twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയിട്ടും പെട്ടിയിലായിപ്പോയ മലയാള സിനിമകള്‍, ഒന്നും രണ്ടുമല്ല നിരവധി!

    By Nimisha
    |

    പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ എന്നും പ്രേക്ഷകരെ സന്തോഷിപ്പിക്കാറുണ്ട്. സിനിമയുടെ പ്രഖ്യാപനവും ഓഡിയോ ലോഞ്ചുമൊക്കെ ഇന്ന് വന്‍ ചടങ്ങായി മാറിയിരിക്കുകയാണ്. പ്രഖ്യാപനം മുതല്‍ ആരാധകര്‍ സിനിമയെ ഏറ്റെടുക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ക്ക് വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാല്‍ പ്രൗഢ ഗംഭീരമായ സദസ്സില്‍ പ്രഖ്യാപനം നടത്തി ചിത്രീകരണം പൂര്‍ത്തിയാക്കി ഇന്നും തിയേറ്റര്‍ കാണാന്‍ യോഗമില്ലാതെ പോയ സിനിമകളുമുണ്ട്.

    റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന് മുന്നില്‍ വഴി മാറിയപ്പോള്‍, ചിത്രം മുതല്‍ പുലിമുരുകന്‍ വരെയുള്ള നേട്ടംറെക്കോര്‍ഡുകള്‍ മോഹന്‍ലാലിന് മുന്നില്‍ വഴി മാറിയപ്പോള്‍, ചിത്രം മുതല്‍ പുലിമുരുകന്‍ വരെയുള്ള നേട്ടം

    ആട് 2 വിജയിച്ചതിന് പിന്നില്‍ ശക്തമായ കാരണങ്ങളുണ്ട്, ഷാജി പാപ്പന് അനുകൂലമായി ഭവിച്ച ആ കാരണങ്ങളിതാ!ആട് 2 വിജയിച്ചതിന് പിന്നില്‍ ശക്തമായ കാരണങ്ങളുണ്ട്, ഷാജി പാപ്പന് അനുകൂലമായി ഭവിച്ച ആ കാരണങ്ങളിതാ!

    പേരിലെന്തിരിക്കുന്നുവെന്ന് ചോദിക്കാന്‍ വരട്ടെ, ഒരേ പേരില്‍ തിയേറ്ററുകളിലേക്കെത്തിയ മലയാള സിനിമകള്‍ !പേരിലെന്തിരിക്കുന്നുവെന്ന് ചോദിക്കാന്‍ വരട്ടെ, ഒരേ പേരില്‍ തിയേറ്ററുകളിലേക്കെത്തിയ മലയാള സിനിമകള്‍ !

    പാതിവഴിയില്‍ ചിത്രീകരണം നിലച്ചതും ഇടയ്ക്ക് വെച്ച് നിര്‍ത്തിപ്പോവുകയും ചെയ്ത നിരവധി സിനിമകളുമുണ്ട്. ഇന്നും പ്രേക്ഷക മനസ്സില്‍ പേരും പ്രതീക്ഷയുമായി അവശേഷിക്കുന്ന ചിത്രങ്ങള്‍. അത്തരത്തിലൊരു സിനിമയായിരുന്നു മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരുന്ന ധനുഷ്‌കോടി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രീകരണം നിലച്ചു പോയ സിനിമ വീണ്ടും വരികയാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പ്രചരിച്ചത്. ധനുഷ്‌കോടി മാത്രമല്ല അത്തരത്തില്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തിയതും ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടും തിയേറ്റര്‍ കാണാന്‍ യോഗമില്ലാതെ പോയ സിനിമകളെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ.

    തിയേറ്ററുകളിലെത്താതെ പോയ ചിത്രങ്ങള്‍

    തിയേറ്ററുകളിലെത്താതെ പോയ ചിത്രങ്ങള്‍

    സിനിമയുടെ വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത് റിലീസിന് ശേഷമാണ്. എന്നാല്‍ പല ചിത്രങ്ങളും തിയേറ്ററുകളിലേ എത്തിയില്ല. പാതിവഴിയില്‍ വെച്ച് ചിത്രീകരണം നിലച്ചു പോയതും അവസാന ഘട്ട വര്‍ക്ക് കഴിഞ്ഞിട്ടും പെട്ടിയില്‍ ഇരിക്കാനായിരുന്നു ചില സിനിമകളുടെ യോഗം. എന്നാല്‍ പ്രേക്ഷകര്‍ക്ക് ഇത്തരത്തില്‍ ഇടയ്ക്ക് വെച്ച് നിലച്ചു പോയ ചിത്രങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.

    മോഹന്‍ലാലിന്‍റെ ധനുഷ് കോടി

    മോഹന്‍ലാലിന്‍റെ ധനുഷ് കോടി

    1989 ലായിരുന്നു ധനുഷ്‌കോടിയുടെ പ്രാരംഭ ഘട്ട ജോലികള്‍ ആരംഭിച്ചത്. മോഹന്‍ലാലിനെയും ഗിരിജ സേട്ടറിനെയും നായികാനായകന്‍മാരാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ എന്തുകൊണ്ടോ പൂര്‍ത്തിയായില്ല.

    29 വര്‍ഷത്തിന് ശേഷം വീണ്ടുമെത്തുന്നു

    29 വര്‍ഷത്തിന് ശേഷം വീണ്ടുമെത്തുന്നു

    29 വര്‍ഷത്തിന് ശേഷം സിനിമയ്ക്ക് വീണ്ടും ജീവന്‍ വെക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല. ധനുഷ് കോടി ഈസ് ബാക്ക്, ഈ ചിത്രത്തിനായി കാത്തിരിക്കാമെന്നാണ് ആരാധകര്‍ കുറിച്ചിട്ടുള്ളത്.

    കഥയും കഥാപാത്രങ്ങളും മാറുന്നു

    കഥയും കഥാപാത്രങ്ങളും മാറുന്നു

    ടി ദാമോദരന്‍ മാഷായിരുന്നു അന്ന് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമ പുനരാരംഭിക്കുമ്പോള്‍ കഥയുടെ പശ്ചാത്തലവും കഥാപാത്രങ്ങളും മാറുമെന്നും കുറിപ്പിലുണ്ട്.

    മോഹന്‍ലാല്‍ രാജീവ് അഞ്ചല്‍ ചിത്രമായ ആസ്‌ട്രേലിയ

    മോഹന്‍ലാല്‍ രാജീവ് അഞ്ചല്‍ ചിത്രമായ ആസ്‌ട്രേലിയ

    മോഹന്‍ലാലിനെ നായകനാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ആസ്‌ട്രേലിയ. ശങ്കര്‍, രമ്യാകൃഷ്ണന്‍, ജഗദീഷ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

    ചിത്രത്തിന് കടപ്പാട് :വിക്കിപീഡിയ

    റേസിങ്ങ് താരത്തിന്റെ കഥ

    റേസിങ്ങ് താരത്തിന്റെ കഥ

    ഫോര്‍മുല റ്റു റേസറായ രാഹുലിന്റെ കഥയായിരുന്നു ചിത്രത്തിന്റെത്. സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ ഒരുക്കാനിരുന്ന സിനിമ പാതിവഴിയില്‍ നിലച്ചു പോവുകയായിരുന്നു. മോഹന്‍ലാലിന്റെ മികച്ച സിനിമകളിലൊന്നായി മാറിയേക്കാവുന്ന സിനിമ കൂടിയായിരുന്നു ഇത്.

    ബട്ടര്‍ഫ്‌ളൈസിന് വേണ്ടി ഉപയോഗിച്ചു

    ബട്ടര്‍ഫ്‌ളൈസിന് വേണ്ടി ഉപയോഗിച്ചു

    ആസ്‌ട്രേലിയയ്ക്ക് വേണ്ടി പ്ലാന്‍ ചെയ്ത റേസിങ്ങ് രംഗങ്ങള്‍ പിന്നീട് ബട്ടര്‍ഫ്‌ളൈസ് എന്ന സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നു. രാജീവ് അഞ്ചലും മോഹന്‍ലാലുമായിരുന്നു ഈ ചിത്രത്തിന് പിന്നിലും. മികച്ച വിജയം സമ്മാനിച്ചൊരു സിനിമയായിരുന്നു ഇത്.

