»   » പുലിമുരുകനും ആക്ഷന്‍ ബിജുവും കാരണം തരം താഴ്ത്തിയത് ഒന്നും രണ്ടും സിനിമകളല്ല, ഇത് നോക്കൂ..

പുലിമുരുകനും ആക്ഷന്‍ ബിജുവും കാരണം തരം താഴ്ത്തിയത് ഒന്നും രണ്ടും സിനിമകളല്ല, ഇത് നോക്കൂ..

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളം സിനിമയ്ക്ക് 2016 ഭാഗ്യ വര്‍ഷം തന്നെയായിരുന്നു. മലയാള സിനിമ ചരിത്ര റെക്കോര്‍ഡ് സ്വന്തമാക്കിയ പുലിമുരുകന്റെ വിജയം തന്നെയായിരുന്നു അതിന് കാരണം. മലയാളത്തില്‍ ആദ്യമായി നൂറ് കോടി കടന്ന ചിത്രം. ഇതുവരെ 150 കോടിക്ക് അടുത്ത് നേടി. മലയാളത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച പുലിമുരുകന്‍ ഇപ്പോള്‍ മന്യം പുലി എന്ന പേരില്‍ തെലുങ്ക് തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ചെറുതും വലുതുമായി 118 മലയാള ചിത്രങ്ങളാണ് ഈ വര്‍ഷം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. പുലിമുരുകന്‍ നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജു തുടങ്ങിയ വമ്പന്‍ ചിത്രങ്ങളിലൂടെ നല്ല ചിത്രങ്ങളെയാണ് പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയത്. ചെറിയ ബജറ്റില്‍ ഒരുക്കിയ ഏഴോളം ചിത്രങ്ങളാണ് പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയത്. കാണൂ.. അര്‍ഹതയുണ്ടായിട്ടുണ്ടും ഈ വര്‍ഷം പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ ചിത്രങ്ങള്‍.


മാല്‍ഗുഡി ഡെയ്‌സ്

അനൂപ് മേനോനും ഭാമയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് മാല്‍ഗുഡി ഡെയ്‌സ്. വ്യത്യസ്തമായ ഇതിവൃത്തത്തില്‍ ഒരുക്കിയ മാല്‍ഗുഡി ഡെയ്‌സ് യഥാര്‍ത്ഥ സംഭവ കഥയായിരുന്നു. മനോഹരമായ കഥ പറഞ്ഞ മാല്‍ഗുഡി ഡെയ്‌സ് മലയാളത്തിലെ വമ്പന്‍ ചിത്രങ്ങളുടെ റിലീസ് വന്നപ്പോള്‍ ശ്രദ്ധിക്കാതെ പോയി.


മണ്‍സൂണ്‍ മാംഗോസ്

മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ നായകനായി എത്തിയ ചിത്രമാണ് മണ്‍സൂണ്‍ മാംഗോസ്. വമ്പന്‍ ചിത്രങ്ങള്‍ തിയേറ്റര്‍ കൈയ്യടക്കിയപ്പോള്‍ ശ്രദ്ധിക്കാതെ പോയ മറ്റൊരു ചിത്രമാണ് മണ്‍സൂണ്‍ മാംഗോസ്.


ലീല

ബിജു മേനോനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ലീല. ഉണ്ണി ആറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ചിത്രത്തെ കുറിച്ച് നെഗറ്റീവ് നിരൂപണങ്ങള്‍ പ്രചരിച്ചു.


ജയിംസ് ആന്റ് ആലീസ്

ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവിന്റെ ആദ്യ സംവിധാന സംരഭമാണ് ജയിംസ് ആന്റ് ആലീസ്. ഭര്‍ത്താവിന്റെയും ഭാര്യയുടെയും സ്‌നേഹ ബന്ധത്തിന്റെ കഥ പറയുന്നതാണ് ചിത്രം. എന്നാല്‍ റിലീസിന് ശേഷം ചിത്രത്തിന്റെ ഡിവിഡി പുറത്തിറങ്ങിയപ്പോഴാണ് ജയിംസ് ആന്റ് ആലീസ് ഒരു മികച്ച ചിത്രമായിരുന്നു എന്ന് മിക്കവരും തിരിച്ച് അറിയുന്നത്.


സ്‌കൂള്‍ ബസ്

റോഷന്‍ ആന്‍ഡ്രൂസിന്റെയും ബോബി സഞ്ജയ് യുടെയും കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രം. കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന സ്‌കൂള്‍ ബസ് ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്ന് കരുതി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. നല്ലൊരു സോഷ്യല്‍ മെസേജ് നല്‍കുന്ന ഒരു ചിത്രം കൂടിയായിരുന്നു. റിലീസിന് ശേഷം ഡിവിഡി പുറത്തിറങ്ങിയപ്പോള്‍ ചിത്രത്തെ കുറിച്ച് പോസിറ്റീവ് റിവ്യൂസ് പ്രചരിച്ചിരുന്നു.


ഓലപീപ്പി

ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കിയ ഓലപീപ്പി സംവിധാനം ചെയ്തത് ഛായഗ്രാഹകന്‍ കൃഷ് കൈമളാണ്. അധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കിലും ചിത്രം മികച്ചതായിരുന്നു.


കവി ഉദ്ദേശിച്ചത്

വമ്പന്‍ റിലീസുകള്‍ വന്നപ്പോള്‍ പ്രേക്ഷക ശ്രദ്ധിക്കാതെ പോയ നല്ലൊരു സിനിമയാണ് കവി ഉദ്ദേശിച്ചത്. ബിജു മേനോന്‍, ആസിഫ് അലി, നരേന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


English summary
They Deserved More! 7 Most Underrated Malayalam Movies Of 2016!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam