»   » മമ്മുട്ടിയുടെ ഈ സിനിമകള്‍ കണ്ടപ്പോള്‍ ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ മമ്മുക്കയ്ക്ക് നായിക ഇല്ലെന്ന് ?

മമ്മുട്ടിയുടെ ഈ സിനിമകള്‍ കണ്ടപ്പോള്‍ ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ മമ്മുക്കയ്ക്ക് നായിക ഇല്ലെന്ന് ?

Posted By: Teresa John
Subscribe to Filmibeat Malayalam

മെഗാ സ്റ്റാര്‍ മമ്മുട്ടി യുവത്വം നിലനിര്‍ത്തുന്ന നടനാണ്. പല സിനിമകളിലും വ്യത്യസ്തത കൊണ്ടു വരാന്‍ ശ്രമിക്കുന്ന അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കാത്തുനില്‍ക്കുന്ന നടിമാരുമുണ്ട്. എന്നാല്‍ മമ്മുട്ടി നായികമാരില്ലാതെ പല സിനിമകളിലും അഭിനയിച്ചിട്ടുണ്ടെന്നുള്ള കാര്യം അറിയാമോ?

താര രാജാക്കന്മാരെയും നസ്രിയയെയും മറികടന്ന് മിയ നേടിയ ഫേസ്ബുക്ക് ലൈക്ക് എത്രയാണെന്നറിയാമോ?

'കണ്ടില്ലെങ്കില്‍ കണ്ടോളി കണ്ടോല് പറഞ്ഞോളി ഈ ജീവി എന്താണെന്ന്'സുരഭിയ്ക്ക് കിട്ടിയത് കിടിലന്‍ സമ്മാനം

മമ്മുട്ടിയുടെ ഹിറ്റായ പല സിനിമകളിലും അദ്ദേഹത്തിന് നായിക ഇല്ലായിരുന്നു. എന്നാല്‍ പലരും അത് ശ്രദ്ധിച്ചിരുന്നില്ലെന്നുള്ളതാണ് സത്യം. ഒരു സിനിമയുടെ വിജയത്തിന് നായകനും നായികം തുല്യ പ്രധാന്യം കൊടുക്കണമെന്ന കാഴ്ചപാടിലിറങ്ങുന്ന സിനിമകള്‍ക്ക് മറുപടിയാണ് മമ്മുക്കയുടെ ഈ സിനിമകള്‍.

സി ബി ഐ സീരിയസ്

മമ്മുട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത് സി ബി ഐ സീരിയസില്‍ പുറത്തിറങ്ങിയ സിനിമകളിലൊന്നും മമ്മുട്ടിക്ക് നായികമാരില്ലായിരുന്നു. 1988 ല്‍ സി ബി ഐ ഡയറിക്കുറിപ്പ് എന്ന സിനിമയിലുടെയായിരുന്നു തുടക്കം. നാല് ഭാഗങ്ങളായിട്ടായിരുന്നു സിനിമ തയ്യാറാക്കിയിരുന്നത്.

ആഗസ്റ്റ് 1

മമ്മുട്ടി സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് ആഗസ്റ്റ് 1. 1988 ല്‍ പുറത്തിറങ്ങിയ ചിത്രം ഒരു കുറ്റാന്വേഷണ സിനിമയാണ്. പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മുട്ടി ചിത്രത്തിലഭിനയിച്ചിരുന്നത്. എന്നാല്‍ ഈ സിനിമയിലും മമ്മുട്ടിക്ക് നായിക ഇല്ലായിരുന്നു.

ഒരു അഭിഭാഷകന്റെ കേസ് ഡയറി

മമ്മുട്ടി വക്കിലിന്റെ വേഷത്തിലെത്തിയ സിനിമയാണ് ഒരു അഭിഭാഷകന്റെ കേസ് ഡയറി. ചിത്രത്തില്‍ മാധു, ഹീര രാജഗോപാല്‍, കാവേരി എന്നിവരെല്ലാം അഭിനയിച്ചിരുന്നെങ്കിലും മെഗാസ്റ്റാറിന് നായികയില്ലായിരുന്നു.

ദി ട്രൂത്ത്

മമ്മുട്ടിയുടെ മറ്റൊരു കുറ്റാന്വേഷണ സിനിമയാണ് ദി ട്രൂത്ത്. ഭരത് എന്ന ഓഫീസറുടെ വേഷത്തിലാണ് മമ്മുട്ടി ചിത്രത്തില്‍ അഭിനയിച്ചത്. മാത്രമല്ല വാണി വിശ്വനാഥ്, ദിവ്യ ഉണ്ണി, പ്രവീണ എന്നിങ്ങനെ മൂന്ന് നടിമാര്‍ സിനിമയില്‍ ഉണ്ടായിരുന്നെങ്കിലും താരത്തിന് നായികയായി ആരും ഉണ്ടായിരുന്നില്ല.

ബിഗ് ബി

മമ്മുട്ടി സിനിമകളില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സിനിമയാണ് ബിഗ് ബി. ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ ആരും പെട്ടൊന്ന് ഒന്നും മറക്കില്ല. ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങ്ള്‍ വളരെ കുറവായിരുന്നു. ഒപ്പം മമ്മുട്ടിയ്ക്ക് നായികയും ഇല്ലായിരുന്നു.

പോക്കിരിരാജ

പൃഥ്വിരാജും മമ്മുട്ടിയും സഹോദരങ്ങളായി അഭിനയിച്ച സിനിമയാണ് പോക്കിരിരാജ. റൗഡിയുടെ വേഷത്തിലഭിനയിച്ച താരത്തിന് സിനിമയില്‍ നായികയില്ലായിരുന്നു.

മുന്നറിയിപ്പ്

ഛായാഗ്രാഹകനായ വേണു സംവിധാനം ചെയ്ത ചിത്രമാണ് മുന്നറിയിപ്പ്. കുറ്റവാളിയായി ജയിലില്‍ കഴിയുന്ന കഥാപാത്രത്തെയായിരുന്നു മമ്മുട്ടി അവതരിപ്പിച്ചിരുന്നത്. ചിത്രത്തില്‍ നായികയായി അപര്‍ണ ഗോപിനാഥ് അഭിനയിച്ചിരുന്നെങ്കിലും മമ്മുട്ടിക്ക് നായികയായി ആരും ഇല്ലായിരുന്നു. 2014 നാണ് ചിത്രം റിലീസ് ചെയ്തിരുന്നത്.

English summary
These Superhit Mammootty Movies Didn't Feature An Actress Paired Opposite The Star!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam