»   » പരോള്‍, മായാനദി, പുലിമുരുകന്‍, യഥാര്‍ത്ഥ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ചിത്രങ്ങള്‍, കാണൂ!

പരോള്‍, മായാനദി, പുലിമുരുകന്‍, യഥാര്‍ത്ഥ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ചിത്രങ്ങള്‍, കാണൂ!

Written By:
Subscribe to Filmibeat Malayalam
യഥാർത്ഥ സംഭവങ്ങളാണ് ഈ ചിത്രങ്ങളെ വിജയത്തിലേക്ക് നയിച്ചത് | filmibeat Malayalam

സിനിമ കാണുമ്പോള്‍ പ്രമേയവും പശ്ചാത്തലവും പ്രേക്ഷക മനസ്സില്‍ ഇടം പിടിക്കാറുണ്ട്. ചില സിനിമകള്‍ എന്നും ഓര്‍ത്തിരിക്കുന്നതിന് പിന്നിലെ ഒരു കാരണം ഇതാണ്. താരങ്ങളുടെ അസാമാന്യ അഭിനയ മികവും കൂടി ചേരുമ്പോള്‍ എക്കാലവും ഓര്‍ത്തിരിക്കാവുന്ന തരത്തിലേക്ക് ആ സിനിമ മാറുന്നു. യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് സിനിമ ചെയ്യുമ്പോള്‍ സംവിധായകനെ കാത്തിരിക്കുന്നത് വന്‍വെല്ലുവിളി കൂടിയാണ്. പ്രേക്ഷകര്‍ക്ക് നേരത്തെ അറിയാവുന്ന സംഭവം സിനിമയ്ക്ക് വേണ്ട ചേരുവകളുമായി കൂട്ടിച്ചേര്‍ത്ത് ഒരുക്കുന്നിടത്താണ് സംവിധായകന്റെ നേട്ടം. പുലിമുരുകന്‍, മായാനദി, പരോള്‍, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അങ്കമാലി ഡയറീസ് തുടങ്ങിയ സിനിമകള്‍ യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയതാണെന്ന കാര്യത്തെക്കുറിച്ച് എത്രപേര്‍ക്കറിയാം?

സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ശ്രീ റെഡ്ഡി, റാണയുടെ സഹോദരനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍!

ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയമാണ് മിക്ക ചിത്രങ്ങളും കരസ്ഥമാക്കിയത്. പരോളൊഴികെ ബാക്കിയെല്ലാ ചിത്രങ്ങളും നേരത്തെ റിലീസ് ചെയ്തതാണ്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് സിനിമയൊരുക്കുമ്പോള്‍ നേരിട്ട വെല്ലുവിളിയെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.


പോരായ്മയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടി, മെഗാസ്റ്റാറിന്റെ പ്രതികാരം ഇങ്ങനെയാണ്, കാണൂ!


പുലിമുരുകനിലേക്ക് എത്തിയത്

മലയാള സിനിമയെ നൂറുകോടി നേട്ടത്തിലേക്ക് എത്തിച്ച ചിത്രമാണ് പുലിമുരുകന്‍. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഉദയാ കൃഷ്ണയാണ്. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച വിജയം കൂടിയാണ് ഈ ചിത്രം സമ്മാനിച്ചത്. മുരുകന്റെ പ്രതികാരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.


ആകര്‍ഷകമായിത്തോന്നിയത്

ഒരു വ്യക്തിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കിയ സിനിമയായിരുന്നില്ല ഇത്. മറിച്ച് കാടുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഒരുകൂട്ടം പേരില്‍ നിന്നാണ് ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞത്. അവരെ ആക്രമിച്ചാല്‍ മാത്രമേ അവര്‍ മൃഗങ്ങളെ ഉപദ്രവിക്കാറുള്ളൂ. ആദിവാസികളുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ നിരവധി കഥകള്‍ കേട്ടിരുന്നുവെങ്കിലും അതിലെ ഒരു സംഭവമാണ് തന്നെ ആകര്‍ഷിച്ചതെന്നും കൊമേഴ്‌സ്യല്‍ എന്റര്‍ടൈയിന്‍മെന്റ് സിനിമകള്‍ക്ക് വേണ്ട ചേരുവകള്‍ നല്‍കി അതിനെ വിപുലീകരിക്കുകയായിരുന്നുവെന്നും ഉദയ്കൃഷ്ണ വ്യക്തമാക്കുന്നു.


കോട്ടയം സബ് ജയിലിനെ പുനരാവിഷ്‌ക്കരിച്ചു

നവാഗതനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത് ആന്റണി വര്‍ഗീസ് നായകനായെത്തിയ ചിത്രമാണ് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍. കോട്ടയം സബ് ജയിലിനെ ചിത്രത്തില്‍ അതേ പോലെ പുനരാവിഷ്‌ക്കരിക്കുകയായിരുന്നു. എന്നാല്‍ സിനിമയ്ക്ക് വേമഅടി കഥ മാറ്റിയിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു. പോലീസുകാരില്‍ നിന്നും തടവുകാരില്‍ നിന്നുമൊക്കെ വിവരം ശേഖരിച്ചതിന് ശേഷമാണ് കഥ ഒരുക്കിയതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.


ചില കഥാപാത്രങ്ങളെ സൃഷ്ടിച്ചു

അടുത്തിടെ തിയേറ്ററുകളിലേക്കെത്തിയ ചിത്രമായ പരോള്‍ യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഒരുക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രിസണ്‍ ഓഫീസറായി ജോലി ചെയ്തതിനിടയിലെ അനുഭവമാണ് അജിത്ത് പൂജപ്പുര തിരക്കഥയാക്കി മാറ്റിയത്. ബുള്ളറ്റ് രാഘവനും കൊട്ടാരം വാസുവുമൊക്കെ യഥാര്‍ത്ഥത്തിലുള്ളവരാണ്. മറ്റ് ചില കഥാപാത്രങ്ങളെ സിനിമയ്ക്കായി സൃഷ്ടിച്ചുവെന്നും അജിത്ത് പറയുന്നു.


അങ്കമാലിക്കാരായിരുന്നു പ്രചോദനം

അങ്കമാലിയിലും പരിസ പ്രദേശങ്ങളിലുമായി നടന്ന ചില സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് അങ്കമാലി ഡയറീസ് ഒരുക്കിയത്. ചില കഥാപാത്രങ്ങളുടെ പേരുകള്‍ അതേ പോലെ ഉപയോഗിച്ചിരുന്നു. അങ്കമാലിയില്‍ ജനിച്ചു വളര്‍ന്ന ചെമ്പന്‍ വിനോദിന്റെ അനുഭവങ്ങളും തിരക്കഥയ്ക്ക് സഹായകമായിട്ടുണ്ടെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.


പ്രണയിനിയെ ഉപയോഗിച്ച്

കുറ്റവാളിയെ പിടിക്കുന്നതിനായി അവന്റെ കാമുകിയെ ഉപയോഗിച്ച കാര്യത്തെക്കുറിച്ച് ഒരു പോലീസുകാരനായിരുന്നു അമല്‍ നീരദിനോട് പറഞ്ഞത്. ഈ സംഭവത്തെയാണ് മായാനദി എന്ന സിനിമയാക്കി ആഷിഖ് അബു മാറ്റിയത്. പ്രചോദനമേകിയ ത്രെഡ് ഇതാണെങ്കിലും പിന്നീട് സിനിമയ്ക്കായി ഒരുപാട് സംഭവങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.


English summary
The true stories behind these Malayalam films

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X