twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞങ്ങൾക്ക് മരുമകളായി രാധിക മതി, അച്ഛനോട് സുരേഷ് ഗോപി പറഞ്ഞത് ഇത്ര മാത്രം,കല്യാണം നടന്നത് ഇങ്ങനെ...

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സുരേഷ് ഗോപിയുടേത്. ഭാര്യ രാധികയും മക്കളുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സുരേഷ് ഗോപിയുടെ സിനിമ വിജയങ്ങളിൽ മാത്രമല്ല പേഴ്സണൽ സന്തോഷങ്ങളിലും ജനങ്ങൾ പങ്കുചേരാറുണ്ട്.നടനും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ്. ഇന്ന് സുരേഷ് ഗോപിയുടേയും രാധികയുടേയും വിവാഹ വാർഷകമാണ് . താരങ്ങൾക്ക് ആശംസയുമായി ആരാധകരും കുടുംബാംഗങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്.

    കൈനിറയെ പണവുമായിട്ടല്ല വളർന്നത്, ബാല്യത്തെ കുറിച്ച് നിവിൻ, അച്ഛൻ തന്നോട് പറഞ്ഞത് മക്കളോടും പറയുംകൈനിറയെ പണവുമായിട്ടല്ല വളർന്നത്, ബാല്യത്തെ കുറിച്ച് നിവിൻ, അച്ഛൻ തന്നോട് പറഞ്ഞത് മക്കളോടും പറയും

    അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് കൊണ്ടാണ് മകനും നടനുമായ ഗോകുൽ സുരേഷ് ആശംസ നേർന്നിരിക്കുന്നത്. ഗോകുലിന്റെ ആശംസയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. വീട്ടുകാർ കണ്ടെത്തി ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്.

    ഇപ്പോഴിത വിവാഹവാർഷികത്തോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് വിവാഹത്തിൽ എത്തിയതിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ വിവാഹിതനാവുന്നത്. വീട്ടുകാർ കണ്ടെത്തിയ പെൺകുട്ടിയ താലി ചാർത്തിയതിനെ കുറിച്ചാണ് താരം പറയുന്നത്. വിവാഹ നിശ്ചയത്തിന് ശേഷമായിരുന്നു ഇരുവരും നേരിൽ കാണുന്നത്.

    റോഹമാനും സുസ്മിതയും വീണ്ടും ഒന്നിക്കുന്നോ, ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതിന്റെ കാരണം ഇതാണ്....റോഹമാനും സുസ്മിതയും വീണ്ടും ഒന്നിക്കുന്നോ, ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതിന്റെ കാരണം ഇതാണ്....

    വിവാഹം

    അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ കണ്ടെത്തുന്നതെന്നാണ് സുരേഷ് ഗോപി പറയുന്നത്. അച്ഛൻ തന്റെ വിവാഹത്തെ കുറിച്ചും പെൺകുട്ടിയെ കുറിച്ചുമൊക്കെ തന്നെ വിളിച്ച് അറിയിക്കുകയായിരുന്നെന്നും പഴയ ഓർമ പങ്കുവെച്ച് കൊണ്ട് പറയുന്നു. . 1990 ഫെബ്രുവരി 8 നായിരുന്നു സുരേഷ് ഗോപിയുടേയും രാധികയുടേയും വിവാഹം.ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് ഇവരുടെ മക്കൾ.

    അച്ഛനും അമ്മയും  പറഞ്ഞത്

    പല അവസരങ്ങളിൽ സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടയിൽ താരങ്ങളുടെ വിവാഹ കഥ ചർച്ചയാവാറുണ്ട്.1989 നവംബർ 18ാം തീയതി ഒരുക്കം എന്ന സിനിമ സെറ്റിൽ വെച്ചാണ് രാധികയെ കുറിച്ച് പിതാവ് ഗോപിനാഥൻ പിള്ള സുരേഷ് ഗോപിയോട് പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ...'1989 നവംബർ 18ാം തീയതി എന്റെ അച്ഛൻ എന്നെ ഫോൺ വിളിച്ചു. അന്ന് ഞാൻ കൊടൈക്കനാലിൽ 'ഒരുക്കം' എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ, 'ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി, മരുമകളായി ഈ പെൺകുട്ടി മതി' നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണമെന്ന്.

     അച്ഛനോട് പറഞ്ഞത്

    ഇതുകേട്ട ഉടനെ അച്ഛനോട് ഞാൻ പറഞ്ഞു, നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങൾക്ക് 4 കൊമ്പൻമാരാണ്. ഞങ്ങൾ നാല് സഹോദരന്മാരാണ്. പെൺകുട്ടികൾ ഇല്ല. ആദ്യമായി ഈ കുടുംബത്തിലേക്ക് വലതുകാൽ വച്ച് കയറുന്നത് ഒരു മകളാകണമെങ്കിൽ നിങ്ങളുടെ ആഗ്രഹത്തിനാണ് ഞാൻ മതിപ്പ് കൽപ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട. ഞാൻ കെട്ടിക്കോളാം എന്നായിരുന്നു സുരേഷ് ഗോപി പറയുന്നത്. ഇതൊക്കെ കഴിഞ്ഞ് രാധികയെ ഞാൻ കാണുന്നത് ഡിസംബർ 3ാം തീയതിയും. അതിനുമുമ്പ് ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നിരുന്നു' സുരേഷ് ഗോപി കോടിശ്വരൻ പരിപാടിയിൽ പറഞ്ഞു.

     സിനിമയിലൽ സജീവം

    രാഷ്ട്രീയവും കുടുംബവും സിനമയും ഒന്നിച്ച് കൊണ്ട് പോകുന്ന ആളാണ് സുരേഷ് ഗോപി. എത്ര തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം ഇരിക്കാൻ സമയം കണ്ടെത്താറുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായിട്ടുണ്ട് താരം. 2019 ൽ പുറത്ത് ഇറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ മടങ്ങി വരവ്. 2015 ന് ശേഷം 2019 ൽ ആണ് സുരേഷ് ഗോപി ചിത്രം തിയേറ്ററിൽ എത്തുന്നത്. 2021 ൽ പുറത്ത് ഇറങ്ങിയ കാവൽ ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ഒറ്റക്കൊമ്പൻ, പാപ്പാൻ, എന്നിവയാണ് ഇനി പുറത്തു വരാനുളള നടന്റെ ചിത്രം. കാവൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

    English summary
    This Is How Suresh Gopi And Radhika Enter Wed Lock, Their Marriage Story Goes Viral Again On 32nd Wedding Anniverasary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X