twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ 100 കോടി ചിത്രം! മധുരരാജയുടെ വിജയത്തിന് പിന്നില്‍ ചില കാര്യങ്ങള്‍ കൂടിയുണ്ട്!

    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഭാഗ്യ സിനിമകള്‍ ലഭിച്ച വര്‍ഷമാണ് 2019. ആറ് മാസം കൊണ്ട് അഞ്ചോളം ഹിറ്റ് സിനിമകളാണ് മമ്മൂട്ടിയുടേതായി പിറന്നത്. അതില്‍ നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമ ഉണ്ടെന്നുള്ളതാണ് ആരാധകര്‍ക്ക് ആവേശം നല്‍കിയത്. ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടുന്ന സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഒടുവില്‍ മധുരരാജയിലൂടെ മമ്മൂട്ടി കരിയറിലെ ആ നേട്ടം കൂടി സ്വന്തമാക്കി.

    പുലിമുരുകന് ശേഷം വൈശാഖും ഉദയകൃഷ്ണയും ഒന്നിച്ച ചിത്രമായിരുന്നു മധുരരാജ. ഇക്കൊല്ലത്തെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ മധുരരാജയ്ക്ക വമ്പന്‍ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. മമ്മൂട്ടിയും പൃഥ്വിരാജും തകര്‍ത്തഭിനയിച്ച പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഒരുക്കിയ സിനിമ നൂറ് വിജയദിനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മധുരരാജയുടെ വിജയത്തിനോടനുബന്ധിച്ച് സിനിമ വിജയങ്ങള്‍ കീഴടക്കിയതിന് പിന്നില്‍ ചില ഘടകങ്ങള്‍ കൂടിയുണ്ടെന്ന് വ്യക്തമാക്കുകയാണ്.

    നൂറ് കോടി നേടിയ മമ്മൂട്ടി ചിത്രം

    നൂറ് കോടി നേടിയ മമ്മൂട്ടി ചിത്രം

    മമ്മൂട്ടിയുടെ കരിയറില്‍ ഏറ്റവും വലിയ സാമ്പത്തിക വരുമാനമുണ്ടാക്കിയ സിനിമയാണ് മധുരരാജ. തിയറ്ററുകളിലേക്ക് എത്തിയ സിനിമ നാല്‍പത്തിയഞ്ച് ദിവസങ്ങള്‍ കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയിരുന്നു. ഇപ്പോള്‍ തിയറ്ററുകളില്‍ നൂറ് ദിവസങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് ഉദയകൃഷ്ണയായിരുന്നു തിരക്കഥ ഒരുക്കിയത്. മുപ്പത് കോടിയോളം മുതല്‍ മുടക്ക് ആവശ്യമായി വന്ന സിനിമ നെല്‍സണ്‍ ഐപ്പ് ആയിരുന്നു നിര്‍മ്മിച്ചത്.

     മമ്മൂട്ടിയും ലക്ഷ്യത്തിലേക്ക്

    മമ്മൂട്ടിയും ലക്ഷ്യത്തിലേക്ക്

    മലയാള സിനിമയില്‍ യുവതാരങ്ങളടക്കം നൂറ് കോടി ചിത്രങ്ങള്‍ സംഭാവന ചെയ്ത് തുടങ്ങിയിരിക്കുകയാണ്. മോഹന്‍ലാല്‍ രണ്ട് സിനിമകളിലൂടെ നൂറ് കോടി സമ്മാനിച്ചു. ഇതോടെ മമ്മൂട്ടി ആരാധകര്‍ നിരാശയിലായിരുന്നു. ബോക്‌സോഫീസ് ബിസിനസ് എത്രത്തോളം വിജയമാണെന്ന് നോക്കി സിനിമയെ വിലയിരുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരുന്നു. അതിനിടെയാണ് മധുരരാജ എത്തുന്നത്. തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായം സ്വന്തമാക്കിയ മധുരരാജയിലൂടെ ഒടുവില്‍ മമ്മൂട്ടിയും ആ സ്വപ്‌ന നേട്ടത്തിലേക്ക് എത്തി. മാസ് കാണിക്കുന്ന കാര്യത്തില്‍ താനും ഒട്ടും മോശമല്ലെന്ന് മമ്മൂട്ടി തെളിയിച്ചു.

    രണ്ടാം ഭാഗമിറക്കി മിന്നിച്ചു..

    രണ്ടാം ഭാഗമിറക്കി മിന്നിച്ചു..

    2010 ലായിരുന്നു വൈശാഖ് സംവിധാനം ചെയ്ത് ഉദയകൃഷ്ണയുടെ തിരക്കഥയില്‍ പോക്കിരിരാജ എന്ന സിനിമ എത്തുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വിരാജ് ആയിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. മധുരരാജ വന്നപ്പോള്‍ പൃഥ്വിരാജ് ഇല്ലെങ്കിലും തമിഴ് നടന്‍ ജയ് ആയിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. രണ്ടാം ഭാഗമായി വരുന്ന സിനിമകള്‍ ആദ്യത്തേത് പോലെ വിജയിക്കാന്‍ സാധ്യത കുറവാണെങ്കിലും മധുരരാജ എന്ന ചിത്രത്തിലൂടെ അണിയറ പ്രവര്‍ത്തകര്‍ നൂറ് ശതമാനം വിജയം നേടിയിരിക്കുകയാണ്. പോക്കിരിരാജയെക്കാള്‍ വലിയ സാങ്കേതിക വിദ്യങ്ങളാണ് ചിത്രത്തില്‍ പരീക്ഷിച്ചിരിക്കുന്നത്. മധുരാരജയ്ക്ക് ശേഷം മിനിസ്റ്റര്‍ രാജ എന്ന പേരില്‍ മൂന്നാം ഭാഗം കൂടി വരികയാണ്.

    Recommended Video

    മമ്മൂട്ടിയുടെ ആദ്യ 100 കോടി! ചരിത്ര നേട്ടത്തിലെത്തി മധുരരാജ
    എന്റര്‍ടെയിനര്‍ ചിത്രം തന്നെ

    എന്റര്‍ടെയിനര്‍ ചിത്രം തന്നെ

    മധുരരാജയുടെ വിജയത്തിലൂടെ ഇതൊരു മാസ് എന്റര്‍ടെയിനറാണെന്നുള്ള കാര്യം വ്യക്തമായി. ഇക്കാലയളവിനുള്ളില്‍ റിയലിസ്റ്റിക് ചിത്രങ്ങളും എന്റര്‍ടെയിനര്‍ ചിത്രങ്ങളും മലയാളക്കര കണ്ടിട്ടുണ്ട്. മധുരരാജയും അതുപോലെ കിടിലനൊരു എന്റര്‍ടെയിനര്‍ ചിത്രമാണെന്ന കാര്യത്തില്‍ സംശയമില്ല. എല്ലാ തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന വിധമാണ് സിനിമ ഒരുക്കിയിരുന്നത്. മമ്മൂട്ടിയുടെ ഡയലോഗുകളും സ്‌ക്രീന്‍ പ്രസന്‍സും ശ്രദ്ധിക്കപ്പെട്ടിരുന്നു.

    English summary
    This is the reason for Success of Madhura Raja
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X