»   » പ്രിയദര്‍ശന്‍മാത്രമല്ല ഈ സംവിധായകരും നല്ല ചിത്രങ്ങളുമായി വീണ്ടും വരണം..

പ്രിയദര്‍ശന്‍മാത്രമല്ല ഈ സംവിധായകരും നല്ല ചിത്രങ്ങളുമായി വീണ്ടും വരണം..

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാളത്തില്‍ പ്രഗത്ഭരായ ഒട്ടേറെ സംവിധായകരുണ്ട് . ഒരു കാലഘട്ടത്തില്‍ പ്രേക്ഷകരെ വിസ്മയിച്ചവരാണിവര്‍ .എന്നാല്‍ പിന്നീട് കണ്ടത് ആ തിളക്കം പതുക്കെ നഷ്ടപ്പെടുന്നതാണ്. അതായത് പിന്നീട് ചെയ്തചിത്രങ്ങള്‍ക്കൊന്നും അവര്‍ക്ക് പ്രേക്ഷകരെ പിടിച്ചിരുത്താനായില്ല .പല സംവിധായകരുടെയും ചിത്രങ്ങള്‍ പരാജയപ്പെട്ടു .

എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തിലൂടെ പ്രിയദര്‍ശന്‍ ഒരു തിരിച്ചു വരവു നടത്തിയിരിക്കുകയാണ്. പ്രിയദര്‍ശന്‍ ഒടുവില്‍ സംവിധാനം ചെയ്ത ആമയും മുയലും എന്ന ചിത്രം വന്‍ പരാജയമായിരുന്നു. പ്രിയദര്‍ശനെ കൂടാതെ നല്ല ചിത്രങ്ങളുമായി വീണ്ടും കടന്നുവരണം എന്നു പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന സംവിധായകരിവരാണ്..

ഫാസില്‍

ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ഫാസില്‍. 1998 ല്‍ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സിനു ശേഷം ഫാസിലിന്റെതായി ഒരു ഹിറ്റ് ചിത്രവുമില്ല. 2011 ല്‍ ലിവിങ് ടുഗെതര്‍ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത് . ഈ ചിത്രം പരാജയമായിരുന്നു.

സിബിമലയില്‍

ഫാസിലിനെ കൂടാതെ സിബിമലയിലും ഒരുപാട് നല്ല ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ്. അപൂര്‍വ്വരാഗം എന്നചിതമാണ് സിബിമലയില്‍ ഒടുവില്‍ സംവിധാനം ചെയ്തത്. ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

രാജസേനന്‍

രാജസേനന്‍ സംവിധായകനാണെങ്കില്‍ നടന്‍ ജയറാം ആയിരിക്കും നായകന്‍ എന്നാണ് പ്രേക്ഷകര്‍ പറയാറ്. ആദ്യത്തെ കണ്‍മണി, മേലേപ്പറമ്പില്‍ ആണ്‍വീട്, അദ്ദേഹം എന്ന ഇദ്ദേഹം തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകള്‍ ഇരുവരുടെയും കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുണ്ട്. രാജസേനന്‍ ഇത്തരം ജനപ്രിയ സിനിമകളുമായി തിരിച്ചുവരണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.

ഐവി ശശി

മലയാള സിനിമയില്‍ പല ചലച്ചിത്രപരീക്ഷണങ്ങള്‍ക്കും തുടക്കമിട്ട സംവിധായകനാണ് ഐവിശശി. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഐവി ശശി സംവിധാനം ചെയ്തിട്ടുണ്ട്. ഐവി ശശി അടുത്ത് ഒരു വന്‍ ബജറ്റ് ചിത്രവുമായെത്തുന്നുണ്ട്. ആ ചിത്രം ഐവി ശശിയുടെ തിരിച്ചുവരവൊരുക്കുന്ന ചിത്രമാണെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.

ഷാജി കൈലാസ്

കമ്മീഷണര്‍, കിങ് തുടങ്ങി ആക്ഷനു പ്രാധാന്യമുളള ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. രാജസേനനും ജയറാമുമെന്നപോലെ മോളിവുഡില്‍ വിജയിച്ച മറ്റൊരു കൂട്ടുകെട്ടായിരുന്നു ഷാജി കൈലാസ്- സുരേഷ് ഗോപി കൂട്ടുകെട്ട്. മികച്ച ചിത്രങ്ങളുമായി ഷാജി കൈലാസും തിരിച്ചുവരുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

English summary
Priyadarshan is back to hits and that definitely is a good news for the Malayalm film industry. After Priyadarshan, now we wish to see the comebacks of these Mollywood directors.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam