twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒന്നിലും പതറാത്ത തിലകന്‍ അന്ന് കരഞ്ഞു!!! അണിയറയില്‍ദിലീപോ??? വിനയന്‍ പറയുന്നു...

    By David
    |

    മലയാള സിനിമയിലെ ഏറ്റവും കരുത്തനായ നടനാണ് തിലകന്‍. അവസാന കാലഘട്ടത്തിലും സംഘടനകളോട് ഒറ്റയ്ക്ക് പൊരുതി നിന്ന കരുത്തായിരുന്നു അദ്ദേഹം. എന്നാല്‍ മനസിന്റെ കരുത്ത് അദ്ദേഹത്തിന്റെ ശരീരത്തിന് ഉണ്ടായിരുന്നില്ല. ഏറ്റവും അധ്വാനമുള്ള നാടക മേഖലയിലേക്ക് അദ്ദേഹം മടങ്ങിയത് തന്നിലെ കലാകാരനെ ആര്‍ക്കും തളര്‍ത്താന്‍ കഴിയില്ല എന്ന വെല്ലുവിളിയായിരുന്നു.

    ശ്രീശാന്തിന് മാത്രമല്ല പുതുമുഖ ചിത്രത്തിനും പോസ്റ്ററില്ല!!! ചെറിയ സിനിമകളെ ഒതുക്കുന്നതാര്??? ശ്രീശാന്തിന് മാത്രമല്ല പുതുമുഖ ചിത്രത്തിനും പോസ്റ്ററില്ല!!! ചെറിയ സിനിമകളെ ഒതുക്കുന്നതാര്???

    നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ പലരും ദിലീപിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അതില്‍ അധികവും തിലകനുമായി ബന്ധപ്പെട്ടായിരുന്നു. തിലകനെ സിനിമയില്‍ നിന്നും പുറത്താക്കിയത് ദിലീപാണെന്ന് ശക്തമായ ആരോപണങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ തിലകന്റെ മരണത്തിലേക്ക് വഴിവച്ചത് ദിലീപിന്റെ ഇടപെടലുകളായിരുന്നു എന്ന തരത്തിലുള്ള ആരോപണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.

    മരണത്തിന് കാരണമായ നാടകം

    മരണത്തിന് കാരണമായ നാടകം

    സിനിമയില്‍ നിന്നും സംഘടനകള്‍ വിലക്കിയതോടെ തിലകന്‍ നാടക രംഗത്തേക്ക് തിരിയുകയായിരുന്നു. താന്‍ നാടകത്തില്‍ നിന്നും വന്നവനാണെന്നും അവിടെ ആരും തന്നെ വിലക്കില്ലെന്നും പറഞ്ഞാണ് തിലകന്‍ നാടകത്തിലേക്ക് തിരിഞ്ഞത്. എന്നാല്‍ സ്റ്റേജ് അഭിയത്തിന്റെ ആയാസം താങ്ങാന്‍ പറ്റുന്ന ശാരീരിക സ്ഥിതിയില്‍ ആയിരുന്നില്ല അദ്ദേഹം.

    വിനയന്റെ വെളിപ്പെടുത്തല്‍

    വിനയന്റെ വെളിപ്പെടുത്തല്‍

    സിനിമയില്‍ സജീവമായി നിന്ന പകരം വയ്ക്കാനില്ലാത്ത തിലകന്‍ സിനിമയും, സീരിയലും ഇല്ലാതെ നാടകത്തിലേക്ക് തിരിയാനുണ്ടായ സാഹചര്യം സംവിധായകന്‍ വിനയന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. വിനയനേയും തിലകനേയും വിലക്കിയ സംഘടനകളില്‍ ദിലീപ് നടത്തിയ ഇടപെടലുകളും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

    അക്ഷരജ്വാല എന്ന നാടക ട്രൂപ്പ്

    അക്ഷരജ്വാല എന്ന നാടക ട്രൂപ്പ്

    നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ തിലകന്‍ വീണ്ടും നാടകത്തിലേക്ക് തിരഞ്ഞപ്പോള്‍ അതിന് അവസരം നല്‍കിയത് അമ്പലപ്പുഴ രാധാകൃഷ്ണനാണ്. അദ്ദേഹം തിലകന് വേണ്ടി ഉണ്ടാക്കിയ നാടക ട്രൂപ്പിന് അക്ഷര ജ്വാല എന്ന പേരിട്ട് താനാണന്നും വിനയന്‍ പറയുന്നു. എല്ലാ പ്രശ്‌നങ്ങളുടേയും തുടക്കം മാക്ടയില്‍ നിന്നായിരുന്നു.

    മാക്ട രൂപീകരിക്കുന്നു

    മാക്ട രൂപീകരിക്കുന്നു

    തമിഴ് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായ വിതരണം ചെയ്യുന്നത് കണ്ടാണ് അങ്ങനെ ഒരു വഴി മലയാള സിനിമയിലും ഉണ്ടാക്കാന്‍ വിനയന്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടായിരുന്നു മാക്ട രൂപീകരിക്കപ്പെടുന്നത്. ഹരിഹരന്‍ പ്രസിഡന്റും താന്‍ സെക്രട്ടറിയുമായി രൂപീകരിക്കപ്പെട്ട മാക്ട ഫെഡറേഷന് 2007ല്‍ രജിസ്‌ട്രേഷന്‍ ലഭിച്ചു.

    മാക്ടയിലെ പ്രശ്‌നങ്ങള്‍

    മാക്ടയിലെ പ്രശ്‌നങ്ങള്‍

    മാക്ട രൂപീകരിക്കപ്പെട്ട അന്ന് മുതല്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. തുളസീദാസും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങളോടെയായിരുന്നു തുടക്കം. മൂന്ന് മാസത്തിനകം ദിലീപ് തുളസീദാസുമായി കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കണമെന്നായിരുന്നു മാക്ടയുടെ തീരുമാനം. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം വിനയന്റെ അപ്രമാദിത്യത്തില്‍ പ്രതിഷേധിച്ചുള്ള കൂട്ട രാജിയായിരുന്നു കാണാന്‍ കഴിഞ്ഞത്.

    പിന്നിലെ ദിലീപിന്റെ സാന്നിദ്ധ്യം

    പിന്നിലെ ദിലീപിന്റെ സാന്നിദ്ധ്യം

    മാക്ടയില്‍ നിന്നും രാജി വച്ച സംവിധായകന്‍ ജോസ് തോമസാണ് ഇതിന് പിന്നിലെ ദിലീപിന്റെ സാന്നിദ്ധ്യത്തേക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് വിനയന്‍ പറയുന്നു. രാജിവയ്ക്കുന്നവരുടെ കൂട്ടത്തില്‍ ജോസ് തോമസിന്റെ പേര് നിര്‍ദേശിച്ചത് ദിലീപായിരുന്നു. ദിലീപിന്റെ സമ്മര്‍ദ്ദമായിരുന്നു രാജിക്ക് കാരണം. വേറെ വഴിയില്ലെന്ന് ജോസ് തോമസ് തന്നോട് പറഞ്ഞതായും വിനയന്‍ പറയുന്നു.

    വിനയനെ വിലക്കിയ ഫെഫ്ക

    വിനയനെ വിലക്കിയ ഫെഫ്ക

    മാക്ടയ്ക്ക് പകരം ഫെഫ്ക രൂപീകൃതമായപ്പോള്‍ വിനയന്റെ സിനിമകൡ ആരും അഭിനയിച്ചുകൂട എന്ന വിലക്കും നിലവില്‍ വന്നു. വിനയന്‍ പ്രഖ്യാപിച്ചിരുന്ന യക്ഷിയും ഞാനും എന്ന ചിത്രവും പ്രതിസന്ധിയിലായി. കാരണം വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ആരും തയാറായില്ല.

    തിലകന്‍ വരുന്നു

    തിലകന്‍ വരുന്നു

    അമ്മയില്‍ നിന്നും തിലകന് വിലക്കൊന്നും ഇല്ലാത്ത സമയമായിരുന്നു അതെങ്കിലും അദ്ദേഹത്തെ ആരും അഭിനയിക്കാന്‍ വിളിക്കാത്ത അവസ്ഥയായിരുന്നു. യക്ഷിയും ഞാനും എന്ന ചിത്രത്തിലേക്ക് തിലകന്‍ എത്തി. അത് അദ്ദേഹത്തിനൊരു റിലീഫും തനിക്കൊരു ശക്തമായ പിന്തുണയുമായിരുന്നുവെന്ന് വിനയന്‍ പറയുന്നു.

    രണ്ട് ചിത്രങ്ങള്‍ ഒഴിവായി

    രണ്ട് ചിത്രങ്ങള്‍ ഒഴിവായി

    തൊട്ടുപിന്നാലെ തിലകനെ കരാര്‍ ചെയ്തിരുന്ന രണ്ട് ചിത്രങ്ങളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ അദ്ദേഹം അഡ്വാന്‍സും വാങ്ങിയിരുന്നു. തിലകന് ഓസ്‌കര്‍ പുരസ്‌കാരം വരെ ലഭിക്കും എന്ന് പറഞ്ഞ ഡാം 999 എന്ന ചിത്രത്തിലെ കഥാപാത്രത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി.

    ഡാം 999ന് സംഭവിച്ചത്

    ഡാം 999ന് സംഭവിച്ചത്

    ഡാം 999ലെ കഥാപാത്രം ഉഗ്രനാണെന്ന് തിലകന്‍ തന്നോട് പറഞ്ഞിരുന്നു. അതിനായി അദ്ദേഹം രാത്രി ഇംഗ്ലീഷ് ഡയലോഗുകള്‍ കാണാതെ പഠിക്കുന്നുണ്ടായിരുന്നു. തിലകന്‍ ലൊക്കേഷനില്‍ വന്നാല്‍ ടെക്‌നീഷ്യന്മാരെല്ലാം പണിനിര്‍ത്തി പോകുമെന്നായിരുന്നു സോഹന്‍ റോയ് പറഞ്ഞത്. അതോടെ തിലകന്‍ വയലന്റായി. പിന്നീട് കാനം രാജേന്ദ്രന്‍ ഒക്കെ ഇടപെട്ട് തിലകന് 7 ലക്ഷം രൂപ വാങ്ങി നല്‍കുകയായിരുന്നെന്നും വിനയന്‍ പറയുന്നു.

    സിരീയേലില്‍ അഭിനയിക്കാന്‍ തീരുമാനിക്കുന്നു

    സിരീയേലില്‍ അഭിനയിക്കാന്‍ തീരുമാനിക്കുന്നു

    സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ സീരിയലില്‍ അഭിനയിക്കാന്‍ പോകുകയാണെന്ന് തിലകന്‍ തന്നോട് പറഞ്ഞിരുന്നതായി വിനയന്‍ പറയുന്നു. അഡ്വാന്‍സുമായി തിലകന്റെ വീട്ടില്‍ എത്തുമെന്നായിരുന്നു സീരിയേലിന്റെ നിര്‍മാതാവ് തിലകനെ അറിയിച്ചിരുന്നത്.

    തിലകന്‍ കരഞ്ഞ നിമിഷം

    തിലകന്‍ കരഞ്ഞ നിമിഷം

    അഡ്വാന്‍സുമായി വീട്ടിലെത്തുമെന്ന് പറഞ്ഞ നിര്‍മാതാവ് വീട്ടിലെത്തി തിലകനോട് കൈകൂപ്പിക്കൊണ്ട് പറഞ്ഞത് ഇത് നടക്കില്ല സാറേ എന്നായിരുന്നു. തന്നോട് പൊറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണ പൊട്ടിത്തെറിക്കുന്ന അദ്ദേഹം നീ പോ എന്ന് കൈകൊണ്ട് ആഗ്യം കാണിക്കുക മാത്രമാണ് ചെയ്തത്. സിംഹത്തേപ്പോലെ പ്രതികരിക്കുന്ന തിലകന്‍ കരയുന്നത് താന്‍ അന്നാദ്യമായി കണ്ടു എന്നും വിനയന്‍ പറഞ്ഞു.

    English summary
    Vinayan pointing out some points regarding Thilakan's ban. So many times Vinayan raise allegations against Dileep on the same issue, but this time he pointing some more points.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X