവിധായകന്റെ ഉദയം. പ്രതിസന്ധിയിലായിരുന്നിട്ടും സിനിമയെ വിജയത്തിലേക്കെത്തിക്കാന്‍ സംവിധായകന് കഴിഞ്ഞിരുന്നു.

  പ്രജേഷ് സെന്‍

  മാധ്യമ പ്രവര്‍ത്തകനായ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ക്യാപ്റ്റന്‍. പ്രശസ്ത ഫുട്‌ബോള്‍ താരം വിപി സത്യന്റെ ജീവിതകഥയുമായെത്തിയ സിനിമ കഴിഞ്ഞ ദിവസമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ജയസൂര്യ നായകനായ സിനിമ സൂപ്പര്‍ ഹിറ്റ് എന്ന നിലയിലേക്ക് അതിവേഗമാണ് എത്തികൊണ്ടിരിക്കുന്നത്.

  ജൂഡ് ആന്റണി

  യുവാക്കള്‍ക്കിടയില്‍ ഹിറ്റായ സിനിമയായിരുന്നു ഓം ശാന്തി ഓശാന. നിവിന്‍ പോളി, നസ്രിയ കൂട്ടുകെട്ടിലെത്തിയ സിനിമയായിരുന്നു ജൂഡ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. ശേഷം ഒരു മുത്തശ്ശിഗഥ എന്ന സിനിമയും ജൂഡ് സംവിധാനം ചെയ്തിരുന്നു.

  അല്‍ഫോണ്‍സ് പുത്രന്‍

  പ്രേമം എന്ന ഹിറ്റ് സിനിമയിലൂടെയാണ് അല്‍ഫോണ്‍സ് പുത്രന്‍ അറിയപ്പെടുന്നത്. തമിഴിലും മലയാളത്തിലുമായി ഒരേ സമയം നിര്‍മ്മിച്ച നേരം ആയിരുന്നു അല്‍ഫോണ്‍സിന്റെ ആദ്യത്തെ സിനിമ. ന്യൂജനറേഷന്‍ സംവിധായകന്‍ എന്ന് അക്ഷരം തെറ്റാതെ വിളിക്കാന്‍ കഴിയുന്ന ആളാണ് അല്‍ഫോണ്‍സ് പുത്രന്‍.

  ആര്‍ എസ് വിമല്‍

  മുക്കത്തെ കാഞ്ചനമാലയുടെയും മൊയ്തീന്റെയും യഥാര്‍ത്ഥ പ്രണയവുമായെത്തിയ സിനിമയായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ആദ്യ സിനിമയായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. ഇനി വിക്രമിനെ നായകനാക്കി കര്‍ണന്‍ ആണ് വിമല്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമ.

  നാദിര്‍ഷ

  മിമിക്രി താരമായും പാരഡി പാട്ടുകളുടെ രാജാവുമായി അറിയപ്പെടുന്ന നാദിര്‍ഷ സംവിധാനത്തിലും കഴിവ് തെളിയിച്ചിരുന്നു. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയായിരുന്നു നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്തത്. പിന്നാലെ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയും നാദിര്‍ഷ സംവിധാനം ചെയ്തിരുന്നു.

  ഷംദത്ത് സൈനുദീന്‍

  ഛായഗ്രാഹകനായിരുന്ന ഷംദത്ത് സൈനുദീന്‍ സംവിധാനം ചെയ്ത സിനിമയാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. മമ്മൂട്ടിയെ നായകനാക്കി നിര്‍മ്മിച്ച സിനിമ ജനുവരി 26 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്.

  ബി അജിത്ത് കുമാര്‍

  സിനിമ എഡിറ്റായ ബി അജിത്ത് കുമാറിന്റെ സംവിധാനത്തിലെത്തിയ ആദ്യ സിനിമയായിരുന്നു ഈട. ഷെയിന്‍ നീഗം നായകനായി അഭിനയിച്ച സിനിമ ഈ ജനുവരിയിലായിരുന്നു റിലീസിനെത്തിയത്. മോശമില്ലാത്ത പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

  ഡിജോ ജോസ് ആന്റണി

  ഈ വര്‍ഷത്തെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നാണ് ക്വീന്‍. കോളേജ് പശ്ചാതലത്തിലെത്തിയ സിനിമയില്‍ അഭിനയിച്ച താരങ്ങളെല്ലാവരും പുതുമുഖങ്ങളായിരുന്നു. നവാഗതനായ ഡിജോ ജോസ് ആന്റണിയായിരുന്നു സിനിമയുടെ സംവിധായകന്‍.

  ലിജോ ജോസ് പെല്ലിശ്ശേരി

  മുകളില്‍ പറഞ്ഞ സംവിധായകന്മാരുടെ കൂട്ടത്തില്‍ ലിജോയുടെ പേരും ഉള്‍പ്പെടുത്താം. ആദ്യ സിനിമ ഹിറ്റാക്കാന്‍ ലിജോയ്ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും പുതുമുഖങ്ങളെ മുന്‍നിര്‍ത്തി സിനിമ എടുത്ത് മലയാള സിനിമയിലെ ന്യൂജനറേഷന്‍ സംവിധായകന്മാരുടെ പട്ടികയിലേക്കെത്താന്‍ ലിജോയ്ക്ക് കഴിഞ്ഞിരുന്നു. അങ്കമാലി ഡയറീസിലൂടെയായിരുന്നു സംവിധായകന്റെ ആ നേട്ടം.

  മിഥുന്‍ മാനുവല്‍ തോമസ്

  സംവിധാനം ചെയ്ത ആദ്യ സിനിമ തന്നെ തിയറ്ററുകൡ പരാജയമായിരുന്ന സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. എന്നാല്‍ ആ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നെന്ന് ടോറന്റ് സൈറ്റുകളിലൂടെ പുറത്തെത്തിയപ്പോഴായിരുന്നു പ്രേക്ഷകര്‍ അറിഞ്ഞത്. അതേ സിനിമയുടെ രണ്ടാം ഭാഗമെടുത്ത് സൂപ്പര്‍ ഹിറ്റാക്കി മിഥുന്‍ ആ കുറവ് അങ്ങ് പരിഹരിച്ചിരിക്കുകയാണ്.

  രഞ്ജിത് ശങ്കര്‍

  ഇപ്പോള്‍ ജയസൂര്യ, രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്. എന്നാല്‍ രഞ്ജിത് ആദ്യം സംവിധാനം ചെയ്ത സിനിമയായിരുന്നു പാസഞ്ചര്‍. ദിലീപും ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പാസഞ്ചറായിരുന്നു രഞ്ജിത്തിന്റെ ആദ്യ സിനിമ.

  മലയാള സിനിമയും രക്ഷപ്പെടും, പരീക്ഷണങ്ങളുമായി എത്തിയ ആ 25 ന്യൂജനറേഷന്‍ സംവിധായകന്മാര്‍ ഇവരാണ്!!!

  ആദി മുന്നേറ്റം തുടരുന്നു! വെല്ലുവിളിയുമായി ക്യാപ്റ്റന്‍ പിന്നാലെയുണ്ട്, ബോക്‌സോഫീസ് ചാര്‍ട്ട് ഇങ്ങനെ

  എന്റെയും നിങ്ങളുടെയും ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടൻ! മഞ്ജു വാര്യര്‍ അങ്ങനെ പറയാനും കാരണമുണ്ട്..

  English summary
  These are the New Generation Directors who have hit the first film!
  ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more