    റിലീസ് ഇപ്പോഴും 'ചോദ്യ'മായി തുടരുന്നു

    റിലീസ് ഇപ്പോഴും 'ചോദ്യ'മായി തുടരുന്നു

    മോഹന്‍ലാല്‍, റഹ്മാന്‍, ക്യാപറ്റന്‍ രാജു, അശോകന്‍, രൂപിണി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളായിക്കി ജി എസ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചോദ്യം. എന്നാല്‍ ഈ സിനിമയുടെ റിലീസ് ഇപ്പോഴും ഒരു ചോദ്യമായി അവശേഷിക്കുകയാണ്.

    വിദ്യാബാലന്റെ ആദ്യമലയാള സിനിമ?

    വിദ്യാബാലന്റെ ആദ്യമലയാള സിനിമ?

    വിദ്യാ ബാലന്റെ ആദ്യത്തെ മലയാള സിനിമയായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് കളരി വിക്രമന്‍. മുകേഷായിരുന്നു ചിത്രത്തിലെ നായകന്‍. ദീപക് മോഹന്‍ സംവിധാനം ചെയ്ത ഈ ചിത്രവും ഇതുവരെ റിലീസ് ചെയ്യാത്ത ചിത്രങ്ങളുടെ പട്ടികയിലുണ്ട്.

    ജയന്റെ സിനിമയായ പഞ്ചപാണ്ഡവര്‍

    ജയന്റെ സിനിമയായ പഞ്ചപാണ്ഡവര്‍

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രതിഭകളിലൊരാളായ ജയനെ നായകനാക്കി എ നടരാജന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു പഞ്ചപാണ്ഡവര്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും ഈ സിനിമയും ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

    സ്വപ്‌നങ്ങളില്‍ ഹെയ്‌സല്‍ മേരി

    സ്വപ്‌നങ്ങളില്‍ ഹെയ്‌സല്‍ മേരി

    ഭാമയും മുകേഷും പ്രധാന വേഷത്തിലെത്തിയ ജോര്‍ത്ത് കിത്തു ചിത്രമായിരുന്നു സ്വപ്‌നങ്ങളില്‍ ഹെയ്‌സല്‍ മേരി. 2009 ല്‍ പൂര്‍ത്തിയാക്കിയ ഈ സിനിമയും ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

    ചിത്രത്തിന് കടപ്പാട് :വിക്കിപീഡിയ

    മോഹന്‍ലാലും ശിവാജി ഗണേശനും ഒരുമിച്ചെത്തിയ സ്വര്‍ണ്ണച്ചാമരം

    മോഹന്‍ലാലും ശിവാജി ഗണേശനും ഒരുമിച്ചെത്തിയ സ്വര്‍ണ്ണച്ചാമരം

    മോഹന്‍ലാലിനെയും ശിവാജി ഗണേശനെയും പ്രധാന കഥാപാത്രങ്ങളാക്കി രാജീവ്‌നാഥ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സ്വര്‍ണ്ണച്ചാമരം. 1996 ല്‍ പൂര്‍ത്തിയാക്കിയ സിനിമ ഇതുവരെയും തിയേറ്ററുകളിലേക്കെത്തിയിട്ടില്ല.

    കുട്ടികളുടെ സിനിമയായ ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍

    കുട്ടികളുടെ സിനിമയായ ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍

    കുട്ടികള്‍ക്ക് വേണ്ടി വയലാര്‍ മാധവന്‍കുട്ടി ഒരുക്കിയ സിനിമയായിരുന്നു ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍. ഈ ചിത്രവും ഇതുവരെ തിയേറ്ററുകളിലേക്കെത്തിയിട്ടില്ല

    English summary
    List of Malayalam films that were still on cards,These films were never released.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X